ദിവസങ്ങള്‍ക്കുള്ളില്‍ മെലിയും ഈ ഭക്ഷണം കഴിച്ചോളൂ

അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാന്‍ മാത്രമല്ല യാഥാര്‍ഥ്യമാക്കാനും കഴിയും. അതിന് വേണ്ടത് ചിട്ടയായ ചില ശീലങ്ങളും ഉത്സാഹവുമാണ്. ഒതുക്കമുള്ള ശരീരവും ആലിലവയറും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? അതിനായി കുറച്ചു സമയം കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് സാധിക്കും. വണ്ണം കുറയ്ക്കാന്‍ വ്യായാമം മാത്രം പോരാ ഭക്ഷണം നിയന്ത്രിക്കുകയും വേണം. പലരും വണ്ണം കുറക്കാന്‍ വേണ്ടി ആദ്യം ചെയ്യുന്നത് പട്ടിണികിടക്കുകയാണ്. ചിലരാവട്ടെ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ.
എന്നാല്‍ ഭക്ഷണം ഉപേക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആദ്യം കൃത്യമായ ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക. അമിതമായ കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാം. അതിനുപകരമായി വൈറ്റമിന്‍സും പ്രോട്ടീനും മിനറല്‍സുമടങ്ങുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്താം.

ഈ ഭക്ഷണങ്ങള്‍ ഡയറ്റ് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താം.
ബദാം :- ആഹാരത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ബദാം പൗഡര്‍ പാലില്‍ കലര്‍ത്തി കഴിക്കാതെ കുതിര്‍ത്ത ബദാം കഴിച്ചുനോക്കൂ. മാറ്റം അനുഭവിച്ചറിയാം.

ഓട്സ് :- ദിവസവും ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നതു ശരീരത്തിന് ഉത്തമമാണ്. ഓട്സില്‍ ധാരാളം ഫൈബര്‍ ഉണ്ട്. പ്രമേഹവും കൊളസ്ട്രോളും പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഓട്സ് ഉത്തമമായ ഒരു ആഹാരമാണ്.

പയര്‍ വര്‍ഗങ്ങള്‍ :– വൈറ്റമിന്‍, പ്രോട്ടീന്‍, മിനറല്‍സ് ഇവയുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറക്കാനും സഹായിക്കുന്നു. പയര്‍ വര്‍ഗങ്ങള്‍ വേവിച്ചോ മുളപ്പിച്ചോ കഴിക്കാവുന്നതാണ്. ഇവയില്‍ ധാരാളം ഫൈബര്‍, ബികോംപ്ലെസ്, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗങ്ങളെയും അര്‍ബുദം പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.

കുരുമുളക്, കറുവപ്പട്ട :– ഭക്ഷണത്തില്‍ കുരുമുളകും കറുവപ്പട്ടയും ചേര്‍ക്കുന്നത് അമിതവണ്ണത്തെ തടയും. കുരുമുളകും കറുവപ്പട്ടയും ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും ആവശ്യമില്ലാത്ത കൊഴുപ്പു കത്തിച്ചുകളയാനും സഹായിക്കുന്നു.

മുട്ട :– പ്രോട്ടീന്റെ കലവറയാണ് മുട്ട. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുക. മുട്ടയില്‍ ധാരാളം അമിനോ ആസിഡുകള്‍ ഉണ്ട്. കൂടാതെ വൈറ്റമിന്‍ സിയും മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
മാതളം :– ഫോളി ഫിനോല്‍സ്, ലിനോണിക് ആസിഡുകള്‍ കൂടുതലായി കാണപ്പെടുന്ന മാതളം ആന്റി ഓക്‌സയിഡിന്റെ കലവറയാണ്. ഇത് ശരീരത്തിലെ ആവിശ്യമില്ലാത്ത കൊഴുപ്പിനെ കത്തിച്ചു കളഞ്ഞു അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നു. കൂടാതെ മാതളം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ആപ്പിള്‍ : – ആപ്പിള്‍ വിശപ്പകറ്റാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന അന്‍സോളിക് ആസിഡ് ആണ് അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നത്. കൂടാതെ ആപ്പിളില്‍ ഉള്ള പെക്ടന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.
ചെറു നാരങ്ങാ :- രാവിലെ വെറും വയറ്റില്‍ ഇളം ചൂട് വെള്ളത്തില്‍ ചെറു നാരങ്ങാനീരിനോടൊപ്പം ഒരല്‍പം തേനും കൂടി ചേര്‍ത്ത് കഴിച്ചാല്‍ അത് നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിലെ അമിതമായ കൊഴുപ്പു കത്തിച്ചു കളയാനും സാധിക്കും.

മിന്റ് ടി / ഗ്രീന്‍ ടി : – ആഴ്ചയില്‍ ഒരിക്കലെങ്കിലും മിന്റ് (കര്‍പ്പൂര തുളസി ) റ്റീ കുടിക്കുക. ഇത് ശാരീരികമായി മാത്രമല്ല മാനസികമായി കൂടി ഉല്ലാസം തരും.