തലവേദന അപകടകരമാകുന്നത് എപ്പോള്‍ ?

തലവേദനയെ കാര്യമായി എടുക്കാത്തവരാ പലരും ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത് …എന്നാല്‍ ചില തലവേദന അങ്ങിനെ ആകില്ല

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ് ഇത്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും.
സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം തോന്നുന്ന ഒരു വിഷയമാണ്. ചികിത്സകള്‍ ഒന്നും കൂടാതെ തന്നെ ഇത് മാറിയേക്കാം. എന്നാല്‍ വേദന അസഹ്യമായതോ നീണ്ടു നില്‍ക്കുന്നതോ ആയാല്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. പനിയോടു കൂടിയതും , നീണ്ടു നില്‍ക്കുന്നതും കഠിനവുമായ തലവേദന മാറുവാന്‍ ഡോക്ടറുടെ പരിചരണം വേണം.
തലവേദന എപ്പോള്‍ അപകടകരമാകുന്നു?
എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. ചില തലവേദനകള്‍ വയറുകായുന്നതു കൊണ്ടും ടെന്‍ഷന്‍ കൊണ്ടും ഉണ്ടാകാം. ഇത് തനിയെ മാറിക്കൊള്ളും. എന്നാല്‍ മറ്റു ചില തലവേദനകള്‍ ഗൗരവമേറിയതും ഉടനെ ചികിത്സിക്കേണ്ടതുമാണ്. താഴെപ്പറയുന്നവയാണ് ഇവ.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് വരുന്നതും മുന്‍‌പൊരിയ്ക്കലും തോന്നിച്ചിട്ടില്ലാത്തത്ര കഠിനമായതും .
ബോധക്കേട്, സംഭ്രമം, കാഴ്ചക്കുറവ് മുതലായ ശാരീരിക ക്ഷീണങ്ങളോടു കൂടിയ തലവേദന.
കഴുത്തില്‍ പേശിമുറുക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടൊപ്പമുള്ള തലവേദന.
താഴെപ്പറയുന്ന തരത്തിലുള്ള തലവേദനയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം.
തലവേദന കൊണ്ട് ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുക.
കൂടെക്കൂടെ വരുന്നതും ഏറ്റക്കുറച്ചിലുള്ളതുമായ തലവേദന.

പ്രത്യേക കാരണങ്ങള്‍ ഇല്ലാത്ത തലവേദന.
ടെന്‍ഷന്‍, ചെന്നിക്കുത്ത്, തലപെരുക്കല്‍ ഇവ പല പ്രകാരത്തിലുള്ള തലവേദനകളാണ്. ചെന്നിക്കുത്തും തല പെരുക്കുലും ധമനികള്‍ സംബന്ധമായ അസുഖങ്ങള്‍ കൊണ്ടുള്ളതാകാം. ശാരീരികദ്ധ്വാനം ധമനി സംബന്ധമായ തലവേദനയുടെ ആക്കം കൂട്ടാം. തലയ്ക്കകത്തുള്ള പേശികളിലെ ധമനികള്‍ക്കു നീരും വീക്കവും മൂലം അസഹ്യമായ തലവേദനയുണ്ടാകും. തല പെരുപ്പിയ്ക്കുന്ന വേദനകള്‍ ചെന്നിക്കുത്തിനേക്കാള്‍ ധമനികള്‍ക്കുള്ള അപൂര്‍വ്വ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.
തല പെരുപ്പിയ്ക്കുന്ന തലവേദന ഇടതടവില്ലാതെ വരും. ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ നീണ്ടു നില്‍ക്കും. ഇത് സാധാരണവും അസഹ്യമായ വേദനയോടുകൂടിയതും ആകുന്നു.

രോഗനിര്‍ണ്ണയം
എല്ലാ തലവേദനകളും ഗൗരവമേറിയവയല്ല. സാധാരണ മരുന്നുകള്‍ കൊണ്ടു മാറുന്നവയുമാണ്, എന്നാല്‍ ചെന്നിക്കുത്തു പോലുള്ള ഗൗരവമേറിയ തലവേദനകള്‍ക്കും ഡാക്ടറുടെ ചികിത്സ തന്നെ വേണം.
തലവേദനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

പിരിമുറുക്കം കൊണ്ടുള്ള തലവേദനകള്‍
പിരിമുറുക്കവും മസിലുകള്‍ ചുരുങ്ങുന്നതു കൊണ്ടുള്ള തലവേദനകള്‍ സര്‍വ്വ സാധാരണമാണ്. ഇത് മന:ക്ലേശങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം തലവേദനകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതും, നെറ്റിത്തടത്തിലും, തലയുടെ മുന്‍ഭാഗത്തും കഴുത്തിനു പുറകിലുമായി അനുഭവപ്പെടാറുള്ളതമാണ്. തലയ്ക്കു ചുറ്റും മുറുകെ കെട്ടി വരിഞ്ഞതു പോലെ അനുഭവപ്പെടും. കൂടുതല്‍ നേരം നിലനില്‍ക്കാറുണ്ടെങ്കിലും, മനക്ലേശം മാറുന്പോള്‍ ഇത് കുറയും ചെന്നിക്കുത്തില്‍ തോന്നുന്ന മറ്റു ലക്ഷണങ്ങള്‍ ഇതിനില്ല. 90% തലവേദനകളും ഈ തരത്തില്‍‌പ്പെട്ടവയാണ്.

സൈനസിറ്റിസ് കൊണ്ടുള്ള തലവേദന
നാസാദ്വാരത്തിലുണ്ടാകുന്ന അണുബാധ കൊണ്ടുള്ളതാണ് ഇത്തരം തലവേദന. സാധാരണ ഫ്ളൂ, ജലദോഷം, അലര്‍ജി എന്നിവകളോടനുബന്ധിച്ച് ഇതുണ്ടാകുന്നു. നാസാദ്വാരത്തിലും മുകളിലുള്ള അസ്തികള്‍ക്ക് ഇടയിലൂടെയുള്ള ശ്വാസനാളത്തില്‍ അണുബാധയുണ്ടാകുന്നതാണ്. ഇതിനു കാരണം. വീക്കംമൂലം ശ്വാസനാളം അടയുന്നു. ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്പോള്‍ തലവേദനയുണ്ടാകുന്നു. ഇതു കഠിനവും നീണ്ടുനില്‍ക്കുന്നതുമാണ്. രാവിലെ മുതല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. കുനിയുന്പോള്‍ തലവേദന കൂടുന്നു.

സൈനറ്റിസ് തലവേദനയുടെ സാധാരണ ലക്ഷണങ്ങള്‍
കണ്ണിനു ചുറ്റും കവിള്‍ത്തടങ്ങളിലും നെറ്റിയിലും വേദനയും, മര്‍ദ്ദമനുഭവപ്പെടും. മുകള്‍വരിയിലുള്ള പല്ലുകള്‍ക്കു വേദന തോന്നുക.
കുളിര്, പനി
മുഖത്തു നീര്
ചൂടു വയ്ക്കലും ഐസ് വയ്ക്കലും കൊണ്ട് സാധാരണയായി ആശ്വാസം ലഭിയ്ക്കാറുണ്ട്.
ചെന്നിക്കുത്ത്
ഇത് പലരിലും പല വിധത്തിലാണ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ തലയുടെ രണ്ടുവശത്തുമുള്ള വേദനയും മറ്റു ചില ലക്ഷണങ്ങളും പൊതുവായി കാണാം. മനംപുരട്ടല്‍ ഛര്‍ദ്ദി, കാഴ്ചക്കുറവ്, തലചുറ്റല്‍, പനി, കുളിര് തുടങ്ങിയ വnഷമതകളും കൂടെയുണ്ടാകാം.
ചെന്നിക്കുത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍
കാഴ്ച മങ്ങലിനെ തുടര്‍ന്നുള്ള വേദന.
തലയുടെ ഒരു വശത്തുള്ള അമിതവേദന.

മനംപുരട്ടല്‍/ ഛര്‍ദ്ദി
പല ആളുകളിലും പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലര്‍ക്ക് ചില പ്രത്യേകതരം ആഹാരപദാര്‍ത്ഥങ്ങള്‍, മദ്യം, ചോക്ക്ലേറ്റുകള്‍, പഴകിയ എണ്ണ, വേവിച്ച ഇറച്ചി, കാപ്പി തുടങ്ങിയവ കഴിയ്ക്കുന്നതു കൊണ്ടാകാം ഇത്. മദ്യവും കാപ്പിയും ഇതിന് ഉത്തേജകങ്ങളാണ്.
കുറിപ്പ്: ദുര്‍ലക്ഷണങ്ങളോടു കൂടിയ തലവേദനയുണ്ടായാല്‍ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് ഡാക്ടറുടെ ശ്രദ്ധയില്‍‌പ്പെടുത്തണം.

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ ഷെയര്‍ ചെയ്യുക