മഴക്കാലത്ത് കുടിക്കാന്‍ ഔഷധ പാനീയങ്ങള്‍

വലിയ ചിലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്നതാണ് ഈ പാനീയങ്ങള്‍
പല അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നതാണ് ഈ പാനീയങ്ങള്‍

മഴക്കാലത്ത് നമ്മുടെ മുടിക്കും ചര്‍മ്മത്തിനും പ്രത്യേക സംരക്ഷണം വേണ്ടതുപോലെ തന്നെ ശ്രദ്ധ ചെലുത്തേണ്ട മറ്റൊന്നാണ് നമ്മള്‍ ഈ സമയത്ത് എന്ത് കഴിക്കുന്നു, കുടിക്കുന്നു എന്നത്.
വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച്, നമ്മുടെ അടുക്കളയില്‍ തന്നെ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില ഔഷധ പാനീയങ്ങളുണ്ട്. അത് നിങ്ങളെ ഈ മഴക്കാലത്ത് അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ഗോള്‍ഡന്‍ മില്‍ക്ക്
ഒരു കപ്പ് പാലിന് ഒരു കപ്പ് വെള്ളം എന്നാ കണക്കിന് രണ്ടും ചേര്‍ത്ത് തിളപ്പിക്കുക. ഒരു നുള്ള് മഞ്ഞള്പ്പൊടി, ജാതിക്ക, കുരുമുളകുപൊടി, 2-3 നാര് കുങ്കുമപ്പൂ എന്നിവ അതിലേക്ക് ചേര്‍ക്കുക . ഇത് പകുതി വറ്റുന്നത് വരെ തിളപ്പിക്കുക. ശേഷം ശര്‍ക്കര കൂടി ചേര്‍ത്ത് ഇളക്കുക. ഈ പാനീയം ചൂടോടെയോ ഇളം ചൂടോടെയോ കുടിക്കുക.

ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ : മഴക്കാലത്ത് ഡെങ്കിപ്പനി, മലേറിയ, പകര്‍ച്ചപ്പനി എന്നിവയെല്ലാം സാധാരണമായിരിക്കും. അസുഖത്തിന് കാരണമായ അണുക്കളെ നശിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഗുണങ്ങള് അടങ്ങിയതാണ് ഈ ഔഷധപാനീയം. ദഹനം ശരിയാവാനും, നിര്ജ്ജലീകരണം തടയുവാനും, പ്രോട്ടീനുകള് നഷ്ടപ്പെടാതെ സൂക്ഷിക്കുവാനും ഈ പാനീയം സഹായിക്കുന്നു.
ഇത് വളരെ എളുപ്പത്തില്‍ തയ്യറാക്കാവുന്നതും ആണ്

കധ
കധ അഥവാ കഷായപ്പൊടി ഉണ്ടാക്കുവാനായി, കൊത്തമല്ലി, ജീരകം, പേരുംജീരകം എന്നിവ 4:2:1 എന്നാ അനുപാതത്തില് ഒരു ടേബിള്‍ സ്പൂണ്‍ കറുത്ത ഉണക്കിയ കുരുമുളകിനോടൊപ്പം ചേര്‍ത്ത് വറുക്കുക. വറുത്തതിനുശേഷം ഇവ നന്നായി പൊടിച്ച് വായു കടക്കാത്ത ഒരു ജാറില് ഇട്ട് സൂക്ഷിക്കുക. പാനീയം ഉണ്ടാക്കുന്നതിനായി, ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഈ കഷായപ്പൊടിയും മധുരത്തിന് ശര്‍ക്കരയും അതിലേക്ക് ചേര്‍ക്കുക . അരിച്ചെടുത്തതിന് ശേഷം ചൂടോടെ കുടിക്കുക.

ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം : കഷായം എന്നത് ഒരു ആയുര്‍വേദ പാനീയമാണ് . കഫതടസ്സം നീക്കുവാന് ഇത് സഹായിക്കുന്നു. അപകടകരമായ ബാക്റ്റീരിയകളെ ശരീരത്തില് നിന്ന് നീക്കം ചെയ്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഷായം കുടിക്കുന്നതിലൂടെ സാധിക്കുന്നു

പെരുംജീരക അയമോദക കഷായം :
ഒരു ടീസ്പൂണ് വീതം പെരുംജീരകവും അയമോദകവും ചൂടുവെള്ളത്തില് ചേര്‍ത്ത് തിളപ്പിക്കുക. വെള്ളം തിളച്ചതിനുശേഷം അടുപ്പില് നിന്നെടുത്ത് അതിലേക്ക് തേന്‍ കൂടി ചേര്‍ക്കുക . ഭക്ഷണം കഴിച്ചതിനുശേഷം ഈ പാനീയം ചൂടോടെ കുടിക്കുക.

ഇതിന്റെ ആരോഗ്യഗുണങ്ങള്‍ : ദഹനം എളുപ്പമാകുവാന് ഇത് സഹായിക്കുന്നു. അയമോദകത്തില് പ്രകൃതിദത്ത എണ്ണകള്, ജൈവസംയുക്തങ്ങള്, ചെമ്പ് തുടങ്ങിയ ധാതുക്കള് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഡിസന്റെറി, ഡയേറിയ, വയറിലെ അണുബാധ, ഛര്ദ്ദി തുടങ്ങിയ പ്രശ്നങ്ങള് ശമിപ്പിക്കുവാന് സഹായിക്കുന്നു.

റോസാ-തേന്‍ ചായ
ഒരു പാത്രത്തില് വെള്ളം തിളപ്പിച്ച്, അതിലേക്ക് റോസാപ്പൂ ഇതളുകള് 5-6 സെക്കന്റ് നേരത്തേക്ക് ചൂടാക്കുക . ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ഇതളുകള് കുതിര്‍ന്ന്‍ വെള്ളത്തിന്റെ നിറം മാറുന്നത് വരെ കാക്കുക. ശേഷം, വെള്ളം അരിച്ചെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക.

ഇതിന്റെ ആരോഗ്യഗുണങ്ങള്‍ : വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല് ഈ പാനിയം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും, പല വിധത്തിലുള്ള അണുബാധകള് നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, തൊണ്ടവേദന, ഡയേറിയ തുടങ്ങിയ മഴക്കാലത്തെ പ്രശ്നങ്ങളും ഈ പാനിയം സുഖപ്പെടുത്തുന്നു.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.