അമിതഭാരമുള്ള ചെറുപ്പക്കാര്‍ക്ക് ഓര്‍മക്കുറവ് അനുഭവപ്പെടാന്‍ സാധ്യത

weight

അമിതഭാരമുള്ള ചെറുപ്പക്കാരില്‍ ഓര്‍മക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവര്‍ക്കിടയില്‍ സാധാരണമാണ്. നടന്ന സംഭവങ്ങള്‍ ഒരു കഥ പോലെ ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക്് കഴിഞ്ഞെന്നു വരില്ല.
സാധാരണ ശരീരഭാരമുള്ളവരേക്കാള്‍, അമിതഭാരമുള്ളവര്‍ക്ക് മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം കുറവായിരിക്കും. ഏകദേശം എട്ട് ശതമാനത്തോളം കുറവ് സംഭവിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ കുറച്ച് ശതമാനമാണെങ്കില്‍ പോലും അനിയന്ത്രിതമായ ശരീരഭാരം തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.

weight

അമിതഭാരമുള്ളവരെ സംബന്ധിച്ച് ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്.

മാനസിക സമ്മര്‍ദങ്ങളാണ് ഓര്‍മ്മശക്തിയെ ബാധിക്കുന്ന മറ്റൊരു ഘടകം. മാനസികവും ശാരീരികവുമായ ആരോഗ്യം എല്ലാ പ്രായക്കാര്‍ക്കും അനിവാര്യമാണ്. പ്രായവ്യത്യാസമില്ലാതെ ഏത് പ്രായക്കാര്‍ക്കും അമിതഭാരം മൂലമുള്ള ഒര്‍മ്മക്കുറവ് ഉണ്ടാകാം.
ഏത് പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അമിതഭാരം. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അമിതഭാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

weight

അമിതഭാരമുള്ളവരില്‍ ഉത്സാഹക്കുറവ് സര്‍വ്വ സാധാരണമാണെങ്കിലും, മാനസികവും ശാരീരികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇത് കാരണമാകും. അമിതഭാരമുള്ള വ്യക്തികളുടെയും സാധാരണ ഭാരമുള്ളവരുടെയും മസ്തിഷ്‌കത്തിന്റെ ഘടനയില്‍ പോലും വ്യത്യാസങ്ങള്‍ പ്രകടമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.