പല്ലുതേപ്പ് രണ്ടു നേരവും വേണോ ?

ഒരാളുടെ സൌന്ദര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് പല്ലുകള്‍

ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​ന്ത​ക്ഷ​യം 60-65 ശ​ത​മാ​നം വ​രെ​യും മോ​ണ​രോ​ഗം 50-90 വ​രെ​യു​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തി​യ പ​ഠ​നം ഈ ​നി​ഗ​മ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും പ്രൈ​വ​റ്റ് സ്കൂ​ളു​ക​ളി​ലും ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 75-80 ശത​മാ​നം കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ക​ണ്ടു​വ​രു​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്നു.

ചെ​റു​പ്രാ​യം മു​ത​ലേ ത​ട​യേ​ണ്ട ഒ​ന്നാ​ണ് ദ​ന്ത​രോ​ഗം. പാ​ൽ​പ്പല്ലു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന മി​ഥ്യാധാരണ മാ​താ​പി​താ​ക്ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല്ലു​ക​ൾ ദ​ന്ത​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് വ​ള​രെ മു​ൻ​പേ​ത​ന്നെ എ​ടു​ത്തു​ക​ള​യേ​ണ്ടി​വ​രി​ക​യോ പൊ​ട്ടി​പ്പോ​വു​ക​യോ ചെ​യ്യു​ന്നു.

അ​തു​കൊ​ണ്ട് ര​ണ്ടാ​മ​തു​വ​രു​ന്ന സ്ഥി​ര​ദ​ന്ത​ങ്ങ​ൾ നി​ര​തെ​റ്റി വ​രുന്നു. അ​തു വീ​ണ്ടും ദ​ന്ത​ക്ഷ​യ​ത്തി​നും മ​റ്റു ദ​ന്ത​രോ​ഗ​ങ്ങ​ൾ​ക്കും ക​ള​മൊ​രു​ക്കു​ന്നു. അ​തി​നാ​ൽ പാ​ൽ​പ്പല്ലു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ദ​ന്ത​സം​ര​ക്ഷ​ണ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ല​വി​ലു​ള്ള ദ​ന്ത​രോ​ഗ​നി​വാ​ര​ണ ചി​കി​ത്സ​കളെക്കുറിച്ചും മാ​താ​പി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്.

ഒ​ന്നാം​ഘ​ട്ട പ്ര​തി​രോ​ധം

രോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ ഉന്മൂല​നം ചെ​യ്യാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് പ്രൈ​മ​റി പ്രി​വ​ൻ​ഷ​നി​ൽ വ​രു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട പ്ര​തി​രോ​ധം

രോ​ഗ​ങ്ങ​ളെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ത​ട​യി​ട്ടാ​ൽ അ​വ​യു​ണ്ടാ​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ കുറയ്​ക്കാം. ഇ​തി​നു​വേ​ണ്ടി സ്വീ​ക​രി​ക്കാ​വു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് സെ​ക്ക​ൻ​ഡ​റി പ്രി​വ​ൻ​ഷ​നി​ൽ വ​രു​ന്ന​ത്.

മൂ​ന്നാം​ഘ​ട്ട പ്ര​തി​രോ​ധം

രോ​ഗം ഉ​ണ്ടാ​ക്കു​ന്ന വൈ​ക​ല്യ​ങ്ങ​ളെ പ​ര​മാ​വ​ധി കുറയ്ക്കാ​നും രോ​ഗി​യു​ടെ ആ​രോ​ഗ്യം പൂ​ർ​വ ദി​ശ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​വാ​നും എ​ടു​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് ടേർ​ഷ​റി പ്രി​വ​ൻ​ഷ​നി​ൽ വ​രു​ന്ന​ത്.

പ്ലാ​ക്ക് ക​ണ്‍​ട്രോ​ൾ-

വി​വി​ധ​ത​രം അ​ണു​ക്ക​ളു​ടെ കോ​ള​നി​യാ​ണ് ഡെ​ന്‍റ​ൽ പ്ലാ​ക്ക്. ആ​ഹാ​രം ക​ഴി​ച്ചു​ക​ഴി​ഞ്ഞ് ഉ​ട​നെ​യാ​ണ് വാ​യി​ലു​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ഹാ​ര​ത്തി​ന്‍റെ അം​ശ​ങ്ങ​ൾ പ​ല്ലി​ലും മോ​ണ​യോ​ട് ചേ​ർ​ന്നും പ​റ്റി​പ്പി​ടി​ക്കു​ന്നു. ഇ​തി​ൽ രോ​ഗാ​ണു​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ച് ഉ​മി​നീ​രു​മാ​യി ചേ​ർ​ന്ന് പ​ല്ലു​ക​ളുടെ ഉ​പ​രി​ത​ല​ത്തി​ൽ ലോ​ല​മാ​യ പാ​ളി സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​നെ ഡെ​ന്‍റ​ൽ പ്ലാ​ക്ക് എ​ന്നു വി​ളി​ക്കു​ന്നു.

ഡെ​ന്‍റ​ൽ പ്ലാ​ക്ക് ര​ണ്ടു​ത​രം രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.
1. ​ജി​ൽ​ജൈ​വൈ​റ്റി​സ്,
പെ​രി​യോ​ഡോ​ണ്ടൈ​റ്റി​സ്
2. ​ഡെ​ന്‍റ​ൽ കേ​രീ​സ്

രോ​ഗം വ​ന്നി​ട്ട് ചി​കി​ത്സി​ക്കു​ന്ന​തി​ലും ന​ല്ല​ത്് രോ​ഗം വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​താ​ണ​ല്ലോ
പ​ല്ലി​ലും മോ​ണ​യി​ലും അ​ടി​ഞ്ഞു​കൂ​ടു​ന്ന ഡെ​ന്‍റ​ൽ പ്ലാ​ക്കി​നെ നീ​ക്കം ചെ​യ്യു​ക​യും അ​വ കു​മി​ഞ്ഞു​കൂ​ടാ​തി​രി​ക്കു​വാ​നും സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളെ​യാ​ണ് പ്ലാ​ക്ക് ക​ണ്‍​ട്രോ​ൾ എ​ന്നു വി​ളി​ക്കു​ന്ന​ത.്

സ്വ​യം സ്വീ​ക​രി​ക്കേ​ണ്ട ദ​ന്ത​പ​രി​പാ​ല​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. ഇ​തി​ൽ ടൂ​ത്ത് ബ്ര​ഷിം​ഗ്, ഇ​ന്‍റ​ർ​ഡെ​ന്‍റ​ൽ ബ്ര​ഷിം​ഗ്, ട​ങ് സ്ക്രേ​പ്പിം​ഗ് ജി​ൻ​ജൈ​വ​ൽ മ​സാ​ജിം​ഗ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ദി​വ​സ​വും ര​ണ്ടു​നേ​രം ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല്ലു​തേപ്പു ​ത​ന്നെ​യാ​ണ് അ​തി​പ്ര​ധാ​നം. പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ലം വൃ​ത്തി​യാ​യി ബ്ര​ഷ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക.
* ര​ണ്ടു​മു​ത​ൽ മൂ​ന്ന് മി​നി​റ്റു​വ​രെ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ബ്ര​ഷ് ചെ​യ്യേ​ണ്ട​ത്.
* മോ​ണ​യു​ടെ വ​രി​പ്പു​ക​ളി​ൽ ബ്ര​ഷി​ന്‍റെ ബ്രി​സി​ലു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
* മൃ​ദു​വാ​യ​തോ ഇ​ട​ത്ത​ര​മാ​യ​തോ ആ​യ ബ്ര​സി​ലു​ക​ളു​ള്ള ബ്ര​ഷു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക. ദൃ​ഢ​ത​യു​ള്ള ബ്ര​സി​ലു​ക​ളും, ബ്ര​ഷ് ചെ​യ്യു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​മി​ത ബ​ല​വും പ​ല്ലി​നു തേ​യ്മാ​ന​വും മോ​ണ ചു​രു​ങ്ങ​ലും ഉ​ണ്ടാ​ക്കു​ന്നു.
* ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ ബ്ര​ഷിം​ഗ് രീ​തി ഒ​രു ദ​ന്ത​ഡോ​ക്ട​റെ സ​മീ​പി​ച്ച് മ​ന​സി​ലാ​ക്കു​ക.
* ദ​ന്ത​ക്ഷ​യ​ം ചെ​റു​ക്കാ​നു​ള്ള ഇ​നാ​മ​ലി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഫ്ളൂ​റൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേ​ടു​വ​ന്ന ഭാ​ഗ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ്ലാ​ക്കി​നെ ത​ട​യു​വാ​നും ഫ്ളൂറൈഡ് സ​ഹാ​യി​ക്കു​ന്നു.
* ദി​വ​സ​വും നാ​വ് വൃ​ത്തി​യാ​ക്കു​ക. ബ്ര​ഷ് കൊ​ണ്ടു​ത​ന്നെ​യോ പ്ലാ​സ്റ്റി​ക് ടം​ഗ് ക്ലീ​ന​റു​ക​ൾ കൊ​ണ്ടോ നി​ങ്ങ​ൾ​ക്ക് നാ​വ് വൃ​ത്തി​യാ​ക്കാം.
ഏ​തെ​ങ്കി​ലും ലോ​ഹം കൊ​ണ്ടു​ണ്ടാ​ക്കി​യ ക്ലീ​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. അ​വ നാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യേ​ക്കാം.
* പ​ല്ലു​തേ​ച്ച​തി​നു​ശേ​ഷം വൃ​ത്താ​കൃ​തി​യി​ൽ മോ​ണ ത​ട​വു​ന്ന​ത് ര​ക്ത​ചം​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ക​യും അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യും.
ബ്രി​സിലുക​ൾ വ​ള​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ​ത​ന്നെ ടൂ​ത്ത് ബ്ര​ഷ് മാ​റ്റു​ക. മൂ​ന്നു​മാ​സ​മാ​ണ് ഒ​രു ബ്ര​ഷി​ന്‍റെ ഏ​ക​ദേ​ശം കാ​ലാ​വ​ധി.
* ഈ​ർ​പ്പ​മി​ല്ലാ​ത്തി​ട​ത്ത് ടൂ​ത്ത് ബ്ര​ഷു​ക​ൾ സൂ​ക്ഷി​ക്കു​ക. മ​റ്റാ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക.
* ടൂ​ത്ത് ബ്ര​ഷു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ല്ലു​വൃ​ത്തി​യാ​ക്കു​ന്ന ഡെ​ന്‍റ​ൽ ഫ്ളോ​സ് പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ക. പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ളി​ൽ അ​ള​വ​നു​സ​രി​ച്ച് ഇ​ന്‍റ​ർ​ഡെ​ന്‍റ​ർ ബ്ര​ഷ് യൂ​ണീ​
ട​ഫ്റ​റ്റ​ഡ് ബ്ര​ഷ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​ന​ക​ര​മാ​ണ്.
* ഡെ​ന്‍റ​ൽ പാ​ക്ക് കു​റ​യ്ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു മാ​ർ​ഗ​മാ​ണ് മൗ​ത്ത് വാ​ഷി​ന്‍റെ ഉ​പ​യോ​ഗം.

ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ചേ​രു​വ​ക​ൾ പ​ല്ലു​ക​ളി​ലും മോ​ണ​ക​ളി​ലും അ​ടി​യു​ക​യും ദി​വ​സം മു​ഴു​വ​ൻ സം​ര​ക്ഷ​ണം ന​ൽ​കു​ക​യം ചെ​യ്യു​ന്നു.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.