മരുന്ന് കഴിക്കാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള വഴികള്‍

മരുന്ന് കഴിവതും ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും..പക്ഷെ മരുന്നുകള്‍ ഒഴിവാക്കുമ്പോള്‍ ആരോഗ്യവും നമ്മുടെ കൂടെ വേണം

പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ പേടിക്കേണ്ട രോഗമായി അമിത രക്തസമ്മര്‍ദം മാറിക്കഴിഞ്ഞിരിക്കുകയാണ്. എല്ലാവരും ഏറെ ഭീതിയോടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. പലരും മരുന്നു കഴിച്ച് സാധാരണ നിലയിലെത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതിലും വലിയതാണ്. എല്ലാവര്‍ക്കും താല്‍പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.

ജോഗിംഗ്
ദിവസവും ഇരുപത്തഞ്ചു മിനുട്ട് നടക്കുന്നത് ആയുസ് ഏഴു വര്‍ഷം വര്‍ധിപ്പിക്കുമെന്ന പഠന റിപ്പോര്‍ട്ടു പുറത്തുവന്നതിനു ശേഷമാണ് ജോഗിംഗിന്റെ ഗുണങ്ങളുമായി അടുത്ത വിവരം പുറത്തുവരുന്നത്. ജോഗ് ചെയ്യുമ്പോള്‍ ശരീരത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തും. ശാരീരിക വ്യായാമം സ്വാഭാവികമായും രക്തസമ്മര്‍ദം കുറയ്ക്കും. മാത്രമല്ല, ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പവര്‍ വോക്കിംഗും ജോഗിംഗോളം ഗുണം ചെയ്യുന്നതാണ്. കേപ്പന്‍ഹോഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു നിര്‍ദേശിക്കുന്നത്.

യോഗര്‍ട്ട്
പാലില്‍നിന്നുണ്ടാക്കുന്ന യോഗര്‍ട്ട് ദിവസവും 120 ഗ്രാം കഴിക്കുന്നത് അമിത രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്. ഇതു മൂലം രക്തസമ്മര്‍ദം മുപ്പത്തൊന്നു ശതമാനം വരെ കുറയ്ക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മിന്നസോട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.

പഴങ്ങള്‍
പൊട്ടാസ്യം സമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ഓണ്‍ലൈന്‍ അഭിപ്രായപ്പെടുന്നു. ശരീരത്തില്‍ ഫഌയിഡുകളുടെ സംതുലനം കൃത്യമാക്കാന്‍ സഹായിക്കുന്നതാണ് പൊട്ടാസ്യം. ഇതു രക്തസമ്മര്‍ദം കുറച്ചുകൊണ്ടുവരാന്‍ സഹായിക്കും.

ഉപ്പിനോട് നോ
രക്തക്കുഴലുകളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ഉപ്പിന്റെ ഉപയോഗം. ബിസ്‌കറ്റ്, സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയും ഉപ്പിന്റെ അംശം ശരീരത്തിലെത്തിക്കും. റെഡിമീലുകളിലൂടെയാണ് ശരീരത്തില്‍ കാര്യമായി ഉപ്പെത്തുന്നത്. ബ്ലഡ് പ്രഷര്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തൂക്കം കുറയ്ക്കുക
തൂക്കത്തില്‍ കുറച്ചു കുറവു വരുത്താന്‍ കഴിഞ്ഞാല്‍ രക്തസമ്മര്‍ദത്തിലും കുറവു വരുത്താന്‍ കഴിയുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. തൂക്കം കൂടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും അത് അമിത രക്തസമ്മര്‍ദത്തിലക്കേു വഴിവയ്ക്കുകയും ചെയ്യുന്നതാണ്.

പുകവലി വേണ്ട
സിഗരറ്റിലെ നിക്കോട്ടിന്‍ ശരീരത്തില്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിക്കും. രക്തക്കുഴലുകള്‍ കട്ടപിടിപ്പിക്കുന്നതാണ് അഡ്രിനാലിന്‍. പുകവലിക്കുമ്പോള ഹൃദയസ്പന്ദനം വര്‍ധിക്കുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്യും. ഇതൊഴിവാക്കേണ്ടതാണ്.

ആവശ്യത്തിന് മാത്രം ജോലി
ആവശ്യത്തിനു മാത്രം ജോലി ചെയ്യുക എന്നതാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ വേണ്ട മറ്റൊരു ജീവിത രീതി. ആഴ്ചയില്‍ നാല്‍പതു മണിക്കൂര്‍ മാത്രം ഓഫീസില്‍ ചെലവഴിച്ചാല്‍ മതിയെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്. വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും രാത്രിയില്‍ പതിവായി സമയത്തു ഭക്ഷണംകഴിക്കാനും ശ്രദ്ധിക്കുകയും വേണം.

കൂര്‍ക്കംവലി നിയന്ത്രിക്കണം
ഉറക്കത്തിനിടയിലെ കൂര്‍ക്കം വലി രക്തസമ്മര്‍ദം വര്‍ധിപ്പിക്കൂം. പുകവലി നിര്‍ത്തിയും തൂക്കം കുറച്ചും മദ്യപാനം ഒഴിവാക്കിയും കൂര്‍ക്കം വലി കുറയ്ക്കാമെന്നാണ് പറയുന്നത്.

കാപ്പി വേണ്ട
കാപ്പി ഭക്ഷണശീലങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് രക്തസമ്മര്‍ദം കുറയാന്‍ നല്ല മാര്‍ഗമാണെന്നാണ് കലിഫോര്‍ണിയയിലെ ഡ്യൂക്ക് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിലെത്തുമ്പോള്‍ രക്തക്കുഴലുകള്‍ വലിഞ്ഞുമുറുകും. അതു രക്തസമ്മര്‍ദം വര്‍ധിപ്പിക്കും.

ബീറ്റ്‌റൂട്ട് നല്ലത്
ദിവസവും 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തസമ്മര്‍ദം വളരെ കാര്യമായി കുറയ്ക്കുമെന്നാണ് ജേണല്‍ ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്. ബീറ്ററൂട്ടില്‍ നൈട്രേറ്റിന്റെ അളവ് ആവശ്യത്തിനുള്ളതാണ് സഹായകമാകുന്നത്. കാബേജും ഗുണകരമാണ്.

എല്ലാവരും ഇതൊന്നും പരീക്ഷിച്ചു നോക്കൂ …മരുന്നിനെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തൂ

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.