നിങ്ങള്‍ ഹാന്‍ഡ്‌ ബാഗുകള്‍ ഉപയോഗിക്കുന്ന ആളാണോ ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക

പലരും ആവശ്യത്തിനു മാത്രമല്ല ഫാഷനായിട്ടു കൂടിയാണ് ഇന്ന് ഹാന്‍ഡ്‌ ബാഗുകള്‍ കൊണ്ട് നടക്കുന്നത് ..ഇങ്ങിനെ കൂടെ കൊണ്ടുനടക്കുന്ന ബാഗുകള്‍ വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

കൈമുട്ടിനിടയില്‍ ഹാന്‍ഡ് ബാഗ് തൂക്കുന്നത് കയ്യിലെ ഞരമ്പിന്റെ ചലനശേഷിയെ ബാധിക്കുകയും, ടെന്നീസ് എല്‍ബോ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കൈമുട്ടിനിടയില്‍ ഹാന്‍ഡ് ബാഗ് തൂക്കുമ്പോള്‍ കൈയിലേക്കെത്തുന്ന അമിത ഭാരമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഹാന്‍ഡ് ബാഗ് ഉപയോഗിക്കുമ്പോള്‍ രണ്ടു കൈയ്യുടേയും ബാലന്‍സ് രണ്ട് രീതിയിലാവുന്നതാണ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഹാന്‍ഡ് ബാഗ് ഉപയോഗിക്കുന്ന സമയത്തും രണ്ട് കൈകളുടേയും ബാലന്‍സ് ഒരേപോലെയെത്തിച്ചാല്‍ ഇതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാം. രണ്ട് കൈകളിലും ഹാന്‍ഡ് ബാഗ് ഉപയോഗിക്കുക എന്നതാണ് ഇതിനൊരു പരിഹാരമാര്‍ഗമായി ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിക്കുന്നത്. രണ്ട് കൈകളിലും ഹാന്‍ഡ് ബാഗ് എന്നത് പുതിയ ട്രെന്‍ഡായി വരികയാണെങ്കില്‍ ഇതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാം.

ഹാന്‍ഡ് ബാഗുകള്‍ തലവേദനയാകും

ഹാന്‍ഡ് ബാഗുകള്‍ നിങ്ങള്‍ക്ക് തലവേദനയും സൃഷ്ടിക്കും. അമിത ഭാരമുള്ള ഹാന്‍ഡ് ബാഗുകള്‍ തോളിലെ ട്രാപ്‌സെയ്‌സ് എന്ന മസിലിനെ ബാധിക്കുകയും, ഇതിലൂടെയുണ്ടാകുന്ന സമ്മര്‍ദ്ദം കഴുത്തിന് പിന്നിലൂടെ തലയോടിലേക്കെത്തുകയും ഇത് തലവേദനയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

അധികം ഭാരമില്ലാത്ത ഹാന്‍ഡ് ബാഗുകള്‍ ധരിക്കുക എന്നതാണ് ഇതിലൂടെയുണ്ടാകുന്ന തലവേദന ഒഴിവാക്കുന്നതിനുള്ള വഴി. ഹാന്‍ഡ് ബാഗുകള്‍ ധരിച്ചിരിക്കുന്ന സമയത്ത് തന്നെ തലയുടെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതിലൂടെയും തലവേദന വരാതെ നോക്കാം.

തലമുടിയേയും ബാധിക്കും

ഹാന്‍ഡ് ബാഗുകള്‍ നിത്യേന ഉപയോഗിക്കുന്നവരുടെ തലമുടിയിലും പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. ഹാന്‍ഡ് ബാഗ് ധരിക്കുന്ന സൈഡിലെ തലമുടിയുടെ വളര്‍ച്ചയില്ലാതാകുന്നു. തലമുടി കൊഴിയുന്നതിലേക്കും, പൊട്ടി പോകുന്നതിനും ഹാന്‍ഡ് ബാഗുകളുടെ ഉപയോഗം ഇടയാക്കുന്നുണ്ട്.
ഹാന്‍ഡ് ബാഗിന്റെ സ്ട്രാപ്പിനിടയില്‍ കുടുങ്ങാതെ തലമുടി രണ്ട് സൈഡിലേക്കും മാറ്റിയിടുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും. എന്നാല്‍ അധികമാരും ഇത്തരം കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാറില്ല.

നില്‍പ്പും പ്രശ്‌നത്തിലാക്കും

കൈയില്‍ ഹാന്‍ഡ് ബാഗ് തൂക്കി പോകുന്നതാണ് കംഫോര്‍ട്ട് എന്നാണ് നമ്മളില്‍ പലരും കരുതിയിരുന്നത്. നില്‍ക്കുമ്പോഴും നടക്കുമ്പോഴും തോളില്‍ ഹാന്‍ഡ് ബാഗ് തൂക്കുന്നതാണ് സുഖമെന്ന് കരുതുന്നത് തെറ്റാണ്. ഹാന്‍ഡ് ബാഗ് ധരിച്ചതിന് ശേഷം നമ്മുടെ സ്വാഭാവികമായ നടത്തത്തിലും, നില്‍പ്പിലുമെല്ലാം മാറ്റം വരുന്നു.

ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതലാകരുത് ഹാന്‍ഡ് ബാഗിന്റെ ഭാരം. ഒരു ദിവസം ഇടതുവശത്താണ് ഹാന്‍ഡ് ബാഗ് തൂക്കിയിരിക്കുന്നതെങ്കില്‍ അടുത്ത ദിവസം വലതു വശത്ത് തൂക്കുക. ഇത് ഹാന്‍ഡ് ബാഗ് തൂക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന ബാലന്‍സ് ഇല്ലായ്മ കുറയ്ക്കുന്നു.

ഇനി നിങ്ങള്‍ തീരുമാനിക്കൂ ഫാഷനുവേണ്ടി മാത്രം ഹാന്‍ഡ്‌ ബാഗുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നത്

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.