ഗോതമ്പ് കഴിക്കുന്ന പ്രമേഹരോഗികള്‍ അറിയാന്‍

പ്രമേഹരോഗികളുടെ മുഖ്യ ആശ്രയം ഗോതമ്പ് ആണ് .പ്രമേഹം വന്നാല്‍ അരിയാഹാരം പൂര്‍ണ്ണമായും ഒഴിവാക്കുന്നവരും ഉണ്ട് …എന്നാല്‍ ഇതൊന്നു അറിഞ്ഞിരിക്കുക

പല പ്രമേഹരോഗികളും അരി ആഹാരം ഒഴിവാക്കി ഗോതമ്പിന്റെ പിന്നാലെ പോകുന്നതില്‍ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഗോതമ്പിനേക്കാള്‍ നല്ലത് അരിയാണെന്നാണ് പുതിയ പഠനം. പക്ഷെ തവിടുള്ള അരിയായിരിക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ നാം കഴിക്കുന്ന അരി തവിടുകളഞ്ഞ് വെളുത്തതാണ്, അത് അപകടം തന്നെയാണ് പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്.

ഗോതമ്പ് പൊതുവേ തവിടൊള്ള രൂപത്തില്‍ ലഭിക്കുന്നതിനാലാണ് ഗുണം കൂടുന്നത്. എന്നാല്‍ മൈദ പോലുള്ള നാരുള്ള തോട് കളഞ്ഞ രൂപങ്ങള്‍ വെളുത്ത അരിപോലെയാണ് താനും. ഇനി നമുക്ക് തവിടുള്ള അരി എങ്ങനെയാണ് ഗുണത്തില്‍ ഗോതമ്പിനെ മറികടക്കുന്നതെന്ന് നോക്കാം. തിയാമിന്‍ എന്ന ഘടകത്തിന്റെ അഭാവത്തില്‍ വരുന്ന ബെറിബെറി’ എന്ന രോഗം ധാന്യാഹാരം കൂടുതല്‍ കഴിക്കുന്നതിനാല്‍ വരുന്നതാണ്.

തവിടുള്ള അരി കഴിച്ചാല്‍ ഇത് ഒഴിവാക്കാം. മാത്രമല്ല റിമ്പോഫ്‌ളാബിന്‍ (B2),നിയാസിന്‍ (B3),പാന്റോതെനിക്ക് ആസിഡ് (B5), വിറ്റാമിന്‍ B6,ഫൊലേറ്റ് B9 എന്നിവയില്‍ തുടങ്ങി ഇരുമ്പ്, കാല്‍സ്യം, സിങ്ക് അടക്കം 18ഓളം ഘടകങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതലുണ്ട് തവിടുള്ള അരിയില്‍. 3.52 ശതമാനം നല്ല നാര് ഊര്‍ജ്ജ ആഗിരണം മന്ദഗതിയിലാക്കും, ഇത് ഗോതമ്പിനേക്കാള്‍ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. മറ്റൊന്ന് തവിട് എണ്ണയുടെ സാന്നിധ്യമാണ്.

കുടലിലെ ക്യാന്‍സറടക്കം നിരവധി തരം അര്‍ബുദത്തെ തോല്‍പിക്കാനും ചെറുക്കാനും തവിടെണ്ണക്ക് കഴിയുമെന്ന് ചില പഠനങ്ങള്‍ ആധികാരികമായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ തവിടുള്ള അരി അധികകാലം കേട് കൂടാതെ ഇരിക്കില്ല. എണ്ണയുടെ സാന്നിധ്യം പെട്ടെന്ന് തവിട് അരിയെ ചീത്തയാക്കും. പിന്നെ ചില മാലിന്യങ്ങളും വിഷാംശവും തവിടുള്ളതിനാല്‍ പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തവിട് അരിക്ക് ജാഗ്രത പുലര്‍ത്താന്‍ പറയുന്നുണ്ട്. നല്ലതുപോലെ കഴുകിയശേഷം തിളപ്പിക്കുന്നതിനാല്‍ അതൊരു പ്രശ്‌നമല്ലെന്നാണ് വിദഗ്ദ്ധ അഭിപ്രായം. പക്ഷെ അമേരിക്കയടക്കം ഗോതമ്പിനേക്കാള്‍ നല്ലത് തവിട് അരിയെന്നാണ് പ്രചരിപ്പിക്കുന്നത്.

ഗോതമ്പ് മിതമായി മാത്രം ഉപയോഗിച്ചാല്‍ മതി …

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.