കൊടിഞ്ഞി അഥവാ മൈഗ്രേന്‍ ലക്ഷണങ്ങളും ഒറ്റമൂലിയും

മൈഗ്രേന്‍ തലവേദന അത് അനുഭവിച്ചവര്‍ക്കെ അറിയൂ അതിന്‍റെ വിഷമവും വേദനയും ..ഒരു ഒച്ച പോലും കേള്‍ക്കാന്‍ വയ്യാതെ അവര്‍ ആ സമയത്ത് അനുവഭിക്കുന്ന മാനസിക സമ്മര്‍ദവും എല്ലാം കണ്ടു നില്‍ക്കാന്‍ പോലും കഴിയുന്നതല്ല …എന്താണ് മൈഗ്രേന്‍ എന്നും ,,,മൈഗ്രെന്റെ ലക്ഷണം എന്തൊക്കെയെന്നും ഇതിനുള്ള പരിഹാരവും എന്താനെന്നുമൊക്കെ നമുക്ക് നോക്കാം

മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്

ഇനി ഇതിനുള്ള ചില ഒറ്റമൂലികള്‍ പറയാം

സൂര്യോദയത്തിനു മുന്‍പ് ഒരു നേര്‍ത്ത വെള്ളത്തുണിയില്‍ അല്പം വെള്ള ചുണ്ണാമ്പും ചെറുവഴുതനയില നീരും ചേര്‍ത്ത് കാലിന്റെ തള്ളവിരലില്‍ ഇറ്റിക്കുക കാള്‍ അധികം അനക്കാതെ പതിനഞ്ചുമിനിറ്റ് ഒരു കസേരയില്‍ തന്നെ ഇരിക്കണം പിന്നീട് കഴുകി കളയാതെ തനിയെ ഉണങ്ങാന്‍ അനുവദിക്കുക

കാട്ടുകടുക് അരച്ച് നല്ലെണ്ണയില്‍
കാച്ചിയെടുത്ത് നെറ്റിയിലും മൂക്കിലും തേക്കുക

മഞ്ഞള്‍ കത്തിച്ചു പുക ദിവസം രണ്ടുനേരം വലിക്കുക

ജീരകം പാലില്‍ അരച്ച് ചേര്‍ത്തത് രാവിലെ കുടിക്കുക

കുറച്ചു ഉഴുന്നുപരിപ്പ് അരച്ച് പാലില്‍ ചേര്‍ത്ത് ഉറങ്ങാന്‍ നേരം കുടിക്കുക

കരിഞ്ചീരകം അരച്ച് കിഴികെട്ടി ഒരു ദിവസംതന്നെ
പലതവണ മൂക്കിലൂടെ മണം വലിക്കുക

തൊട്ടാവാടി സമൂലം അരച്ച് നെറ്റിയില്‍ പുരട്ടുക

കുടവന്റെ ഏഴു ഇലയും ഏഴു കുരുമുളകും കര്‍ക്കിട മാസത്തില്‍ ചവച്ചു തിന്നുക

തിപ്പളിയും കുരുമുളകും സമം പൊടിച്ചു പാലില്‍ കഴിക്കുക

മുക്കൂറ്റി അരച്ച് നെറ്റിയില്‍ പുരട്ടുക

മൈഗ്രേന്‍ മൂലം കഷ്ട്ടപ്പെടുന്നവര്‍ ഒന്ന് പരീക്ഷിച്ചു നോക്കിക്കേ ഇതെല്ലാം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.