ഗര്‍ഭാശയ അര്‍ബുദം നേരത്തെ അറിയാന്‍

ഗർഭാശയ കോശങ്ങളിൽ നിന്നാരംഭിക്കുന്ന ഇൗ അർബുദത്തിെൻറ പ്രധാന ലക്ഷണം ആർത്തവേതര രക്തസ്രാവമോ ആർത്തവ വിരാമത്തിന് ശേഷമുള്ള രക്തസ്രാവമോ ആയിരിക്കും.

പ്രധാന കാരണങ്ങൾ
ലൈംഗിക ഹോർമോണുകളുടെ അതിപ്രസരം ഗർഭാശയ അർബുദത്തിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് ഇൗസ്ട്രജൻ എന്ന ലൈംഗിക ഹോർമോൺ വളരെ കൂടുതലുള്ള അവസ്ഥയിൽ ഇൗ അർബുദത്തിനുള്ള സാധ്യത കൂടാറുണ്ട്. ഇൗസ്ട്രജൻ ഉൽപാദിപ്പിക്കുന്ന മുഴകളുള്ളവർ, അവിവാഹിതർ, ഇൗസ്ട്രജന് സമാനമായ ഫലങ്ങളുള്ള മരുന്നുകൾ ഇവയും ഗർഭാശയ അർബുദത്തിനിടയാക്കാറുണ്ട്. പാരമ്പര്യം, സ്തനാർബുദം വന്നവർ ഇവയും ഗർഭാശയ അർബുദത്തിന് വഴിയൊരുക്കുന്ന മറ്റു ഘടകങ്ങളാണ്.

ലക്ഷണങ്ങൾ
പ്രായമേറിയവരിലാണ് ഇൗ രോഗം സാധാരണ കാണുക. പ്രത്യേകിച്ച് ആർത്തവ വിരാമം വന്ന സ്ത്രീകളിൽ. ചിലരിൽ ആർത്തവ വിരാമത്തിെൻറ ആദ്യഘട്ടത്തിലും ഇത് വന്നുകൂടാറുണ്ട്. യോനിയിലൂടെയുള്ള അസാധാരണ രക്തംപോക്ക് ആദ്യഘട്ടത്തിൽ വെള്ളേപാലെയും തുടർന്ന് രക്തം കലർന്നും പിന്നെ കൂടുതൽ രക്തത്തോടെയുമുള്ള ഇൗ സ്രവം ഗർഭാശയ അർബുദത്തിെൻറ പ്രധാന ലക്ഷണമാണ്. കൂടാതെ ലൈംഗിക ബന്ധത്തിലേർപ്പെടുേമ്പാൾ വേദനയും രക്തസ്രാവവും അടിവയറ്റിൽ തുടർന്ന് നിൽക്കുന്ന വേദന ഇവയും ഗർഭാശയ അർബുദത്തിെൻറ ലക്ഷണങ്ങളാണ്.

േരാഗത്തെ നാലു ഘട്ടങ്ങളായി വിലയിരുത്താം

സ്റ്റേജ് 1: അർബുദം ഗർഭാശയത്തിനുള്ളിൽ മാത്രം കാണപ്പെടുന്നു.
സ്റ്റേജ് 2: അർബുദം ഗർഭാശയത്തിൽനിന്ന് ഗർഭാശയ ഗളത്തിലേക്ക് പടർന്നുപിടിക്കുന്നു.
സ്റ്റേജ് 3: അർബുദം ഗർഭാശയത്തിന് വെളിയിലേക്ക് വ്യാപിക്കുന്നു. വസ്തിപ്രദേശത്തേക്ക് ഇൗ ഘട്ടത്തിൽ പടരാറില്ല.
സ്റ്റേജ് 4: അർബുദം വസ്തിപ്രദേശത്തിനും പുറത്തു കടന്ന് മൂത്രസഞ്ചി, മലാശയം തുടങ്ങിയ അവയവങ്ങളിലേക്ക് വ്യാപിച്ച് കഴിയുന്നു ഇൗ ഘട്ടത്തിൽ.
ഗർഭാശയ അർബുദം സ്ഥിരീകരിക്കപ്പെട്ടാൽ രോഗത്തിെൻറ ആരംഭദശയാണോ, സങ്കീർണതകളിലേക്ക് കടന്നോ ഗർഭാശയത്തിന് വെളിയിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ മറ്റേതെല്ലാമവയവങ്ങളെ ബാധിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ചികിൽസ ശരിയായി ആസൂത്രണം ചെയ്യാൻ ഇതനിവാര്യമാണ്.

ഗർഭാശയ ഭിത്തിയുടെ ആവരണത്തിൽ കോശങ്ങൾ പെരുകുന്ന അവസ്ഥ
40 കഴിഞ്ഞ സ്ത്രീകളിൽ സാധാരണ കാണുന്ന ഗർഭാശയ ഭിത്തിയുടെ ആവരണത്തിൽ കോശങ്ങൾ പെരുകുന്ന അവസ്ഥ (Endometrial hyperplania)യും ചില ഘട്ടങ്ങളിൽ അർബുദമായി പരിണമിക്കാറുണ്ട്. പ്രയാസമേറിയ ആർത്തവ ചക്രങ്ങൾ, ആർത്തവ ചക്രങ്ങൾക്കിടയിലും ആർത്തവ വിരാമ ശേഷവുമുള്ള രക്തസ്രാവം ഇവ ഇതിെൻറ പ്രധാന ലക്ഷണങ്ങളാണ്. നേരത്തേ തുടങ്ങുന്ന ചികിത്സയിലൂടെ ഇത് അർബുദമായി മാറുന്നത് തടയാനാകും.

സ്തനാർബുദവും ഗർഭാശയാർബുദവും
സ്തനാർബുദമുള്ള സ്ത്രീകളിൽ ഗർഭാശയാർബുദവും കൂടുതലായി കാണാറുണ്ട്. സ്ത്രീ ഹോർമോണുകളുടെ അളവിലെ വർധന, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഹോർമോണുകളോടുള്ള ജന്മസിദ്ധമായ അമിത പ്രതികരണം ഇവ സ്തനാർബുദമുള്ളവരിൽ ഗർഭാശയ അർബുദ സാധ്യത വർധിപ്പിക്കുന്നു.

പാരമ്പര്യവും ഗർഭാശയ കാൻസറും
പാരമ്പര്യമായും ഗർഭാശയ അർബുദം വരാം. രക്തബന്ധമുള്ളവർക്ക് അണ്ഡാശയ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം, കുടലിലെഅർബുദം ഇവ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾ ഗർഭാശയ അർബുദം മുൻകൂട്ടി നിർണയിക്കാൻ സ്ക്രീനിങ് ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
സാധാരണ ആർത്തവ വിരാമ ശേഷമാണ് ഗർഭാശയാർബുദ സാധ്യത ഏറുന്നതെങ്കിലും പാരമ്പര്യമുണ്ടെങ്കിൽ 40 വയസ്സ് കഴിയുേമ്പാൾ തന്നെ അർബുദ സാധ്യത പതിന്മടങ്ങ് വർധിക്കുന്നു.