ലിവര്‍ സിറോസിസ് , വൈദ്യന്‍ നിര്‍ദേശിക്കുന്ന നാട്ടുവൈദ്യം

പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വിശ്വസിച്ച് കഴിക്കാവുന്നവയാണ് നാട്ടു മരുന്നുകള്‍ ..പാരമ്പര്യമായി കൈമാറിക്കിട്ടിയ ഈ അറിവുകള്‍ പുതിയ തലമുറയ്ക്കായി പകര്‍ന്നു കൊടുക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ് ഇതാ ചില നാട്ടു മരുന്നുകളെ പരിചയപ്പെടാം

കരൾ ശുദ്ധീകരിക്കാനും,കൊളസ്ട്രോളിനും നാട്ട് മരുന്ന്
വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും,ക്രമം തെറ്റിയ ജീവിത ശൈലിയിയുമാണ്‌ മലയാളികളിലെ മിക്ക രോഗങ്ങൾക്കും കാരണം.സമയത്തിന് ഉറങ്ങുക,നല്ല ഭക്ഷണം കഴിക്കുക,അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള പോംവഴി. മലയാളികൾക്കിടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ,കൊളസ്ട്രോൾ എന്നിവയ്ക്ക് നാട്ടു വൈദ്യന്‍ നിർദേശിക്കുന്ന മരുന്നുകളാണ് ചുവടെ കൊടുക്കുന്നത് .

ലിവർ ശുദ്ധീകരണം
പച്ചമഞ്ഞൾ -ഒരു കഴഞ്ച്
ഇഞ്ചി-ഒരു കഴഞ്ച്
കറിവേപ്പില -7 ഇല
ജീരകം -ഒരു സ്പൂൺ
നെല്ലിക്ക -4 എണ്ണം
പുതിന-7 ഇല
മല്ലിയില-7 ഇല
വെളുത്തുള്ളി-7അല്ലി
ചുവന്നുള്ളി- 4/5എണ്ണം

എന്നിവ അരച്ച് വെറും വയറ്റിൽ കഴിയ്ക്കുക.ഫാറ്റി ലിവർ കൂടുതൽ ഉള്ളവർ വൈകീട്ടും കഴിയ്ക്കുക.21 ദിവസം. കൂടാതെ ത്രിഫല ചൂർണ്ണം അര ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ ഒരു സ്പൂൺ കലക്കി രാത്രി കിടക്കുന്നതിന് മുൻപ് കഴിയ്ക്കുക . 100 ഗ്രാം കരിം ജീരകവും,100 ഗ്രാം പെരും ജീരകവും വെവ്വേറെ വറുത്തു പൊടിച്ച് മിക്സ് ചെയ്ത്‌ രാവിലെയും വൈകീട്ടും അര ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂണ്‍ പൊടി കലക്കി കുടിയ്ക്കുക .

എന്താണ് കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ്?
കരളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും, തന്മൂലം കരളിനു വീക്കവും പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടാവുന്നത്. കരളിനു അണുബാധ ഏറ്റാല്‍ കിഡ്നിക്കും തകരാര്‍ സംഭവിക്കും. ശരീരത്തിന്‍റെ രണ്ടു ശുദ്ധീകരണ പ്രക്രിയക്കും തകരാര്‍ പറ്റുമ്പോള്‍ മരണം വരെ സംഭവിക്കാം.

കരള്‍ രോഗം ലക്ഷണങ്ങള്‍:

1. വിശപ്പ്‌ കുറയുക

2. മഞ്ഞപിത്തം ബാധിയ്ക്കുക

3. ശരീര ഭാരം കുറയുക

4. അടിവയറ്റില്‍ വേദന തോന്നുക

5. ചര്‍ദ്ദി, തളര്‍ച്ച, മനം പുരട്ടല്‍

6. ശരീരമാസകലം ചൊറിയുക.

കാരണങ്ങള്‍:

1. കരളിനു ഏല്‍ക്കുന്ന അണുബാധ

2. അമിതമായ മദ്യപാനമാണ് ലിവര്‍ സിറോസിസ്നു പ്രധാനമായ ഒരു കാരണം. പക്ഷെ ഇപ്പോള്‍ മദ്യപാനം ഇല്ലാത്തവരിലും കരള്‍ രോഗം ഉണ്ടാവാറുണ്ട്.

കരള്‍ രോഗം ബാധിച്ചാല്‍:

1. ആഹാരത്തില്‍ ഉപ്പിന്‍റെ അംശം വളരെ കുറയ്ക്കുക

2. ധാരാളമായ്‌ വെള്ളം കുടിക്കുക

3. മുളപ്പിച്ച ചെറുപയര്‍ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക

4. തഴുതാമ തോരന്‍ ഉണ്ടാക്കി കഴിക്കുക

5. കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞ് 5 മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ്

6. കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ്.

7. കീഴാര്‍ നെല്ലി അരച്ച് കഴിക്കുന്നത് നല്ലതാണ്

8. 5 ഗ്രാം മരമഞ്ഞള്‍ തേനില്‍ കുഴച്ചു കഴിക്കുക

9. മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിയുന്നതും കുറയ്ക്കുക.

ഇത്തരത്തില്‍ ധാരാളം ഒറ്റമൂലികള്‍ ഉണ്ടെങ്കിലും രോഗിയുടെ അവസ്ഥ മനസിലാക്കി ഒരു വൈദ്യനെ സമീപിക്കുക.വൈദ്യ സഹായത്തോടുകൂടി ഇതെല്ലാം ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ശക്തി