ഭക്ഷണം ഈ രീതിയില്‍ ക്രമീകരിക്കൂ ,പിന്നെ മരുന്ന് കഴിക്കേണ്ടി വരില്ല

നമ്മുടെ ഭക്ഷണ രീതികള്‍ തന്നെയാണ് പലവിധത്തിലുള്ള രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് എന്നകാര്യത്തില്‍ സംശയം വേണ്ട …ഭക്ഷണ രീതി ക്രമീകരിച്ചാല്‍ പകുതി അസുഖങ്ങള്‍ മാറി നില്‍ക്കും

ഇന്നു നമ്മുടെ സമൂഹത്തിൽ പല ആളുകളേയും പല തരത്തിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗ്യാസ്‌ട്രബിൾ . എന്താണ് ഗ്യാസ്‌ട്രബിൾ എന്നതിനെ കുറിച്ച് നമുക്ക് അറിയാൻ ശ്രമിക്കാം .

പല പ്രകാരം ഉള്ള വയറു സംബന്ധമായിട്ടുള്ള ഒന്നാണ് ഗ്യാസ്‌ട്രബിൾ .വൈകാരികമായ സംഘർഷങ്ങളും ക്രമരഹിതമായിട്ടുള്ള ആഹാര രീതിയുംകൊണ്ട് 70-80%ത്തോളം ആളുകളും പലതരത്തിലുള്ള വയറുസംബന്ധമായിട്ടുള്ള രോഗങ്ങൾക്ക് അടിമകൾ ആണ് എന്നുള്ളത് നഗ്നമായിട്ടുള്ള സത്യമാണ്.

ആമാശയത്തിലും കുടലിലും കെട്ടിനിൽക്കുന്ന ഗ്യാസ് ആണ് ഗ്യാസ്‌ട്രബിൾ അഥവാ വായുക്ഷോഭം എന്ന് പൊതുവെ അറിയപ്പെടുന്നത് .മദ്ധ്യവയസ്കരിലും അദ്ധ്വാനം ഒന്നുംഇല്ലാത്തവരിലും ആണ് ഗ്യാസ്‌ട്രബിൾ കൂടുതലായിട്ട് കണ്ടു വരുന്നത്.

ഗ്യാസ് ഉണ്ടാവുന്നതെങ്ങിനെ?

നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വെള്ളത്തോടൊപ്പവും ഉള്ളിലേക്ക് പോവുന്ന വാതകം ആണ് കുടലിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് എന്ന് വിവക്ഷിക്കപ്പെടാം.

വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക, ഭയം, ഉൽകണ്ഠ,ആധി തുടങ്ങിയ മാനസിക സംഘർഷങ്ങൾ കൊണ്ടും ഇടക്കിടെ ഉമിനീർ ഉള്ളിലേക്ക് പോവുന്നതിനോടൊപ്പവും ഈ വാതകം നമ്മുടെ കുടലിലും ആമാശയത്തിലും എത്തുന്നു .ഈ ആഹാര പദാർത്ഥങ്ങളേയും പാനീയങ്ങളേയും വായിൽ നിന്ന് മലദ്വാരം വരെ എത്തിക്കുന്നത് ഡയഫ്രത്തിെൻറ ചുരുങ്ങുന്ന സ്വഭാവവും വികസിക്കുന്ന സ്വഭാവവും അന്നനാളത്തിെൻറ ചലിക്കാനുള്ള കഴിവും കൊണ്ടാണ്.ഈ ചലനത്തെ പെരിസ്റ്റാൾസിസ് എന്നാണ് പറയുന്നത്. ഈ ക്രമമായിട്ടുള്ള ചലനങ്ങൾക്ക് തടസ്സം സംഭവിക്കുമ്പോൾ വയുക്ഷോഭം എന്ന രോഗം ഉണ്ടാവുന്നു .

ശരിയായിട്ടുള്ള രീതിയിൽ ദഹനം സംഭവിച്ചിട്ടില്ലെങ്കിലുംനമ്മൾ കഴിച്ച ഭക്ഷണങ്ങൾ ജീർണിച്ചും പുളിച്ചും മറ്റും ഗ്യാസ് ഉണ്ടാവാം.

ഉദാഹരണമായി വിരുദ്ധാഹാരങ്ങൾ കഴിക്കുന്നതുകൊണ്ട്. ഈ പെരിസ്റ്റാൾസിസ് ചലനം തടസ്സപ്പെടുമ്പോൾ ആഹാരത്തിനോടൊപ്പമുള്ള വായുവിന് സഞ്ചരിക്കാൻ കഴിയാതെ വരും അത് വയറിനു അസ്വസഥതകൾ ഉണ്ടാക്കുകയും അത് ഏമ്പക്കമായിട്ടോ കീഴ്ശ്വാസമായിട്ടോ പുറത്തുപോവാൻ ശ്രമിക്കുകയും ചെയ്യും. അപ്പോഴൊക്കെ നമുക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യും.ഇപ്രകാരം തിങ്ങിനിൽക്കുന്ന ഗ്യാസ് ശരീരത്തിെൻറ മേൽഭാഗത്ത് അതായത് നെഞ്ചിെൻറ ഭാഗത്തായിട്ട് പല അസ്വസ്ഥതകളും, നെഞ്ചു വേദനയാണെന്ന് തോന്നാവുന്ന രീതിയിലുള്ള വേദനയും ഉണ്ടാക്കാറുണ്ട്.

ഗ്യാസ്‌ട്രബിളിെൻറ ലക്ഷണങ്ങൾ

പുളിച്ചുതികട്ടൽ, രുചിയില്ലായ്മ, തൊണ്ടയിൽ വരൾച്ച തോന്നുക, കഴുത്തിനു വേദന തോന്നുക, കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടന്ന് വയർ വീർത്തു വരുക, കയ്പു രസമുള്ള ജലം(പിത്തരസം)ഛർദ്ദിക്കുക, ചെവിയിൽ ഒരു മൂളൽ പോലെ ശബ്ദം ഉണ്ടാവുക, അതുപോലെ വയറിലും പല തരത്തിലുള്ള മുറുമുറുപ്പുകളും ശബ്ദങ്ങളും ഉണ്ടാവുക ഇതൊക്കെ ഈ രോഗത്തിെൻറ ലക്ഷണങ്ങൾ ആണ്.

പലരിലും പല രീതിയിൽ ആണ് ഗ്യാസിന്റെ ഉപദ്രവങ്ങൾ കണ്ടു വരാറുള്ളത്.

ചികിത്സാവിധികൾ

മരുന്നു കഴിക്കുന്നതിനേക്കാൾ ഉപരിയായിട്ട് ആഹാര രീതികൾ നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.

ചെറുതേനും നാരങ്ങാ നീരുംചേർത്ത് കഴിക്കുന്നത് നല്ലതാണ്

വെളുത്തുള്ളിയും പെരുംജീരകവും കഷായമായിട്ട് കഴിക്കുന്നത് നല്ലതാണ്

ചായയും കാപ്പിയും പൂർണ്ണമായിട്ടും ഒഴിവാക്കുക

വഴപ്പിണ്ടിയുടെ നീര് പ്രഭാതത്തിൽ വെറും വയറ്റിൽ ഒരു തുടം കഴിക്കുന്നത് വളരെ ഗുണകരമായിട്ടുള്ള ഒരു ചികിത്സയാണ്.

വെളുത്തുള്ളീ പാലിൽ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം പതിവായികഴിക്കുന്നത് വളരെ നല്ലതാണ് .

വെളുത്തുള്ളി ചുട്ടു തിന്നുന്നതും വായുകോപത്തിനു വളരെ നല്ലതാണ്.

പുളിച്ചമോരിൽ ജീരകം അരച്ച് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി ഉള്ളവർക്ക് ഇത് നല്ലതല്ല .

തുമ്പയുടെ ചാറ് 15മില്ലി വീതം പതിവായി കുറച്ച് ദിവസം കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .
ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളംകഴിക്കാം.

ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമമായിട്ട് എടുത്ത് പൊടിച്ചു വെക്കുക അതിൽ ശർക്കര ചേർത്ത് കുഴച്ച് ആഹാരശേഷം കുറച്ച് കഴിക്കുന്നത് നല്ലതാണ് .

ആവണക്കണ്ണയിൽ തിപ്പലി പൊടിച്ച് ചേർത്ത് മൂന്ന് ദിവസം കാലത്ത് കഴിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും .
കരിങ്ങാലി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും .

അയമോദകം, ജീരകം, പെരുംജീരകം ഇവ മൂന്നുംസമം എടുത്ത് ഉണക്കിപൊടിച്ച് ശർക്കര ചേർത്തോ ചെറുതേൻ ചേർത്തോ ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .

മാതളത്തിന്റെ നീര് 40 മില്ലി വീതം 3-4 നേരം ഒരാഴ്ച കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .

ഇഞ്ചിയും ഉപ്പും ചേർത്ത് അരച്ച് അതിന്റെ നീര് 15 മില്ലി കഴിക്കുന്നത് നല്ലതാണ് .അൾസർ ഉള്ളവർ ഇത് കഴിക്കുന്നത് അത്ര നല്ലതല്ല .

മുന്തിരിയുടേയും മാങ്ങയുടേയും നീര് ദിവസം 2നേരം കുടിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും.

അസിഡിറ്റി ഉള്ളവർ ഇങ്ങനെ പുളി ഉള്ളത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ഗ്യാസ്‌ട്രബിൾ എങ്ങനെ നിയന്തിക്കാം

ഗ്യാസ് ഉണ്ടാക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയ സാധനങ്ങൾ ആഹാരത്തിൽ നിന്ന് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അതായത് നമുക്ക് എന്ത് കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാവുന്നത് എന്ന് കുറച്ച്നാളത്തെ നിരീക്ഷണങ്ങൾ കൊണ്ട്തന്നെ നമുക്ക് കണ്ടു പിടിക്കാവുന്നതാണ് .

അതിനോടൊപ്പം തന്നെ മദ്യപാനം, പുകവലി ഇതെല്ലാം ഒഴിവാക്കുക. എരിവും, പുളിയും കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക. അതുപോലെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ഈ അസുഖം ഉള്ള ആളുകൾക്ക് നല്ലത്.

അതുേപാലെ തന്നെ വൈകാരിക സംഘർഷങ്ങൾ അതായത് ഒരു യാത്ര പോവാൻ തുടങ്ങുമ്പോൾ ചിലർക്ക് വീണ്ടും വീണ്ടും ബാത്ത്റൂമിൽ പോവാനുണ്ട് എന്ന തോന്നൽ,അതുപോലെ പേടിക്കുമ്പോൾ, ടെൻഷനടിക്കുമ്പോൾ ഒക്കെ വയറിനെ ബാധിക്കാറുണ്ട്. ഇതും ഗ്യാസിനെ ബാധിക്കാറുണ്ട്.

പരമാവധി സ്‌ട്രസ്സ് കുറയ്ക്കുക ഇത് ഗ്യാസിന്റെ പ്രശ്നം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് .

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.