സോറിയാസിസിന് ദന്തപ്പാല ഉപയോഗിക്കേണ്ട വിധം

ശരീരം ചൊറിഞ്ഞു പഴുത്തു പൊട്ടി വൃണങ്ങള്‍ ഉണ്ടാകുന്ന ഒരു അസുഖമാണ് സോറിയാസിസ് …വളരെക്കാലത്തെ ചികിത്സ വേണ്ട ഒന്നാണിത് …ഇത് വന്നാലുള്ള ബുദ്ധിമുട്ടുകള്‍ ചെറുതല്ല …

സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.

ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാല്‍ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം.

നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഏഴു ദിവസം മുഴുവനും വെയില്‍ കൊള്ളിക്കണം. സൂര്യപ്രകാശത്തില്‍ ‘കാച്ചിയ’ ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തില്‍ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടര്‍ച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. താരന്‍ മാറാനും ഈ എണ്ണ നല്ലതാണ്.

തമിഴ് സിദ്ധവൈദ്യത്തില്‍ നിന്നും ആയുര്‍വേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രനഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല.

സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തില്‍ പല ഭാഗങ്ങളിലും ദന്തപ്പാല വളര്‍ത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഔഷധങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുര്‍വേദ മരുന്നുകമ്പനികളും വിവിധ പേരുകളില്‍ മേല്‍പ്പറഞ്ഞ ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.

ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസില്‍ ഫലപ്രദമാണ്.

ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസില്‍ ഉപയോഗിക്കാം.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.

ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.

വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.

യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ

ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.

സോറിയാസിസ് മൂലം കഷ്ട്ടപ്പെടുന്നവര്‍ക്ക് ഇത് നല്ല ഫലം ചെയ്യും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.