തടി കുറയ്ക്കാന്‍ പാവയ്ക്ക ജ്യൂസ് കഴിക്കുന്നവര്‍ അറിയുക

തടി കുറയ്ക്കാനായിട്ടു ഏറ്റവും ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്

പഴങ്ങളിലും പച്ചക്കറികളിലും വെച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണ് പാവയ്ക്ക. കാലങ്ങളായി പല അസുഖങ്ങള്‍ക്കുമുള്ള ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിച്ച് വരുന്നുണ്ട്. ധാരാളം വൈറ്റമിനുകളും മിനറലുകളുമടങ്ങിയ പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. ഈ പാവയ്ക്ക ഉപയോഗിച്ച് പ്രത്യേകതരം മിശ്രിതം തയാറാക്കി, അതുപയോഗിച്ച് എളുപ്പത്തില്‍ തടികുറയ്ക്കാം.

വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും ഏറെ ഫലപ്രദവുമായ ഒരു ഒറ്റമൂലിയായി ഇതിനെ കാണാം. രോഗപ്രതിരോധശക്തി, കരള്‍ സംബന്ധിയായ അസുഖങ്ങള്‍, രക്തസമ്മര്‍ദം തുടങ്ങി പല അസുഖങ്ങള്‍ക്കും പാവയ്ക്ക ഒരു പരിഹാരമാര്‍ഗം എന്ന നിലയില്‍ കാണുന്നുണ്ട്. എങ്കിലും പ്രമേഹരോഗികള്‍ക്കിടയിലാണ് ഇവയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നത്.

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിര്‍ത്താന്‍ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

പാവയ്ക്ക, ചെറുനാരങ്ങ, ഉപ്പ് എന്നിവയാണ് ഈ മിശ്രിതം തയാറാക്കാന്‍ അത്യാവശ്യമായി വേണ്ടത്. പാവയ്ക്ക അരിഞ്ഞ് കഷ്ണങ്ങളാക്കി ഉപ്പുവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കി വയ്ക്കുക. പിന്നീട് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീരുകൂടി ചേര്‍ത്ത് കുടിയ്ക്കാം. കയ്പ്പും ചവര്‍പ്പുമുണ്ടെങ്കിലും അമിതവണ്ണം കുറയ്ക്കാനുള്ള ഉത്തമ മരുന്നാണിത്. രാവിലെ വെറും വയറ്റിലാണിത് കുടിക്കുന്നതെങ്കില്‍ അത്യുത്തമം. തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും ഇത്‌ സഹായിക്കും.

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പാവക്ക നീര്‌ നാരങ്ങനീരുമായി ചേര്‍ത്ത്‌ വെറും വയറ്റില്‍ ആറ്‌ മാസം സ്ഥിരമായി കഴിച്ചാല്‍ ഫലം ഉണ്ടാകും.

പാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയില്‍ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത്‌ കുറയാന്‍ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത്‌ തടായാന്‍ പാവയ്‌ക്കയ്‌ക്ക്‌ കഴിയും.

കയ്പ്പുകാരണം പലരും ഇതിനെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത് ,,,എന്നാല്‍ ഈ കയപ് ആണ് ഇതിന്റെ ഔഷധം …ആരോഗ്യത്തിനു വേണ്ടി അല്പം കയ്പ് നല്ലതല്ലേ

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.