മുള്ളാത്ത കീമോതെറാപ്പിക്ക് പകരമാകുമോ ?

ഇന്ന് എവിടെ കിട്ടിയാലും മുളാത്ത കാശ് കൊടുത്തു വാങ്ങും നമ്മള്‍ അടുത്തിടെ ഇത്രയും പ്രചാരം നേടിയ ഒരു പഴമില്ലന്നു പറയാം

അര്‍ബുദ രോഗത്തിനെതിരെ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത് താരപദവി നേടിയ ഫലവര്‍ഗമാണ് മുള്ളാത്ത.

ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും.

മുള്ളന്‍ചക്ക, സൊര്‍സെപ്, ലക്ഷ്മഫല്‍, ഗ്വാനബാനോ, ഗ്രാവിയോള തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന് തടയുകയും ചെയ്യുന്നു.

പൂര്‍ണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത് കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇതിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു
പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണര്‍വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്.

മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്.

രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത.

ആത്തച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്ള പുറംതോടോടുകൂടിയതുമാണ്. പുറംതോട് മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന് രണ്ട് മുതല് നാല് വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.

അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ് പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ് മുള്ളാത്തയുടേത്.

കാന്‍സര്‍ ചികിത്സയില്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന് അടുത്തകാലത്ത് മുള്ളാത്ത കൃഷി ദക്ഷിണേന്ത്യയില്‍ പല സ്ഥലങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ആണ്ട് മുഴുവന്‍ പുഷ്പിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ദക്ഷിണേന്ത്യയിലെ പ്രധാന സീസണ്‍.

മധുരമുള്ള ഇനവും പുളിയുള്ള ഇനങ്ങളും മുള്ളാത്തയിലുണ്ട്. പഴമായി ഭക്ഷിക്കാന്‍ മധുരമുള്ള ഇനങ്ങളും സംസ്‌കരിച്ച് ഉല്പന്നങ്ങള്‍ തയ്യാറാക്കാന്‍ പുളിയുള്ള ഇനങ്ങളും ഉപയോഗിക്കുന്നു.

പഴത്തിന്റെ പള്‍പ്പ് സംസ്‌കരിച്ച് ജ്യൂസ്, ഐസ്‌ക്രീം, നെക്ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്പന്നങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളത്തയുടെ ഒരു തൈ എങ്കിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത് എന്തുകൊണ്ടും പ്രയോജനകരമാണ്.

എന്നിരുന്നാലും മുള്ലാത്ത മാത്രം കഴിച്ചു ക്യാന്‍സര്‍ നിന്നും രക്ഷപ്പെട്ടവരില്ല…
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കാന്‍ മാത്രമേ ഇതിനു കഴിയൂ ..അതിനാല്‍ ക്യാന്‍സറിനു ചികിത്സ ചെയ്യുന്നവര്‍ അത് വേണ്ടാന്ന് വച്ചിട്ട് ഇതിനു പുറകെ പോകാതിരിക്കുന്നതാണ് നല്ലത്
ഇതൊരിക്കലും കീമോതെറാപ്പിക്ക് പകരമാകില്ല എന്നത് ക്യാന്‍സര്‍ രോഗികളെങ്കിലും മനസിലാക്കുക

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.