ദിവസവും കുക്കുമ്പര്‍ കുരുമുളകിട്ട് കഴിച്ചാല്‍…

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല വഴികളാണ് സ്വീകരിക്കുക. എന്നാല്‍ ഏറ്റവും ഫലപ്രദവും ദോഷവശങ്ങളൊന്നുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യവും. ഇത്തരത്തില്‍ മുന്നും പിന്നും നോക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കുക്കുമ്പര്‍. സൗന്ദര്യസംരക്ഷണത്തിന് കുക്കുമ്പര്‍ ഉപയോഗിക്കും. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും കുക്കുമ്പര്‍ ഉപയോഗിക്കാം.

cuccumber

ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണം നല്‍കുന്ന ഒന്നാണ് കുക്കുമ്പര്‍. എന്നാല്‍ കുക്കുമ്പറിനൊപ്പം അല്‍പം കുരുമുളക് പൊടി ചേരുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം. പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുക്കുമ്പര്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തില്‍ കുന്നു കൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് കുക്കുമ്പര്‍. ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനെ പുറന്തള്ളുന്നു. കുക്കുമ്പറില്‍ ധാരാളം വെള്ളം ഉള്ളത് കൊണ്ട് തന്നെ ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലേക്ക് കുരുമുളക് പൊടി കൂടി ചേരുമ്പോള്‍ ശരീരത്തിനുള്‍ഭാഗം ക്ലിയറാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോളിനെതിരെ പ്രതികരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കുക്കുമ്പര്‍. ഇത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോളിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മാത്രമല്ല കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ കുരുമുളകിന്റെ കഴിവും നിസ്സാരമല്ല.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം കൊണ്ട് പ്രതിസന്ധിയിലായവരും ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. കാരണം രാവിലെ തന്നെ കുരുമുളക് പൊടിയും കുക്കുമ്പറും മിക്‌സ് ചെയ്ത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാനും ഏറ്റവും മികച്ച ഒന്നാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിക്കുമ്പോള്‍ ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനം കൃത്യമായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍

വിറ്റാമിന്റെ കലവറയാണ് കുക്കുമ്പര്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ കൊണ്ട് സമ്പുഷ്ടമാണ് കുക്കുമ്പര്‍. ഇവ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തിലും കുക്കുമ്പര്‍ മുന്നിലാണ്. ഇതില്‍ കുരുമുളക് പൊടിയും ചേരുമ്പോള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ എന്നീ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനയെ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് കുക്കുമ്പര്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് എന്നും പരിഹാരമാണ് കുക്കുമ്പര്‍. ഇതില്‍ കുരുമുളക് പൊടിയിട്ട് കഴിക്കുന്നത് പേശീവേദന, സന്ധിവേദന എന്നിവക്കെല്ലാം പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കുക്കുമ്പര്‍. ഇതില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുമ്പോള്‍ അത് വയറിന്റെ എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു.