സാരിയില്‍ സുന്ദരിയാകാന്‍ ഇതാ ചില കാര്യങ്ങള്‍

ചിലര്‍ സാരീ ഉടുത്ത് പോകുന്നത് കണ്ടാല്‍ നോക്കി നിന്നുപോകും ..വില കൂടിയ സാരികളില്‍ അല്ല സാരീ ഉടുക്കുന്നതിലാണ് അതിന്റെ അഴക് …ഇപ്പോഴും ചില സ്ത്രീകള്‍ക്ക് സാരീ ഉടുക്കാനെ അറിയില്ല .. ഏതു ശരീര പ്രകൃതിക്കാര്‍ക്കും സാരീ നന്നായി ഇണങ്ങും അത് ഉടുക്കേണ്ട രീതിയില്‍ ഉടുക്കണമെന്നു മാത്രം സാരിയില്‍ ടിപ് ടോപ്‌ ആകാന്‍ ഇതാ ചില കാര്യങ്ങള്‍

വിശേഷ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നത് ഡ്രസിഗ് സ്‌റ്റൈലിലൂടെയാണ്. അതിനനുസരിച്ചുള്ള ഹെയര്‍സ്‌റ്റൈല്‍ കൂടി വന്നാല്‍ ഏഴഴകാണ്. ഡ്രസിംഗ് സ്‌റ്റൈലില്‍ സാരി തന്നെയാണ് ഇപ്പോഴും മുന്‍പന്തിയില്‍ . സാരികളില്‍ വിവിധ സ്‌റ്റൈലുകള്‍പരീക്ഷിക്കുന്നവര്‍ക്ക് കൂര്‍ഗ് മോഡല്‍ സാരി സ്‌റ്റൈലില്‍ ഫാഷനബിള്‍ ഹെയര്‍സ്‌റ്റൈലോടെ തിളങ്ങാം…

വിശേഷ അവസരങ്ങളായ കല്യാണനിശ്ചയം, കല്യാണം, റിസപ്ഷന്‍ എന്നിവയില്‍ ഡ്രസിംഗ് സ്‌റ്റൈലിലൂടെ വ്യത്യസ്തരാകാം. ഈ അവസരങ്ങളില്‍ പുരുഷന്മാരേക്കാളേറെ ശ്രദ്ധിക്കപ്പെടുന്നത് സ്ത്രീകളാണ്. പക്ഷേ കല്യാണത്തിന്റെ ടെന്‍ഷന്‍ കാരണം ശരിക്കൊന്ന് ഒരുങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന പെണ്‍കുട്ടികളാണ് അധികവും.

നികത്താന്‍ കഴിയാത്ത ഈ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പലരും. ‘ഫാസ്റ്റ് ഫോര്‍വേഡാ’യ യുവതലമുറ കല്യാണ നിശ്ചയത്തിന് പരമാവധി ഫാഷനബിളായി അടിച്ചുപൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരീരഘടനയ്ക്ക് യോജിക്കുന്ന വിധത്തില്‍ ഓരോ വേഷത്തിലും അടിച്ചുപൊളിക്കാം.

ഫാഷനബിളായി മുടി കെട്ടാനും പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് ഇത്തരം വിശേഷദിവസങ്ങളാണ്. കല്യാണനിശ്ചയത്തിന് മുടി കെട്ടുന്നതിലും പുതിയ സ്‌റ്റൈലുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് അധികവും. കൂര്‍ഗ് മോഡലില്‍ സാരിയില്‍ തിളങ്ങുമ്പോള്‍ അതിനനുസരിച്ചുള്ള മുടിക്കെട്ടും വേണം. ഈ മോഡലില്‍ സാരി ഉടുക്കുമ്പോള്‍ മുടി കെട്ടിയിടുന്നതിലും നല്ലത് അഴിച്ചിടുന്നതാണ്.

മുഴുവനായി അഴിച്ചിടുന്നതിനു മുകളില്‍ പോണിടെയില്‍ മാതൃകയില്‍ കെട്ടണം. മുകള്‍ഭാഗത്തെ മുടിയെ ചെറിയ ലെയറുകളായി തിരിച്ച് പിന്നിയിടുന്നതാണ് നല്ലത്. പിന്നിയിട്ട മുടിയില്‍ ചെറിയ മുത്തുകളും കല്ലുകളും വച്ച് അലങ്കരിച്ചാല്‍ മുടിക്ക് കൂടുതല്‍ ഭംഗി തോന്നിക്കും.

വിവാഹനിശ്ചയത്തിന് കൂര്‍ഗ് സ്‌റ്റൈല്‍ സാരി വണ്ണക്കൂടുതല്‍ തോന്നാതിരിക്കാന്‍ നല്ലതാണ്. ശരീരവടിവ് എടുത്ത് കാട്ടാനും, ശരീരത്തോടു ഇഴകിച്ചേര്‍ന്ന് കിടക്കാനും കൂര്‍ഗ് മോഡല്‍ സാരി സ്‌റ്റൈല്‍ നല്ലതാണ്.

സാധാരണ സാരി ഉടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി പുറകില്‍ നിന്നാണ് ഉടുത്തു തുടങ്ങുന്നത് . അതായത് വലത്തു നിന്ന് ഇടത്തോട്ടാണ് ഉടുക്കുന്നത്. സാരിയുടെ മുന്താണി പുറകില്‍ നിന്ന് മുന്നിലേക്കാണ് ഇടുന്നത്. ശരീരഘടനയ്ക്ക് യോജിച്ച രീതിയില്‍ സാരി ഉടുക്കുന്നത് അഴക് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍…

ഉയരം കുറഞ്ഞവരും, വണ്ണം കൂടുതലായുള്ളവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവെടുക്കുന്നതാണ് നല്ലത്.

പൊക്കം കുറഞ്ഞവര്‍ വീതി കുറഞ്ഞ ബോര്‍ഡര്‍ ഉള്ള സാരി ധരിക്കുന്നതാണ് നല്ലത്. ഉയരം ഉള്ളവര്‍ സാരി ഒറ്റപാളിയായി ഇടുന്നതാണ് ഉത്തമം.

വീതി കൂടിയ ബോര്‍ഡറാണ് ഉയരം ഉള്ളവര്‍ക്ക് ചേരുന്നത്.

ചൂടുകാലാവസ്ഥയിലും വിശേഷ അവസരങ്ങളിലും കറുപ്പു നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതല്ല.

പൊക്കം കുറഞ്ഞവര്‍ കുറുകെ ലൈനുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ നീളക്കുറവ് തോന്നിക്കും. അവര്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് ലൈനുള്ള വസ്ത്രങ്ങളാണ് ചേരുന്നത്.

നിറമുള്ളവര്‍ക്ക് പൊതുവേ ഡാര്‍ക്ക് നിറത്തിലുള്ള സാരിയാണ് ചേരുന്നത്, എന്നാല്‍ ഇരുണ്ട നിറമുള്ളവര്‍ക്ക് ഇണങ്ങുന്നത് ലൈറ്റ് ഷേയ്ഡഡ് സാരിയാണ്.

സ്ത്രീകളുടെ പേഴ്‌സണാലിറ്റി, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്താന്‍ സാരി എന്ന വേഷത്തിനാവും. ഏറ്റവും ഇണങ്ങുന്ന രീതിയില്‍ മാന്യമായി സാരി ഉടുത്താല്‍ ഇത്ര സൗന്ദര്യം തുളുമ്പുന്ന മറ്റൊരു വേഷമില്ല.

ആവശ്യത്തിലധികം സേഫ്റ്റിപിന്നുകള്‍ സാരി ഉടുക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുക.

വില കൂടിയ സാരികള്‍ െ്രെഡനിംഗ് ചെയ്യുന്നതാണ് ഉത്തമം.

ഒറ്റ പാളിയായി ഇടുമ്പോള്‍ ഭംഗി തോന്നുന്ന സാരികളില്‍ ഞൊറിവിട്ട് പരീക്ഷണം നടത്താതിരിക്കുക.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.