“കോക്കനട്ട് ആപ്പിള്‍ ” അഥവാ പൊങ്ങിന്‍റെ ആരോഗ്യഗുണങ്ങള്‍

നാളികേരത്തിന്റെ അനുപമമായ വിശേഷങ്ങള്‍ എത്രപറഞ്ഞാലും അധികമാവില്ല. പോഷകസമൃദ്ധവും സ്‌നിഗ്ധവും ഊര്‍ജദായകവുമായ ഉള്‍ക്കാമ്പാണ് തേങ്ങയ്ക്ക് ഇത്രയേറെ ആരാധകര്‍ ഉണ്ടാകാന്‍ കാരണം

പൊങ്ങ് തേങ്ങാക്കുള്ളില്‍ കാണുന്ന ഒന്നാണ്. ലോകത്തിലെ മറ്റു ഇതൊരു പലഹാരം കഴിച്ചാലും ഒരു പൊങ്ങ് ആസ്വദിക്കുന്ന സുഖം കിട്ടില്ല . നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. തേങ്ങ മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തേങ്ങക്കുള്ളില്‍ വെളുത്ത് കാണപ്പെടുന്ന ഒന്നാണ് പൊങ്ങ് ഇത് കോക്കനട്ട് ആപ്പിള്‍ എന്നും അറിയപ്പെടുന്നുണ്ട് ..

പലഹാരങ്ങള്‍ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട് . വളരെ അപൂര്‍വ്വമായിട്ടേ ഇത് നമുക്ക് ലഭിക്കാറുള്ളൂ മുളപ്പിക്കാന്‍ വയ്ക്കുന്ന തേങ്ങ ക്രമേണ 8–9 മാസംകൊണ്ട് ഉള്ളിലുള്ള തേങ്ങാക്കാമ്പ് മുഴുവനായും ഗോളാകൃതിയില്‍ പൊങ്ങായി പരിണമിക്കുന്നു.

തേങ്ങയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പൊങ്ങിനുണ്ട്. പല വിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് പൊങ്ങ്.
പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരിക്കും തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചില്‍, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാന്‍ പൊങ്ങ് ഉത്തമമാണ്.

കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരമായതാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമാണ് പൊങ്ങ്

പ്രമേഹം ഉള്ളവരില്‍ ഇന്‍സുലിന്റെ ഉത്പാദനം കൃത്യമാക്കുന്നതിന് പൊങ്ങ് കഴിക്കുന്നത് സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറക്കുന്നതിനും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് പൊങ്ങ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊങ്ങ് വളരെയധികം സഹായിക്കുന്നു.

അമിതഭാരത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ഇത് നമുക്ക് പല രീതില്‍ ഉപയോഗിക്കാം 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിലടിച്ച് പാൽ പരുവത്തിലെടുത്ത് പഞ്ചസാരയും ഫ്ലേവറായി അൽ‌പം നാരങ്ങാനീരും കൂടി ചേർത്തശേഷം തണുപ്പിച്ചെടുത്താൽ ഒന്നാന്തരം ജ്യൂസായി കിട്ടും
കോളിഫ്ലവര്‍ നു പകരമായിട്ടും ഇത് പയോഗിക്കാം …കട്ട് ലെറ്റ്…സലാഡ് ഒക്കെ ആയി നമുക്കിത് കഴിക്കാവുന്നതാണ്

പഴയ തലമുറയ്ക്ക് ഒക്കെ പരിചിതമായ ഒന്നാണ് പൊങ്ങ് ഒരു പക്ഷെ പുതു തലമുറ ഇതേക്കുറിച്ച് കേട്ടിട്ടുകൂടി ഉണ്ടാകില്ല …ഇനി പൊങ്ങ് കിട്ടിയാല്‍ വിടണ്ട

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക