കൂര്‍ക്കംവലി നിര്‍ത്തണോ ? വഴിയുണ്ട്

കൂടെക്കിടക്കുന്ന ആളുടെ കൂര്‍ക്കം വലി ഉറക്കം കെടുത്തുന്നു എന്ന് പലരും പരാതി പറയാറുണ്ട്‌ …കൂര്‍ക്കം വലി നിര്‍ത്താന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടവര്‍ ആയിരിക്കും ഭൂരിഭാഗം പേരും …എന്നാല്‍ കൂര്‍ക്കം വലി എളുപ്പത്തില്‍ നിരുതാല്‍ ചില മാര്‍ഗ്ഗങ്ങള്‍ പറയാം

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോള്‍ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ്കൂര്‍ക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂര്‍ക്കം വലി മൂലം ഉറക്കത്തില്‍ ഉയര്‍ന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാന്‍ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

ഇത് കൂര്‍ക്കം വലിയുടെ ശാസ്ത്രീയ വിശദ്ധീകരണം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന, നാം അറിയാതെ പോകുന്ന ഈ അവസ്ഥ, മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രമേ നാം അറിയാറുള്ളൂ എന്നതാണ് സത്യം. ഈ കൂര്‍ക്കം വലി നിര്‍ത്തുവാന്‍ എല്ലാവരും പരിശ്രമിക്കാരുണ്ട്. ഉപബോധഅവസ്ഥയില്‍ ഉള്ള കാര്യങ്ങള്‍ക്ക് മാത്രമേ ശരീരം സപ്പോര്‍ട്ട് ചെയ്യൂ എന്നതിനാല്‍, ഉറക്കത്തില്‍ നടക്കുന്ന നാം അറിയാത്ത ഈ പ്രവൃത്തിക്ക് തടയിടാന്‍ വളരെയധികം പ്രയാസമാണ്.

ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു വസ്തുവാണ് ഓക്‌സിജന്‍. ഈ ഓക്‌സിജന്‍ നമുക്ക് ലഭിക്കുന്നത് നമ്മുടെ ശ്വസനപ്രക്രിയയിലൂടെയും. എന്നാല്‍ കൂര്‍ക്കംവലി അഥവാ സ്ലീപ് എപ്നിയ എന്നാല്‍ തുടരെയും എന്നാല്‍ ക്ഷണികവുമായി നാം ശ്വാസം എടുക്കാന്‍ മറന്നുപോവുക എന്നതാണ്. ഇതിനുകാരണം താടി, നാക്ക്, തൊണ്ട എന്നിവിടങ്ങളിലെ പേശികളുടെ പ്രവര്‍ത്തന മന്ദീകരണമാണ്. അതിനാല്‍ത്തന്നെ ശ്വാസം ലഭിക്കാത്ത അവസ്ഥ ഉറക്കത്തില്‍ സംഭവിച്ചാല്‍ ചിലപ്പോള്‍ അത് മസ്തിഷ്‌കാഘാതം പോലെയുള്ള സങ്കീര്‍ണ്ണപ്രശ്‌നങ്ങളിലേക്ക് നയിക്കാം.

കൂര്‍ക്കം വലിയുടെ അനന്തരഫലമായി പലരോഗങ്ങളും നമ്മളെ തേടിയെത്താന്‍ സാധ്യതയുള്ളതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. തുടര്‍ച്ചയായുള്ള മൂത്രവിസര്‍ജ്ജനം മുതല്‍, പ്രമേഹം, ഹൃദയാഘാതം വരെയുള്ള രോഗാവസ്ഥയിലെക്ക് ഈ കൂര്‍ക്കംവലി നമ്മെ കൊണ്ടുചെന്നെത്തിക്കാം.

ചികിത്സാമാര്‍ഗ്ഗങ്ങള്‍

1. സ്ലീപ് സ്റ്റെഡി

രാത്രികാലത്ത്, നിങ്ങള്‍ ഉറങ്ങിയശേഷം, നിങ്ങളുടെ ഉറക്കരീതി, ശ്വാസോച്ഛ്വാസരീതി, ഉറക്കത്തിന്റെ ഘടന എന്നിവ ശാസ്ത്രായമായി, ഉപകരണങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്ത്, നിങ്ങളുടെ ശ്വസനപ്രക്രിയയില്‍ മാറ്റം വരുത്തുന്ന ചികിത്സാരാതിയാണ് സ്ലീപ് സ്റ്റെഡി.

വിദഗ്ദരായ ഡോക്റ്റര്‍മാരുടെയും, ടെക്‌നീഷ്യന്‍ മാരുടെയും സഹായത്തോടെയാണ് ഈ പ്രക്രിയ നടക്കുന്നത്. CPAP എന്നാ ഉപകരണത്തിന്റെ സഹായത്തോടെ നിങ്ങളുടെ ശ്വസനപ്രക്രിയയുടെ രീതിയില്‍ വരെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും.

2. ചിന്‍ സ്ട്രാപ്പ്

മൈ സ്‌നോരിംഗ് സൊല്യൂഷന്‍ എന്ന കമ്പനി പുതിയതായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയും, നാക്കിനെയും, തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍, ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.