ശരീരത്തിന് ആവശ്യമായ ജ്യൂസുകള്‍

പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ബുധിമുട്ടുള്ളവര്‍ക്ക് അത് ജ്യൂസാക്കി കഴിക്കാം ..ജ്യൂസുകള്‍ ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്നവയാണ് എന്ന കാര്യത്തില്‍ സംശയമില്ല … മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ മിനറല്‍സും നല്‍കാന്‍ ഓരോ തരം ജ്യൂസുകള്‍ തെരഞ്ഞെടുക്കാം.വിവിധതരം ജ്യൂസുകളും ആരോഗ്യഗുണങ്ങളും പരിചയപ്പെടാം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ്

ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസില്‍ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണെന്ന് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്‌ട്രോള്‍ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്‌ട്രോള്‍ 13 ശതമാനം കുറഞ്ഞതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാതള നാരങ്ങ ജ്യൂസ്

മനുഷ്യശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാതളനാരങ്ങ ജ്യൂസ് ഉത്തമമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. മാതള നാരങ്ങ ജ്യൂസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. രക്തം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. വാര്‍ധക്യത്തെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കും. ഒരു കപ്പ് മാതളച്ചാറ് ഒരു മാസം പതിവായി കഴിച്ചവരുടെ അടിവയറ്റില്‍ കൊഴുപ്പ് വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. നോണ്‍സ്‌റ്റൈര്‍ഡിഫൈഡ് ഫാറ്റി ആസിഡ് രക്തത്തിലെ ഫാറ്റി ആസിഡിന്റെ അളവിനെ കുറയ്ക്കുന്നതുകൊണ്ടാണിങ്ങനെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

കൊഴുപ്പ് കുറയ്ക്കാന്‍ പച്ചക്കറികള്‍ സഹായിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. ഇക്കൂട്ടത്തില്‍ ബീറ്റ് റൂട്ട് ആണ് കേമന്‍. ആന്റിഓക്‌സിഡന്റ്‌സ് കൂടുതലുള്ള ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പപ്പായ ജ്യൂസ്

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ പപ്പായ ജ്യൂസ് കേമനാണ്. ദിവസവും രാവിലെയും വൈകുന്നേരവും പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ് എന്നതും പപ്പായയുടെ ആരോഗ്യഗുണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്ന കാര്യത്തിലും പപ്പായ ജ്യൂസ് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മറ്റു നരുന്നുകളെ ആശ്രയിച്ച് കാലം കഴിയ്്ക്കുന്നതിനു പകരം എന്നും പപ്പായ ജ്യൂസ് സ്ഥിരമാക്കൂ.

പാവയ്ക്ക ജ്യൂസ്

രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.
കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും.

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദിവസവും പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ മതി. ഇത് തടിയെ കുറയ്ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ്‌ നീര്‌ കുടിക്കുന്നത്‌ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത്‌ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.
ഉരുളക്കിഴങ്ങ്‌ നീര്‌ പതിവായി കുടിക്കുന്നത്‌ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കാനും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും ഉത്തമമാണ്‌. രക്തക്കുഴലുകളിലെ തടസ്സം ഒഴിവാക്കാനും ക്യാന്‍സര്‍, ഹൃദയാഘാതം, ട്യൂമറുകള്‍ എന്നിവയെ പ്രതിരോധിക്കാനും ഇതിന്‌ കഴിയുമെന്നും പറയപ്പെടുന്നു.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.