സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കായി ബ്യൂട്ടി ടിപ്സ്

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമായി വില കൂടിയ ഫേസ് ക്രീമുകളും പരസ്യത്തില്‍ കാണുന്ന സര്‍വ്വതും പരീക്ഷിക്കുന്നത് ചിലരുടെ ഒരു പതിവാണ്..എന്നാല്‍ ചിലപ്പോഴൊക്കെ ഇത് കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്യുക …യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ വീടുകളില്‍ ചെയ്യാവുന്ന ചില ബ്യൂട്ടി ടിപ്സുകള്‍ ഇതാ നിങ്ങള്‍ക്കായി

പുതിനയിലയും, ചെറുനാരങ്ങയുടെ തളിരിലയും അരച്ച് നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.

പപ്പായ അരച്ച് കുഴമ്പാക്കി അല്‍പം പാല്‍പ്പാട ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മത്തിലെ ചുളിവുകള്‍ മാറിക്കിട്ടും.

ഒരു ടീസ്പൂണ്‍ ഓട്‌സ്, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് മൂന്ന് ടീസ്പൂണ്‍ പാല്‍ എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മം മാറ്റിതരും.

ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്ത് അരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റി തരും.

കുങ്കുമപ്പൂവ് ഒരു ഗ്ലാസ് പാലില്‍ കാച്ചി രാത്രി കിടക്കുന്നതിനുമുന്‍പ് പതിവായി കഴിച്ചാല്‍ ചര്‍മകാന്തി വര്‍ദ്ധിക്കും.

ബദാം എണ്ണ ചെറുതായി ചൂടാക്കി മുഖം നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് ഒട്ടിയ കവിള്‍ തുടുത്ത് സുന്ദരമാകും.

തുളസിയിലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് കറുത്ത പാടുകള്‍ മാറ്റിതരും.

പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടാം. മുഖത്തെ രോമങ്ങല്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

ചെറുനാരങ്ങയുടെ തളിരിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റിതരും.

രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അതിലേക്ക് ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞളും പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു മാറ്റാന്‍ ഇത് ഉപയോഗിക്കാം.

ഒരു തണ്ട് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം കടലമാവുകൊണ്ട് മുഖം കഴുകാം.

വെണ്ണ നീക്കിയ മോരില്‍ ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഒരു കഷ്ണം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേക്കാം. ഇത് ഇടയ്ക്കിടെ ചെയ്തു കൊടുക്കുക. മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറികിട്ടും

മുഖത്തുണ്ടാകുന്ന കുഴികളെ ഇല്ലാതാക്കുന്നതിനും അതിലടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കിനേയും മറ്റും പ്രതിരോധിക്കുന്നതിനും തക്കാളി സഹായിക്കുന്നു. മാത്രമല്ല ഈ കുഴികളെയെല്ലാം അടക്കുന്നതിനും തക്കാളിക്ക് കഴിയുന്നു. അല്‍പം തക്കാളി നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട് പലപ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.

ഓട്‌സ് സ്‌ക്രബ്ബ് ആണ് വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം. ഓട്‌സ് അരച്ച് അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്തതിനു ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്

ഇതൊന്നും വലിയ ചിലവുള്ളതോ പാര്‍ശ്വഫലങ്ങള്‍ ഉള്ളതോ അല്ല ധൈര്യമായി ഇതെല്ലാം ഉപയിക്കവുന്നതാണ് …സുന്ദരിയാവാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരും സൌന്ദ്രയം നില നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമൊക്കെ ഇതൊന്നു ചെയ്തു നോക്കൂ

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.