സാമ്പാര്‍ കഴിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയൂ

സൗത്ത് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ ആഹാരക്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറും കറിയും. കറികളില്‍ തന്നെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, ഒഴിവാക്കാനാവാത്ത ഒന്നാണ് സാമ്പാര്‍.  സാമ്പാറില്‍ ചേരാത്ത ചേരുവകള്‍ ഇല്ല എന്ന് തന്നെ പറയാം ..സാമ്പാറില്ലാതെ ഒരാഘോഷം നമുക്കില്ല എന്ന് തന്നെ പറയാം …വിഷു ..ഓണം … കല്യാണങ്ങള്‍ എന്നുവേണ്ട അടിയന്തിരത്തിന് വരെ  സാമ്പാര്‍ ഉണ്ടാകും …പെട്ടന്ന് തയ്യാറാക്കി എടുക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്

ചൂടുള്ള ഇഡ്‌ഢലിലും സാമ്പാറും മലയാളികളുടെ ഭക്ഷണശീലത്തില്‍ പ്രധാനവുമാണ്‌

സാമ്പാര്‍ സ്വാദിനു മാത്രമല്ല, ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ്. സാമ്പാര്‍ കൂട്ടുന്നതു കൊണ്ടു പല ഗുണങ്ങളും ശരീരത്തിനുണ്ടാവുകയും ചെയ്യും.

ഇതുകൊണ്ടാണ് ആഴ്ചയിലൊരിക്കലെങ്കിലും സാമ്പാര്‍ കൂട്ടണമെന്നു പറയുന്നത്. സാമ്പാര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം  കൂട്ടുന്നത്.

പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്. വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, സവാള, വഴുതന എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള് ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.

പലതരം പച്ചക്കറികള് ഉള്‍പ്പെടുന്നത്  കൊണ്ടുതന്നെ ഇത് നാരുകള്‍ ധാരാളമടങ്ങിയ ഒരു കറിയാണെന്നു പറയാം. നാരുകള്‍  ദഹനത്തെ സഹായിക്കും. മലബന്ധം അകറ്റുകയും ചെയ്യുന്നു

പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. ഇതു കൊണ്ടുതന്നെ പ്രോട്ടീന് സമ്പുഷ്ടമാണ് സാമ്പാറെന്നു പറയാം. പ്രോട്ടീന് മാത്രമല്ല, മറ്റു പല പോഷകങ്ങളും പരിപ്പില് അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഗ്ലൈസമിക് ഇന്ഡെക്ട് തീരെ കുറവാണ്. പ്രമേഹരോഗികള്ക്കു ധൈര്യമായി കഴിയ്ക്കാം.

സാമ്പാറില് ചിലയിടത്തു കറിവേപ്പില ചേര്‍ക്കും ലയിടത്തു മല്ലിയിലയും. ഇവ രണ്ടും സാമ്പാറിന്റെ പോഷകാംശം
വര്‍ദ്ധിപ്പിക്കും

പലര്‍ക്കും  പല പച്ചക്കറികളും കഴിയ്ക്കാന് താല്പര്യമുണ്ടാകില്ല. ഇത് സാമ്പാറില് ചേര്‍ത്ത്  കഴിച്ചാല് ഈ താല്പര്യക്കുറവൊഴിവാക്കാമെന്ന ഗുണമുണ്ട്. ഇവയുടെ പോഷകങ്ങള് ലഭിയ്ക്കുകയും ചെയ്യും.

ഉലുവ, കായം എന്നിവ സാമ്പാറിന്റെ പ്രധാന ചേരുകളില് പെടും. ഇവയ്ക്ക് ആരോഗ്യസംബന്ധമായ ഗുണങ്ങള്‍

മാത്രമല്ല  ഉലുവ തടി കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്ക്കും ഗുണകരമാണ്. കായത്തിനും ഇതുപോലെ ആരോഗ്യഗുണങ്ങളേറും.

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.