ഹെയര്‍ ഡൈ വീട്ടിലുണ്ടാക്കാം

മുടി നരച്ചാല്‍ അത് കറുപ്പിക്കാന്‍ പല വഴികള്‍ തേടുന്നവര്‍ ആണ് മിക്കവാറും എല്ലാവരും .പ്രത്യേകിച്ച് അകാലത്തില്‍ മുടി നരച്ചാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് കടകളില്‍ നിന്നും ലഭിക്കുന്ന ഹെയര്‍ ഡൈ കളെ തന്നെയാണ് മുടി കറുപ്പിക്കാന്‍ ഉപയോഗിക്കുന്നത് .

പക്ഷെ കൃത്രിമമായി രാസ വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ ഡൈയുടെ ഉപയോഗം പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ സ്കിന്നിന്റെ ആരോഗ്യത്തിനും ദോഷം ചെയ്യും.പലര്‍ക്കും ഹെയര്‍ ഡൈയുടെ ഉപയോഗം പലവിധത്തിലുള്ള അലര്‍ജിക്കും കാരണം ആകാറുണ്ട് .അപ്പോള്‍ എന്താണ് ഇതിന് ഒരു പ്രതിവിധി എന്ന് വച്ചാല്‍ പ്രകൃതിദത്തമായ ഹെയര്‍ ഡൈ വീട്ടില്‍ ഉണ്ടാക്കുക എന്നതാണ് .വെളുത്തുള്ളി ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് നോക്കാം .

ഈ ഹെയര്‍ ഡൈ തയാറാക്കാന്‍ ആവശ്യം ആയതു കുറച്ച് അധികം വെളുത്തുള്ളിയുടെ തൊലിയും പിന്നെ ഒലിവെണ്ണയും ആണ് .

ഒരു പാനില്‍ കുറച്ച് വെളുത്തുള്ളി തൊലിഎടുത്ത ശേഷം നന്നായി ആ തൊലി പൊടിക്കാന്‍ കഴിയുന്ന രീതിയില്‍ കറുത്ത നിറം ആകുന്നതുവരെ ചൂടാക്കുക.ഒരു കോട്ടന്‍ തുണിയില്‍ ഇത് ഇട്ട് നന്നായി പൊടിച്ച് അരിച്ചെടുക്കുക .ശേഷം ഇതിലേക്ക് ഒലിവോയില്‍ ഒഴിച്ച് സാധാരണ ഹെയര്‍ ഡൈ മിക്സ്‌ ചെയുന്നത് പോലെ നന്നായി മിക്സ്‌ ചെയുക.

ഈ മിശ്രിതം ഒരു ഗ്ലാസ്‌ പത്രത്തില്‍ ഇട്ട് ഇരുട്ടുള്ള സ്ഥലത്ത് അല്ലങ്കില്‍ ഫ്രിഡ്ജില്‍ ഏഴുദിവസത്തേക്ക് വെക്കുക .ഏഴു ദിവസത്തിന് ശേഷം സാധാരണ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് പോലെ തലയില്‍ ബ്രഷ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കാം .

തലമുടിയില്‍ പുരട്ടി രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഷാംബൂ ഉപയോഗിച്ച് തലമുടി കഴുകാം .ഇങ്ങനെ ചെയുന്നത് തലമുടിക്ക് സ്വാഭാവിക നിറം നല്‍കുകയും കൂടുതല്‍ കാലം അത് നില നില്‍ക്കുകയും ചെയുന്നു .

ഒലിവ് ഓയില്‍ മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്. ബയോട്ടിന്‍, അയണ്‍, അയഡിന്‍, പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് തലമുടിക്ക് സ്വഭാവികമായ നിറവും ആരോഗ്യവും നല്കും