നാല്പതു കഴിഞ്ഞ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

നാല്പതു കഴിഞ്ഞാല്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ശ്രദ്ധിക്കണം ..

പുരുഷന്റേയും സ്ത്രീയുടേയും ശരീരഘടന വ്യത്യസ്ത രീതിയിലാണ്. പുരുഷന്‍ ബലവാനും ആരോഗ്യദൃഢഗാത്രനും ആവുമ്പോള്‍ സ്ത്രീ പുരുഷനെ അപേക്ഷിച്ച് ആരോഗ്യത്തിന്റേയും കായികശക്തിയുടേയും കാര്യത്തില്‍ അല്‍പം പുറകിലായിരിക്കും. എന്നാല്‍ മുപ്പത് വയസ്സ് കഴിയുന്നതോടെ പുരുഷന്റെ ആരോഗ്യത്തിലും അല്‍പം മാറ്റങ്ങള്‍ വന്ന് തുടങ്ങുന്നു.

മുപ്പത് വയസ്സിനു ശേഷം പുരുഷന്‍മാര്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വീഴ്ച വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നില്‍ക്കരുത്. വയസ്സ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വര്‍ക്കൗട്ടിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്താം. വര്‍ക്കൗട്ടില്‍ എയറോബിക്‌സ്, മസില്‍ ട്രെയിംനിംഗ് എന്നിവയെല്ലാം ശീലമാക്കാം.

കൃത്യമായ ഡയറ്റ് ശീലമാക്കാണം. യാതൊരു കാരണവശാലും മുപ്പത് വയസ്സിനു ശേഷം വലിച്ച് വാരി ഭക്ഷണം കഴിക്കരുത്. ശരീരം ആവശ്യമെന്ന് കാണിക്കുന്ന പ്രോട്ടീന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുപ്പതിനു ശേഷമാണെങ്കില്‍ കൃത്യമായി ശീലിക്കണം. ..കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍  പരമാവധി ഒഴിവാക്കുക…നിര്‍ബന്ധമാണെങ്കില്‍ ആഴചയില്‍ മാത്രമായി ചുരുക്കുക

ആവശ്യത്തിനു  ഉറക്കമില്ലാത്തത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗമാണ് പലരുടേയും ഉറക്കം കെടുത്തുന്നത് .രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. മുപ്പത് വയസ്സിനു ശേഷമാണ് പലരിലും മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും കൂടുതലാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാനസികോല്ലാസം നല്‍കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. ഇഷ്ട്ടമുള്ള സിനിമകള്‍ കാണുക …പാട്ടുകള്‍ കേള്‍ക്കുക …കളികളില്‍  ഏര്‍പ്പെടുക …മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്‌താല്‍ തന്നെ മാനസിക സമ്മര്‍ദം കുറയ്ക്കാം

ലൈംഗികാരോഗ്യം കൃത്യമായ രീതിയില്‍ ഉണ്ടാവേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സില്‍ ലൈംഗികാരോഗ്യവും ലൈംഗികതയും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം നയിക്കാതിരിക്കുക

അസുഖങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ്് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായി    മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക

ജീവിതത്തെക്കുറിച്ച് ആശങ്കാകുലരാവാതെ ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കണം. ഇത് പല വിധത്തിലുള്ള രോഗങ്ങളില്‍ നിന്ന് നമ്മളെ മുക്തരാക്കുന്ന ഒന്നാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ.