കൂര്‍ക്കം വലി തടയാന്‍ സിമ്പിള്‍ വിദ്യ വീഡിയോ കണ്ടു നോക്കു

മുതിർന്നവരിൽ 45 ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കൂര്‍ക്കംവലി . ഈ ശല്യപ്പെടുത്തുന്ന ശബ്ദം നിങ്ങളുടെ ഉറക്കത്തെയും നിങ്ങളോടൊപ്പം കിടക്കുന്നവരുടെ ഉറക്കത്തേയും കാര്യമായി തന്നെ ബാധിക്കും. തൊണ്ടയിൽ വിശ്രമിക്കുന്ന പേശികൾ വൈബ്രേറ്റ് ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ശബ്ദം ഉണ്ടാകുന്നത്. ചില വീട്ടുവിദ്യകള്‍ക്ക് ഈ പ്രശ്നത്തെ കുറയ്ക്കാനും ശ്വസനം നിയന്ത്രണ വിധേയം ആക്കാനും സഹായിക്കും.

നിങ്ങളുടെ മുറിയിലെ വരണ്ട വായു കൂര്‍ക്കം വലിയുടെ സാധ്യത ഉയര്‍ത്തുന്നു . മൂക്കിലൂടെയും തൊണ്ടേയിലൂടെയും ഇത്തരം വായു സഞ്ചരിക്കുമ്പോള്‍ തൊണ്ട കൂടുതല്‍ വരളുകയും അത് വഴി ടിഷ്യു വൈബ്രേശനിലേക്ക് നയിക്കപെടുകയും ചെയ്യുന്നു . ഈ പ്രശ്നം പരിഹരിക്കാന്, ഒരു ഹ്യുമിഡിഫയർ വാങ്ങി നിങ്ങളുടെ കിടപ്പ് മുറിയില്‍ വെച്ചാല്‍ മതിയാകും .

അമിതവണ്ണവും കൂര്‍ക്കം വലിയുടെ ഒരു കാരണം ആണ്.അമിതംഭാരം മൂലം കൂര്‍ക്കം വലിയുടെ ശംബ്ദത്തിനു കാരണം ആകുന്ന കോശ ഘടനകള്‍ അധികരിക്കുകയും അത് മൂലം വായുസഞ്ചാരം തടസപ്പെടുകയും ഇത് കൂര്‍ക്കം വലിയിലേക്ക് നയിക്കപെടുകയും ആണ് ചെയ്യുന്നത്.

ശ്വാസകോശ വ്യായാമം ചെയ്യുന്നതാണ് ഇതിനു ഏറ്റവും നല്ല പരിഹാര മാര്‍ഗം.പ്രാണായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.പ്രാണയാമം ശീലിക്കുന്നത് മൂലം നിങ്ങള്ക്ക് ആഴത്തിലുള്ളതും നീണ്ടതും ആയ ശ്വാസം എടുക്കാന്‍ സാധിക്കുന്നു ഇത് ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാന്‍ കാരണം ആകുകയും കൂര്‍ക്കം വലി ഇല്ലാതാകുകയും ആണ് ചെയ്യുന്നത്.മാത്രമല്ല പ്രാണയാമം ഉന്മേഷവാന്‍ ആക്കാനും സഹായിക്കുന്നു.

നാക്കും തൊണ്ടയും വ്യയാമത്തിലൂടെ ശക്തിപെടുത്താ.. ഇങ്ങനെ ചെയ്യുന്നത് നാക്കിന്റെയും തൊണ്ടയുടെയും പേശികള്‍ ശക്തിപെടുത്താനും അത് വഴി കൂര്‍ക്കം വലി നിയത്രണവിധേയം ആക്കാനും സാധിക്കുന്നു.

പുകവലി അവസാനിപ്പിക്കുക എന്നത് ആണ് ഏറ്റവും പ്രധാനം.നല്ലൊരു ശതമാനം ആളുകളുടെയും കൂര്‍ക്കം വലിയുടെ പ്രധാന കാരണം പുകവലി തന്നെ ആണ്.പുകവലിക്കുന്നത് വയുസഞ്ചാരത്തെ തടസപ്പെടുത്തുകയും,വായു സഞ്ചാര പാതയില്‍ ബ്ലോക്കുകള്‍ ഉണ്ടാകാനും കാരണം ആകും.

തല ചെറുതായി ഉയര്‍ത്തി വെക്കുന്നതും കൂര്‍ക്കംവലിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ഒരു കാര്യം ആണ്.തല താഴ്ന്നു കിടന്നുറങ്ങുമ്പോള്‍ നാക്ക് പിന്നിലേക്ക്‌ വീണു വായുസഞ്ചാരം തടസപ്പെടാന്‍ സാധ്യത ഉണ്ട്.അതിനാല്‍ കിടക്കുമ്പോള്‍ തലയിണ ഉപയോഗിച്ച് തല അല്പം പോക്കി വെച്ച് കിടക്കുക.

ഉറക്കഗുളികകളും മദ്യവും ഒക്കെ കൂര്‍ക്കം വലിയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ആണ്.ഇത് കോശങ്ങളെ തളര്‍ത്തുകയും അത് വഴി കൂര്‍ക്കം വലയിലേക്ക് എത്തുകയും ചെയ്യുന്നു.