കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി

ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോള്‍..ഇന്നത്തെ ജീവിതരീതികള്‍, ഭക്ഷണ ശീലങ്ങള്‍ തന്നെയാണ് ഇതിനുള്ള മുഖ്യകാരണം..കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ശരീരം ആരോഗ്യത്തോടെ പ്രവർത്തിക്കണമെങ്കിൽ ഒരു നിശ്ചിത അളവ് കൊളസ്ട്രോൾ ശരീരത്തിലുണ്ടായിരിക്കണം. എന്നാൽ കൊളസ്ട്രോൾ അളവ് പരിധിയിൽ കൂടിയാൽ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല.

ഹൃദയത്തിലെ ബ്ലോക്കുകളും പക്ഷാഘാതവും ശ്വാസകോശ രോഗങ്ങളുമടക്കം നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകാം. ഇന്ന് ചെറുപ്പക്കാരിൽ പോലും കൊളസ്ട്രോൾ പ്രശ്നം കണ്ടുവരുന്നു. പലരിലും ഇത് മരണകാരണം പോലുമാകുന്നു. കൊളസ്‌ട്രോള്‍ കൂട്ടാനുള്ള ചില കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റ്)കൂടുതലായി ശരീരത്തിലെത്തുന്നതാണ് കൊളസ്ട്രോൾ കൂടുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. മാംസം, ബട്ടർ, ചീസ്, കേക്ക്, നെയ്യ് എന്നിവയിലൊക്കെ വളരെ കൂടിയ അളവിൽ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കൂടിയ അളവിൽ കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകും. ഭക്ഷണ ശീലത്തില്‍ ഇവ നിയന്ത്രിക്കുക

മറ്റ് പല രോഗങ്ങളിലുമെന്നപോലെ കൊളസ്ട്രോളിന്‍റെ കാര്യത്തിലും പാരമ്പര്യം ഒരു വലിയ ഘടകമാണ്. അത്തരത്തിൽ പാരമ്പര്യമായി കിട്ടുന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ബ്ലോക്കുകൾക്കും പക്ഷാഘാതത്തിനും കാരണമാകും. അതിനാല്‍ കൊളസ്ട്രോള്‍ പാരമ്പര്യം ഉള്ളവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്

ശരീരത്തിന്‍റെ ഭാരം കൂടുന്നതാണ് കൊളസ്ട്രോൾ കൂടാനുള്ള മറ്റൊരു കാരണം. നിത്യജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അമിതഭാരം ഹൃദയത്തിലെ ബ്ലോക്കുകൾക്കും കാരണമാകും. അതിനാൽ ഭാരം കൂടാതെ ശ്രദ്ധിക്കുക എന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വളരെ പ്രധാനമാണ്. നിത്യവും വ്യായാമം ചെയ്യുന്നതും ,നടക്കുന്നതും ഒക്കെ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും

വെറുതെയിരുന്നും കിടന്നുമൊക്കെ ദിവസങ്ങൾ തള്ളിനീക്കുന്നവർക്ക് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. സജീവമായ ഒരു ജീവിതം തന്നെ കൊളസ്ട്രോൾ പ്രശ്നത്തെ ഒരു പരിധിവരെ ഒഴിവാക്കും. പൂന്തോട്ടം ഒരുക്കുക അവയെ പരിപാലിക്കുക…വീട്ടുവളപ്പില്‍ ചെറിയ ചെറിയ കൃഷികള്‍ ചെയ്യുക ഇതൊക്കെ ചുമ്മാ ഇരിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന കാര്യങ്ങള്‍ ആണ്.

ശരീരത്തിലെ നല്ല കൊളസ്ട്രോളിന്‍റെ അളവും അതോടൊപ്പം ആയുസ്സും കുറയ്ക്കുന്ന ഒരു വലിയ ദുശീലം തന്നെയാണ് പുകവലി. ഒരു ശീലം പോലെ പുകവലി കൊണ്ടുനടക്കുന്നവരിൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പുകവലി ഒഴിവാക്കുക. പുകവലി നിര്‍ത്താന് പലമാര്‍ഗങ്ങളും ഉണ്ട് അതെല്ലാം ഒന്ന് പരീക്ഷിക്കുക ..എല്ലാറ്റിലും ഉപരി ഇത് നിറുത്തണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ നമുക്കിത് ഒഴിവാക്കാന്‍ പറ്റും,ഇതില്‍ മറ്റുള്ളവരുടെ ഉപദേശത്തെക്കാള്‍ ഫലം ചെയ്യുക സ്വയം തോന്നലുകളാണ്.

പ്രായം ഇരുപത് കഴിയുന്നതോടെ പലരിലും കൊളസ്ട്രോൾ പ്രശ്നവും ആരംഭിക്കും. 60-65 വയസ്സ് വരെ സ്ത്രീകളിലും പുരുഷന്മാരിലും കൊളസ്ട്രോൾ കൂടുന്നത് തുടരുകയും ചെയ്യും. സ്ത്രീകളിൽ ആർത്തവവിരാമം വരെ കൊളസ്ട്രോൾ അളവ് താഴ്ന്നിരിക്കുമെങ്കിലും അതിനുശേഷം കൊളസ്ട്രോൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ പ്രായം കൂടുന്നതിനനുസരിച്ച് ജീവിതശൈലിയിലും ഭക്ഷണത്തിലും വേണ്ട മാറ്റങ്ങൾ വരുത്തുക.കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഈ പ്രായത്തില്‍ കഴിവതും ഒഴിവാക്കുക.

സ്ഥിരമായി മദ്യപിക്കുന്നവരിൽ കരളിനും ഹൃദയത്തിനും പെട്ടന്ന് കേടുപാടുകൾ സംഭവിക്കും. ഇത് രക്തസമ്മർദ്ദം കൂടുന്നതിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും കാരണമാകും. മദ്യപാനികള്‍ ഉറപ്പായും ഇടയ്ക്ക് മെഡിക്കല്‍ ചെക്കപ്പ് ചെയ്യുക …പെട്ടന്നുള്ള ഹൃദയാഘാതം ഒഴിവാക്കാനും സ്ട്രോക്ക് ഇല്ലാതാക്കാനും സഹായിക്കും

സമ്മർദ്ദം അനുഭവിക്കുന്നവർ പൊതുവിൽ മദ്യപിക്കാനും പുകവലിക്കാനും ഭക്ഷണം വലിച്ചുവാരി കഴിക്കാനുമൊക്കെ സാധ്യതയുണ്ട്. സ്വാഭാവികമായും കൊളസ്ട്രോൾ കൂടുകയും ചെയ്യും. മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ മദ്യത്തെ ആശ്രയിക്കാതിക്കുക ..പകരം നല്ല പാട്ടുകള്‍ കേള്‍ക്കുക ..ചിത്രങ്ങള്‍ കാണുക …ഇഷ്ട്ടമുള്ളവരോട് മനസ് തുറന്നു സംസാരിക്കുക.

പ്രമേഹം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ എന്നിവ ശരീരത്തിലെ കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇടയ്ക്കിടെ വേണ്ട പരിശോധനകൾ നടത്തി കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുക. കൊളസ്ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ചില മരുന്നുകളും കൊളസ്ട്രോളിന്‍റെ അളവ് കൂടാൻ കാരണമാകുന്നുണ്ട്. അതിനാൽ മരുന്നുകൾ കഴിക്കുമ്പോൾ ഡോക്ടറോട് ഇതേക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ് ..കൃത്യമായി കൊളസ്ട്രോള്‍ ചെക്ക് ചെയ്യുകയും ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യണേ കൂടുതല്‍ അറിവുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മതി