അടുത്തറിയാം ആപ്രിക്കോട്ടിനെ

നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്രിക്കോട്ട് ..ആപ്രിക്കോട്ട് കഴിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

ആപ്രിക്കോട്ട് പഴത്തിലെ വിറ്റാമിനുകള്‍ കണ്ണിന്റെയും വയറിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്. ധാരാളം നാരുകള്‍ അടങ്ങിയതുകൊണ്ട് രോഗപ്രതിരോധ ശേഷിയ്ക്കും ആപ്രിക്കോട്ട് നല്ലതാണ്. ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കാഴ്ച്ചയെ തെളിമയുള്ളതാക്കുന്നു. കൂടാതെ കണ്ണിലെ ലെന്‍സിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും വൈറ്റമിന്‍ എ അത്യാവശ്യമാണ്. വൈറ്റമിന്‍ എ ആന്റി ഓക്‌സൈഡ് ആയി പ്രവര്‍ത്തികുന്നതുകൊണ്ടാണിത്. ആപ്രിക്കോട്ടിന്റെ ഉപയോഗം വിറ്റമിന്‍ എയുടെ ദൗര്‍ലഭ്യത കുറയ്ക്കുന്നു.

കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ എ, അയണ്‍, വൈറ്റമിന്‍ സി എന്നിവയാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അനീമിയക്കെതിരെ പോരാടാന്‍ ഉപയോഗപ്രദമായ ഇരുമ്പ് ഈ പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അയണിനെ സ്വാംശീകരിക്കുന്ന കോപ്പറും ഇതില്‍ ധാരാളമുണ്ട്.

ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ ധാരാളമുണ്ടാക്കുന്ന ഡ്രൈഡ് ആപ്രിക്കോട്ട് ദിവസവും കഴിക്കുന്നത് ഉത്തമമായിരിക്കും. മലബന്ധം ഡൈ്രഡ് ആപ്രിക്കോട്ടില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. വയറിളകാന്‍ സഹായിക്കുന്ന സെല്ലുലോസ് അടങ്ങിയിരിക്കുന്നതാണ് ഇത്. അലിയാത്ത ഫൈബറായി പ്രവര്‍ത്തിക്കുന്ന സെല്ലുലോസും പെക്റ്റിനും മലബന്ധസമയത്തെ ശരീരത്തിലെ ജലത്തിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു.

പനി കുറയ്ക്കാന്‍ െ്രെഡഡ് ആപ്രിക്കോട്ട്‌സ് സഹായിക്കും. വെള്ളം തേനുമായി കലര്‍ത്തി പഴവുമായി ചേര്‍ത്ത് കഴിക്കുക. ദാഹശമനത്തിനും ഇത് ഉപകരിക്കും. സൂര്യാഘാതം മൂലമുണ്ടാകുന്ന പാടുകള്‍, ചൊറി, ചിരങ്ങ് എന്നിവക്ക് ഉത്തമമാണിത്. മുഖക്കുരുപോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് ഉത്തമമാണ്. ദഹനക്കുഴല്‍ ശുചീകരിക്കാന്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ദഹിപ്പിച്ച് വയറിളക്കുന്നതിന് ഈ പഴം സഹായിക്കും. ഫലപ്രദമായി ശരീരത്തിലെ ദഹന മിശ്രിതവുമായി കലര്‍ന്ന് ദഹനക്കുഴലില്‍ ആല്‍കലൈന്‍ പരിസ്ഥിതി സൃഷ്ടിച്ച് ശുചീകരിക്കാന്‍ സഹായിക്കുന്നു.

ഹൃദയതാളം നിയന്ത്രിക്കാന്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന പഴവര്‍ഗ്ഗമാണിത്. രക്തനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റും മിനറലുമാണ് പൊട്ടാസ്യം. മസിലുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഹൃദയതാളം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ എ പോലുള്ള വസ്തുക്കള്‍ മികച്ച കാഴ്ചശക്തി ലഭിക്കാന്‍ സഹായിക്കുന്നു.

ശക്തമായ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ കോശങ്ങളിലെയും കലകളിലെയും ഫ്രീ റാഡിക്കല്‍സിനെ നീക്കാന്‍ സഹായിക്കും. തിമിരത്തിനും കാഴ്ചത്തകരാറിലേക്കും നയിക്കുന്ന രീതിയില്‍ കണ്ണിന്റെ ലെന്‍സിനെ തകരാറിലാക്കുന്നവയാണ് ഫ്രീ റാഡിക്കലുകള്‍. തിമിരം വരാനുള്ള സാധ്യത തടയുന്നു. അനീമിയ ഭേദമാക്കന്ന ഹീമോഗ്ലാബില്‍ ഉത്പാദനത്തിന് സഹായിക്കുന്നു. അയണ്‍ കോപ്പര്‍ പോലുള്ള മിനറലുകള്‍ ഉള്ളതിനാല്‍ ഇവ ഹീമോഗ്ലോബിന്‍ ഉത്പാദനത്തിന് സഹായിക്കും

സൂര്യഘാതം മൂലമുണ്ടാകുന്ന പാടുകൾ,​ ചൊറി,​ ചിരങ്ങ് എന്നിവക്ക് ഉത്തമമാണിത്. മുഖക്കുരുപോലുള്ള ചർമ്മപ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്.

ആപ്രിക്കോട്ട് ഓയിൽ ചർമ്മസംരക്ഷണത്തിനും ഉത്തമമാണ്. ചർമ്മത്തെ തിളക്കവും മൃദുലവുമുള്ളതാക്കി സൂക്ഷിക്കാൻ ഇത് സഹായിക്കും.

ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യാതെ പോകല്ലേ …പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക