മരുന്ന് കഴിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനായി ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി

കൊളസ്ട്രോള്‍ ഉള്ളവര്‍ ചുമ്മാ അത് കുറയ്ക്കാനായി ഭക്ഷണം നിയന്ത്രിച്ചാല്‍ മാത്രം പോരാ ശരീരത്തിന് ദോഷം ചെയ്യുന്ന ചീത്ത കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളെ അകറ്റി നല്ല കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുകയും ചെയ്യണം ..ഇങ്ങിനെ ചെയ്‌താല്‍ യാതൊരു മരുന്നും കഴിക്കാതെ തന്നെ നമുക്ക് കൊളസ്ട്രോള്‍ കുറയ്ക്കാനായിട്ടു സാധിക്കും

കൊളസ്‌ട്രോളിനെപ്പറ്റിയും അതിന്റെ ദൂഷ്യഫലങ്ങളെപ്പറ്റിയും മിക്കവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ എല്ലാറ്റിലും നല്ലതും ചീത്തയുമുള്ളതു പോലെ കോളസ്‌ട്രോളിലുമുണ്ട് നല്ല കൊളസ്‌ട്രോളും ചീത്തയും. എച്ച്ഡിഎല്‍ എന്ന കൊളസ്‌ട്രോള്‍ ആണ് നല്ലത്. എല്‍ഡിഎല്‍ ശരീരത്തിന് ദോഷം ചെയ്യുന്നതും.

നല്ല കൊളസ്‌ട്രോള്‍ രക്തത്തില്‍ നിന്ന് നേരിട്ട് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. അല്ലാതെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ പോലെ രക്തധമനികളില്‍ തടസമുണ്ടാക്കില്ല. നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുവാനായി സഹായിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.

ഓറഞ്ച് ജ്യൂസ് നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകുവാന്‍ സഹായിക്കുന്നതാണ്. പാക്കറ്റുകളില്‍ കിട്ടുന്ന ഓറഞ്ച് ജ്യൂസല്ലാ, വീട്ടിലുണ്ടാക്കുന്ന ജ്യൂസാണ് ഉപയോഗിക്കേണ്ടത്. സിട്രസ് അടങ്ങിയതു കൊണ്ട് ഇത് നല്ല ആന്റി ഓക്‌സിഡന്റാണ്. രക്തധമനികളെ ശുദ്ധീകരിക്കുവാന്‍ ഇത് സഹായിക്കും. ഓറഞ്ചു വാങ്ങി വീട്ടില്‍ ജ്യൂസ് ഉണ്ടാക്കി കഴിക്കാം …പഞ്ചസാര അതില്‍ ഇടുന്നത് ഒഴിവാക്കിയാല്‍ നല്ലതാണ്.

മീന്‍ നല്ല കൊള്‌സട്രോളിന് സഹായിക്കുന്നു. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും കടല്‍ മത്സ്യങ്ങളില്‍. ചെമ്മീന്‍, കക്ക തുടങ്ങിയവ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയവയാണ്. ധാരാളം മാംസമുള്ള മീനുകള്‍ ഒഴിവാക്കുകയാണ് നല്ലത്. ഏതുതരം മത്സ്യമാണെങ്കിലും കറി വച്ചോ ഗ്രില്‍, ബേക്ക് ചെയ്‌തോ കഴിയ്ക്കണം. എണ്ണയില്‍ വറുത്താല്‍ ഇവ ചീത്ത കൊളസ്‌ട്രോളാണ് ഉണ്ടാക്കുക.

ചെറിയ മീനുകള്‍ കഴിക്കുന്നതാണ് ഏറെ നല്ലത് ചാള അഥവാ മത്തി ഇതില്‍ നല്ല കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്…എണ്ണ യില്‍ വറുത്തു കഴിക്കാതെ കറി വച്ചോ വാഴയിലയില്‍ എണ്ണ ചേര്‍ക്കാതെ പൊള്ളിചോ കഴിക്കുന്നതാണ് ഉത്തമം .

കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിൻറെ അളവു കുറയ്ക്കുന്നു.

അസുഖങ്ങള്‍ക്കും കറികള്‍ക്ക് രുചി കൂട്ടുവാനും മാത്രമല്ലാ, നല്ല കൊളസ്‌ട്രോളിന് പറ്റിയതും കൂടിയാണ് വെളുത്തുള്ളി. ഇത് കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ തടയുകയും അങ്ങനെ ഹൃദയധമനികളില്‍ കൊഴുപ്പടിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ചോക്കലേറ്റുകള്‍ ഹൃദയാഘാതം തടയുമെന്ന് കേട്ടിട്ടില്ലേ. ഇതില്‍ വാസ്തവമുണ്ട്. ചോക്കലേറ്റുകളില്‍ ചേര്‍ക്കുന്ന കൊക്കോ നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മധുരമുള്ള ചോക്കലേററിന് പകരം കയ്പുള്ള ചോക്കലേറ്റ് ഉപയോഗിച്ചാലേ ഈ ഗുണം ലഭിക്കൂ. വീട്ടിലുണ്ടാക്കുന്ന ചോക്കലേറ്റുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. മറ്റുള്ളവയില്‍ കൃത്രിമവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകും.

ചുവന്ന വൈനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. വൈന്‍ കഴിക്കാത്തവര്‍ മുന്തിരി ജ്യൂസോ മുന്തിരിയോ കഴിച്ചാലും മതി. കറുത്ത മുന്തിരിയാണ്‌ ഇതില്‍ ഏറെ നല്ലത് ആഴചയില്‍ ഒന്നോ രണ്ടോ തവണ എങ്കിലും മുന്തിരി കഴിക്കാന്‍ ശ്രദ്ധിക്കാം …

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക …പുതിയ പോസ്റ്റുകള്‍ ലഭിക്കാനായി ഈ പേജ് ലൈക് ചെയ്‌താല്‍ മതി

അടുത്തറിയാം ആപ്രിക്കോട്ടിനെ