ഞാൻ പ്രമേഹം കുറച്ചത്

പ്രമേഹം അധികമായാൽ കുറയ്ക്കാൻ ചെയ്യണ്ടത്:

ഏപ്രിലില്‍ സര്‍ജറിക്ക് വേണ്ടി ആഡ്മിറ്റ് ആവുമ്പോള്‍ ആണ് ഞാന്‍ ഡയബെറ്റിക് ആണെന്ന് അറിയുന്നത്. അതും ഷുഗര്‍ ലെവല്‍ 450-550 എന്ന അവസ്ഥയില്‍ .
സര്‍ജറിക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടി വന്നു. സര്‍ജറിക്ക് ശേഷം പലതരം ഡയറ്റുകള്‍ ഞാന്‍ പരീക്ഷിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രേഷ്മ എന്ന ഹൌസ് സര്‍ജനോട് അതിനുള്ള നന്ദി പറഞ്ഞാല്‍ തീരില്ല .ഷുഗര്‍ ലെവല്‍ 110 – 140 വരെ എത്തിക്കാനും ഇന്‍സുലിന്‍ അളവ് കുറയ്ക്കാനും കഴിഞ്ഞ ഡയറ്റ് ഇവിടെ എഴുതാം . ആധികാരികതയല്ല അനുഭവം ആണ് എഴുതുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം .

ഉപ്പും ഒലിവ് ഓയിലും ചേര്‍ത്ത വേവിച്ച ബീറ്റ് റൂട്ട് , ക്യാരറ്റ് , ബീന്‍സ് , വെള്ളരി എന്നിവ മൂന്നു സ്പൂണ്‍ കുക്കുംബര്‍ , നാരങ്ങാ പിഴിഞ്ഞതും ചേര്‍ത്ത് രാവിലെ 8 മണിക്ക് ഇന്‍സുലിന് അര മണിക്കൂര്‍ മുന്‍പ് കഴിക്കും.കൃത്യം 9 AM , 10 AM , 11 AM എന്നീ സമയങ്ങളില്‍ രണ്ടു ടീ സ്പൂണ്‍ വീതം മുകളില്‍ പറഞ്ഞ പച്ചക്കറികള്‍ കഴിക്കും.12.30 ഒരു ടേബിള്‍ സ്പൂണ്‍ പച്ചരി/ വെള്ള അരി ചോറും അവിയലും .വൈകിട്ട് മൂന്നു മണിക്ക് ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട്‌ വൈകിട്ട് 7 മണി വരെ ആദ്യം പറഞ്ഞ വേവിച്ച പച്ചക്കറികള്‍ കഴിക്കും .8 മണിക്ക് ഇന്‍സുലിനു ശേഷം ഒരു ചപ്പാത്തിയും വെജിറ്റബിള്‍ സലാഡും . ഇന്‍സുലിന്‍ എപ്പോള്‍ ചെയ്യുന്നോ അതിനു ശേഷം സലാഡ് അളവ് കൂട്ടാന്‍ ശ്രദ്ധിക്കുക.

ഇന്‍സുലിന്‍റെ അളവ് 6-4-6 അല്ലെങ്കില്‍ അതില്‍ താഴെ ആയാല്‍ ഈ രീതിയില്‍ മാറ്റം വരുത്തി കറി വച്ച മീന്‍ , നാടന്‍ കോഴി , മുട്ടയുടെ വെള്ള എന്നിവ പല ഘട്ടങ്ങളിലായി കഴിക്കാം . ഒരുമിച്ച് ഒരുപാട് കഴിക്കരുത് .ഇത് ഇന്‍സുലിന്‍ ഉള്ളവര്‍ക്ക് ഫോളോ ചെയ്യാന്‍ ഉള്ളതാണ് . ഇന്‍സുലിന്‍ ഇല്ലാത്ത ഡയബെറ്റിക് ആയവര്‍ക്ക് സത്യത്തില്‍ ഇറച്ചിയും , മീനും , മുട്ടയും എല്ലാം കഴിക്കാം എന്നാല്‍ മൂന്നോ നാലോ നേരം ഭക്ഷണം എന്ന രീതി മാറ്റി ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്‍റെ അതേ അളവിനെ 10 – 12 ഭാഗങ്ങളാക്കി മാറ്റി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ കഴിക്കാവുന്നതാണ് .

കടപ്പാട് : പ്രിൻസ്