മധുര പ്രിയര്‍ ഇതെല്ലാം അറിയുന്നുണ്ടോ

പഞ്ചസാര നമ്മുടെ ജീവിതത്തിലെ ഒരു നിത്യ ഉപയോഗ വസ്തുവാണ്…ചായ കുടിക്കണമെങ്കില്‍ നമ്മിതില്ലാതെ പറ്റില്ലതാനും …എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം വരുത്തിവയ്ക്കുന്ന വിനകള്‍ നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അല്‍പം മധുരമെങ്കിലും ദിവസവും കഴിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവില്ല. എന്നാല്‍ മധുരം കഴിക്കുന്നത് അധികമാണെങ്കില്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. നിശ്ചിത അളവില്‍ മാത്രമേ പഞ്ചസാര ഉപയോഗിക്കാന്‍ പാടുകയുള്ളൂ. പഞ്ചസാരക്ക് അല്‍പം നിയന്ത്രണം കൊണ്ട് വന്നാല്‍ അത് ജീവിത കാലം മുഴുവന്‍ പഞ്ചസാര കഴിക്കാനും കൂടി സഹായിക്കും.

എന്നാല്‍ ആദ്യംമുതലേ പഞ്ചസാര പ്രിയരാണെങ്കില്‍ പ്രായമാകുമ്പോള്‍ പഞ്ചസാരയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും. പഞ്ചസാര അമിതമായ അളവില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാ. ശരീരം തന്നെ ഇതിനുള്ള ചില ലക്ഷണങ്ങള്‍ നമുക്ക് കാണിച്ച് തരും. ഇത് ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാവും പഞ്ചസാര കൂടിയ അളവില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്.

ശാരീരികോര്‍ജ്ജം പതിയെ കുറഞ്ഞ് വരുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ഭക്ഷണത്തില്‍ കൂടുതല്‍ മധുരം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. സ്ഥിരമായി നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ ഭക്ഷണത്തില്‍ മധുരത്തിന്റെ അളവ് കുറക്കണം.

മധുരത്തോടുള്ള ആര്‍ത്തിയാണ് മറ്റൊന്ന്. മധുരത്തോട് മാത്രമല്ല ഭക്ഷണത്തോടുള്ള ആര്‍ത്തി കാണിക്കുന്നതും മധുരത്തിന്റെ അളവ് ഭക്ഷണത്തില്‍ കൂടുതലാണ് എന്നതാണ്.

ഇടക്കിടക്ക് പനിയും ജലദോഷവും വരുന്നതും മധുരത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശക്തിയെ കുറക്കുന്നതിന്റെ ഫലമായാണ് ഇടക്കിടക്ക് പനിയും ജലദോഷവും ഉണ്ടാവുന്നത്.

തലക്ക് മന്ദതയും മരവിപ്പും അനുഭവപ്പെടും. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം. പ്രമേഹം കൂടുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നത്.

വണ്ണം കൂടുന്നതും ഭാരം വര്‍ദ്ധിക്കുന്നതും പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പഞ്ചസാരയില്‍ കലോറി കൂടുതലാണ്. ഇതാണ് അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. നമ്മള്‍ പഞ്ചസാര കഴിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കപ്പെടാന്‍ നിര്‍ബന്ധിതരാവും. എന്നാല്‍ ഭാരം കൂടുന്നതോടെ ഇതിനുള്ള കപ്പാസിറ്റി ശരീരത്തിന് കുറഞ്ഞ് വരുന്നു.

മധുരത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേക്കും നമ്മളെ നയിക്കുന്നു. എക്‌സിമ, അലര്‍ജി, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് കാരണമാകുന്നു.

സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും മധുരത്തിന്റെ അമിതോപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ മധുരം കൂടുതല്‍ കഴിച്ചാല്‍ സന്ധിവേദനയെന്ന പ്രശ്‌നത്തിലൂടെ ശരീരം ലക്ഷണം പ്രകടിപ്പിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കേരളത്തില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ഓപ്പറേഷനുകള്‍ ഇവിടെ സൗജന്യമായി ചെയ്തുകൊടുക്കുന്നു