ആവി പിടിക്കാനുള്ള വെള്ളത്തില്‍ ബാം കലര്‍ത്തിയാല്‍ സംഭവിക്കുന്നത്‌

ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പനിയുടെ ഒരു ചെറിയലക്ഷണമോ ജലദോഷമോ കാണുമ്പോൾ തന്നെ പലരും ആവിപിടുത്തം ആരംഭിക്കാറുണ്ട്. മഴക്കാലത്താണ് ഇതു കൂടുതലും. ആവിപിടുത്തത്തിലൂടെ തെല്ലൊരാശ്വാസം ഉണ്ടാകാമെങ്കിലും അതിനായി അനുവർത്തിക്കുന്ന രീതികളിലെ പാകപ്പിഴകൾ പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതാണു യാഥാർഥ്യം.

ആയുർവേദപ്രകാരം സുഖചികിത്സയുടെ ഭാഗമായി ശരീരമാസകലം എണ്ണയോ കുഴമ്പോ തേച്ചുപിടിപ്പിച്ചശേഷം ശരീരത്തിൽ ആവികൊള്ളിച്ചു വിയർപ്പിക്കുന്ന പ്രക്രിയയാണിത്.

ജലദോഷം, പനി, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, തലയ്ക്കു വല്ലാത്ത ഭാരം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴാണ് പലരും കമ്പിളി കൊണ്ടു തലയും ദേഹവും മൂടി മുഖത്തും നെഞ്ചുഭാഗത്തും ആവി കൊള്ളുന്നത്. ഇതും ശരീരമാസകലം ആവിപിടിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ചിലയിനം മരുന്നുകളും മറ്റും വെള്ളത്തിൽ കലർത്തി മുഖത്ത് ഏറെനേരം ചൂട് അടിപ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ബാമുകൾ വേണ്ട
മുഖത്തേയ്ക്ക് ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്. പരമാവധി അഞ്ചുമിനിറ്റിൽ കൂടുതൽ സമയം ഇതു തുടരാൻ പാടില്ല. ഒരു കാരണവശാലും കണ്ണിലേയ്ക്ക് ആവിയടിക്കാനുള്ള സാഹചര്യം നൽകരുത്. ഇതിനായി കണ്ണിനു മുകളിൽ നനഞ്ഞ തുണികൊണ്ടു കെട്ടുകയോ അതുപോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ വേണം.

ഇതിനായി താമരപ്പൂവിന്റെ ഇതളുകൾ ഉപയോഗിക്കാമെന്ന് ആയുർവേദം പറയുന്നു. തലവേദനയ്ക്കും മറ്റും പുറത്തു പുരട്ടാനായി ഉപയോഗിക്കുന്ന ബാമുകൾ ആവിപിടിക്കാനുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂർക്ക, ചൊമകൂർക്ക എന്നിവയും നല്ലതാണ്. ആവിപിടിക്കാനുള്ള വെള്ളത്തിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.

ബാമുകള്‍ ആവിപിടിക്കാന്‍ ഉള്ള വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ ബോധക്ഷയം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട് …ഇത് എന്റെ അനുഭവം ആണ് ..ടൈഗര്‍ ബാം ജലദോഷവും മൂക്കടപ്പും മാറ്റാനായി ആവിപിടിക്കുന്ന പാത്രത്തില്‍ ഇട്ടു ശരിക്കും ആവി വലിച്ചു കയറ്റി ..കുറച്ചു നിമിഷം കഴിഞ്ഞപ്പോള്‍ ഒന്ന് തല കറങ്ങുന്നപോലെ തോന്നി ..വേറെ ഒന്നും ഓര്‍മ്മയില്ല കണ്ണ്‍ തുറന്നപ്പോള്‍ കണ്ടത് കരഞ്ഞുകൊണ്ട്‌ നില്‍ക്കുന്ന അമ്മയെയും …ചുറ്റിലും കൂടിയിരിക്കുന്ന അയല്‍പക്കക്കാരെയും ആണ് .. അഞ്ചു മിനിറ്റോളം ഞാന്‍ ശരിക്കും മരിച്ചതിനു തുല്യം ആയിപ്പോയി .. പിന്നേ ഈ നാളുവരെ അങ്ങിനെ ചെയ്തിട്ടില്ല

അതുകൊണ്ട് വെള്ളത്തില്‍ ബാമുകള്‍ ഇട്ടു ആവിപിടിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം .ഇനി മുതല്‍ ഇങ്ങിനെ ആവര്‍ത്തിക്കരുത്

ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതെ പോകരുത് ….ഇത് ആര്‍ക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ ഷെയര്‍ ചെയ്യുക

ഞാവല്‍ പഴത്തിന്‍റെ അത്ഭുത ഗുണങ്ങള്‍ അറിയാം