ഒരു കോഴിമുട്ട മതി നിങ്ങളെ വലിയ രോഗിയാക്കാന്‍

ഇങ്ങനെ പോയാല്‍ മനുഷ്യന് ഇനി എന്താണ് മനസ്സമാധാനത്തോടെ ക!ഴിക്കാനാവുക! അമേരിക്കന്‍ എന്റെര്‍ടൈമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി കാണുന്നവര്‍ ഇങ്ങനെ ചോദിച്ചുപോവുകയാണ്. ഡോക്യുമെന്ററി പറയുന്നത് പ്രകാരം. ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ!

മനുഷ്യര്‍ എന്ത് കഴിക്കണം എന്ത് കഴിക്കേണ്ട എന്ന കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ് ഇവിടെ ചില പുതിയ പഠനങ്ങള്‍. മാംസാഹരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് കാണിച്ചുള്ള ചില കണ്ടെത്തലുകള്‍ വിവാദമായിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യമെന്ററിയില്‍ പറയുന്ന പ്രകാരം പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ 51 ശതമാനം പേര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ട്. ധാരാളമായി കൊഴുപ്പ് അടങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അലക്‌സാന്‍ട്ര ഫ്രീമാന്‍ ദ ടൈംസ് മാഗസിനോട് വെളിപ്പെടുത്തിയത്. ഇത് വളരെയധികം വിവാദപരമായ വിഷയമാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്.

പ്രോസസ് ചെയ്ത റെഡ് മീറ്റ് കഴിച്ചാല്‍ 19 ശതമാനം ഡയബെറ്റിക്‌സ് വരാനുള്ള സാധ്യതയുണ്ടെന്നാണ് എന്‍ വൈസിയിലെ ഡയറ്റീഷന്‍ മേരി ജാന്‍ ഡെക്ട്രോയര്‍ ഡെയ്‌ലി മെയില്‍ മാഗസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ഇത്രയേറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ലോകത്തിലെ അനേകം സര്‍വ്വകലാശാലകളിലെ പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം മാംസാഹാരം ശീലിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് തെളിഞ്ഞിട്ടുള്ളത്. എന്തായാലും മുട്ടതീറ്റയെ പുകവലിയോട് സാമ്യപ്പെടുത്തിയുള്ള പഠനം ഇതാദ്യമാണ്. മുട്ട പോഷകാഹാരമെന്നൊക്കെ എഴുതി പഠിച്ചവര്‍ ഇനി മാറ്റിപ്പറയേണ്ടിവരുമോ?