4 കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ജീവിതത്തിൽ 100 രോഗങ്ങളിൽ നിന്നും രക്ഷനേടാം.

വെള്ളം കുടിക്കുമ്പോൾ 4 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു 100 രോഗങ്ങളിൽ നിന്നും രക്ഷനേടാം. നമ്മുടെ ശരീരത്തിലെ വാത , പിത്ത , കഫത്തിന്റെ അസന്തുലനമാണ് രോഗങ്ങൾക്കുള്ള പ്രധാന കാരണം. ഈ വാത , പിത്ത , കഫത്തിനെ സന്തുലിതമായി വെക്കാൻ ഉള്ള 4 കാര്യങ്ങൾ. അതെ പോലെ മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിബന്ധനകൾ എന്നും ഇതിന് പറയാം.

1 ) ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനു ശേഷം അല്ലെങ്കിൽ 40 മിനിറ്റ് മുന്നേ വെള്ളം കുടിക്കുക

ഭക്ഷണം കഴിക്കുമ്പോളും , കഴിച്ച ഉടനെയും വെള്ളം കഴിക്കാതെ ഇരിക്കുക. ഭക്ഷണത്തിനു ശേഷം കുടിക്കുന്ന വെള്ളം വിഷത്തിനു തുല്യം ആണ്. എന്താണ് കാരണം എന്ന് വെച്ചാൽ………

നാം കഴിക്കുന്ന ഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിനെ ആമാശയം എന്ന് വിളിക്കും.

നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രോജ്വലിക്കും. ഈ അഗ്നി ആണ് ഭക്ഷണം ദഹിപ്പിക്കുന്നതു. എങ്ങനെ ആണോ അടുപ്പിൽ തീ കത്തുമ്പോൾ ഭക്ഷണം പാകമാവുന്നത് , അത് പോലെ തന്നെ ആണ് ആമശയത്തിൽ തീ കത്തുമ്പോൾ ഭക്ഷണം ദഹിക്കുന്നത്. ഭക്ഷണം കഴിക്കാൻ തുടങ്ങി ആമാശയത്തിൽ തീ കത്തി ആ അഗ്നി ഭക്ഷണത്തിനെ ദഹിപ്പിക്കും. അഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താണ് സംഭവിക്കുക ? അഗ്നിയും , ജലവും ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്നിയെ കെടുത്തും , അങ്ങനെ വരുമ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്നടിയും. ആ അടിയുന്ന ഭക്ഷണം ഒരു 100 തരത്തിൽ ഉള്ള വിഷങ്ങൾ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും.

ചിലരൊക്കെ പറയാറുണ്ട് ഭക്ഷണം കഴിച്ച ഉടനെ എന്റെ വയറ്റിൽ ഗ്യാസ് നിറഞ്ഞു എന്ന് അല്ലെങ്കിൽ പുളിച്ച് തികട്ടൽ വരുന്നു എന്നൊക്കെ. ഇതിന്റെ അർത്ഥം വയറ്റിൽ പോയ ഭക്ഷണം ദാഹിച്ചില്ല എന്നർത്ഥം. അപ്പോൾ എത്ര സമയം വരെ വെള്ളം കുടിക്കാൻ പാടില്ല…. ഭക്ഷണം കഴിഞ്ഞു കുറഞ്ഞത്‌ ഒരു മണിക്കൂർ എങ്കിലും വെള്ളം കുടിക്കരുത്. കാരണം ഈ അഗ്നി പ്രോജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരു മണിക്കൂർ വരെ ആണ്. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുകയാണ് എങ്കിൽ 40 മിനിറ്റ് മുന്നേ വെള്ളം കുടിക്കണം. എന്നാൽ വെള്ളം കുടിക്കണം എന്ന് നിർബന്ധം ഉള്ളവർക്ക് മോരു കുടിക്കാം , തൈര് കുടിക്കാം , പാല് കുടിക്കാം , ജ്യൂസ് കുടിക്കാം , നാരങ്ങവെള്ളം കുടിക്കാം. പക്ഷെ ഇതിൽ ഒരു കാര്യം പാലിക്കണം. രാവിലത്തെ പ്രാതലിനു ശേഷം ജ്യൂസ്. ഉച്ചയ്ക്ക് മോര് , തൈര് , നാരങ്ങവെള്ളം. രാത്രി പാല് പിന്നെ ഒരു മണിക്കൂറിന് ശേഷം വെള്ളം. ഈ കാര്യങ്ങൾ പാലിച്ചാൽ വാത , പിത്ത , കഫങ്ങൾ മൂലം ഉണ്ടാവുന്ന 100 ഓളം രോഗങ്ങളിൽ നിന്നും മുക്തി നേടാം.

2 ) വെള്ളം എപ്പോളും കുറേശ്ശെ ആയിട്ട് കുടിക്കുക

വെള്ളം എപ്പോളും സിപ് ബൈ സിപ് ആയി കുടിക്കുക. എന്ന് വച്ചാൽ കുറേശ്ശെ കുടിക്കുക. ചൂടുള്ള ചായ , കാപ്പി മുതലായവ കുടിക്കും പോലെ. ഈ ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലം തെറ്റാണു. പ്രകൃതിയിലെ മൃഗങ്ങളെയും , പക്ഷിളെയും നോക്കൂ….. എല്ലാ മൃഗങ്ങളും , പക്ഷികളും വെള്ളം നക്കിയിട്ടും , കൊക്ക് ചലിപ്പിച്ചും ആണ് കുടിക്കുന്നത്. അവയ്ക്ക് ഒന്നും തന്നെ ഷുഗർ , പ്രഷർ , നടുവേദന ഒന്നും തന്നെ ഇല്ല. അതിനുള്ള പ്രധാന കാരണം അവ വെള്ളം കുറച്ചു കുറച്ചു ആണ് കുടിക്കുന്നത്.

3 ) തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക

ജീവിതത്തിൽ എത്ര തന്നെ ദാഹിചാലും ഐസ് ഇട്ട വെള്ളം , whater cooler ലെ വെള്ളം എന്നിവ കുടിക്കരുത്. തണുത്ത വെള്ളം നിർബന്ധം ആണ് എങ്കിൽ മണ്ണ് കൊണ്ട് ഉണ്ടാക്കിയ
പത്രത്തിൽ വെച്ച വെള്ളം കുടിക്കുക. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് പല ദോഷങ്ങൾ ഉണ്ട് , കാരണം ശരീരത്തിന്റെ താപനിലയും വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. വെള്ളം ഐസ് ആവുന്നത് പൂജ്യം ഡിഗ്രിയിൽ ആണല്ലോ , അപ്പോൾ ഐസ് ഇട്ട വെള്ളത്തിന്റെ താപനില ആലോചിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാവും. ഈ വെള്ളം വയറ്റിൽ ചെന്നാൽ അവിടെ അടി നടക്കും , കാരണം ശരീരത്തിന് ഈ വെള്ളം ചൂടാക്കാൻ വളരെ പാട് പെടേണ്ടി വരും. അല്ലെങ്കിൽ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവിശ്യമില്ല. ഒരു പക്ഷിയും , മൃഗവും തണുത്ത വെള്ളം കുടിക്കുന്നില്ല

4 ) രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുക

കാലത്ത് എഴുന്നേറ്റ ഉടനെ മുഖം കഴുകാതെ രണ്ടൊ , മൂന്നോ ഗ്ലാസ്‌ വെള്ളം കുടിക്കുക. കാരണം നമ്മുടെ വയറിൽ ( ആമാശയത്തിൽ ) ആസിഡിന്റെ മാത്ര വളരെ കൂടുതൽ ആയിരിക്കും. നമ്മുടെ വായിൽ ഉണ്ടാവുന്ന ഉമിനീർ ഒരു നല്ല ക്ഷാരീയ പദാർത്ഥം ആണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറ്റിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോർമൽ ആവും. അത് കൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്നു വയറിൽ നല്ല പ്രഷർ ഉണ്ടാക്കും , അതിനാൽ രണ്ടൊ , മൂന്നോ മിനിറ്റ് കൊണ്ട് കക്കൂസിൽ പോവാൻ തോന്നും. വയർ നല്ല വണ്ണം ക്ലിയർ ആവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റ പ്രാവശ്യം കൊണ്ട് ക്ലിയർ ആയാൽ ജീവിതത്തിൽ ആ വ്യക്തിക്ക് ഒരു അസുഖവും വരാൻ സാധ്യതയില്ല.

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍ ക്യാന്‍സറിന്‍റെതാകാം