മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ചെറുപയര്‍ കഴിക്കേണ്ട വിധം

സ്കൂള്‍ കാലഘട്ടം മുതല്‍ ആണ് ചെറുപയര്‍ ഇത്ര അടുത്ത് അരിഞ്ഞതും കഴിച്ചതും.,…ദിവസവും കിട്ടുന്ന ഇതിനോട് എന്നും വെറുപ്പ് ആയിരുന്നു…പക്ഷെ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞതോടെ ചെറുപയര്‍ ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയില്ല ..അറിയൂ ചെറുപയറിന്റെ ചെറുതല്ലാത്ത ഗുണങ്ങള്‍

പയറുവര്‍ഗധാന്യമായ ചെറുപയര്‍ മഞ്ഞനിറത്തിലും പച്ചനിറത്തിലും ഉണ്ട്. ഇതില്‍ പച്ചനിറമുള്ള ചെറുപയര്‍ ആണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. ചെറുപയര്‍ പുഷ്ട്ടികരമായ ഒരാഹാരധാന്യമാണ്. രുചികരമായിട്ടുള്ള ചെറുപയര്‍ കറിവെക്കാനും പലഹാരങ്ങള്‍ക്കും പരിപ്പ് പ്രഥമന്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. ഇത് കഫപിത്തങ്ങളെ ശമിപ്പിക്കും. ചെറുപയര്‍ കണ്ണിന് വളരെ നല്ലതാണ്. ശരീരത്തിന്‌ ഓജസ്സും ബലവും ഉണ്ടാക്കും. രക്തവര്‍ധനവിന് നല്ലതാണ്. രക്തദോഷം, പിത്തം,കഫം,മഞ്ഞപിത്തം,നേത്രരോഗം,ജ്വരം ഇവയെ ശമിപ്പിക്കും. വാതരോഗികള്‍ക്ക്‌ നല്ലതല്ല.

ചെറുപയറിന്‍റെ സൂപ്പ് രോഗം വന്ന് മാറിയവര്‍ക്ക് പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ഉതകുന്ന ഒരു ഔഷധപ്രയോഗമാണ്. 100ഗ്രാം ചെറുപയര്‍ 24 ഔണ്‍സ് വെള്ളത്തില്‍ പുഴുങ്ങി 6 ഔണ്‍സ് ആക്കി കുറുക്കി പിഴിഞ്ഞെടുത്ത് മൂന്ന് ഔണ്‍സ് വീതം രണ്ടുനേരം തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ സൂപ്പ് പാല്‍ ചേര്‍ത്തു കഴിച്ചാല്‍ ഉദരപുണ്ണിന് നല്ലതാണ്.കരള്‍ വീക്കം,പ്ലീഹാവീക്കം എന്നിവയുള്ള രോഗികള്‍ക്ക് ചെറുപയറിന്‍റെ സൂപ്പ് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും ഉത്തമമാണ്.

ആയുര്‍വ്വേദ വിധി പ്രകാരം എണ്ണതേച്ച് കുളിക്കുമ്പോള്‍ സോപ്പിനുപകരം ചെറുപയര്‍പൊടി ഉപയോഗിക്കാവുന്നതാണ്‌. ഇത് ശരീരഭംഗി നിലനിര്‍ത്തും. മുലപ്പാല്‍ കെട്ടിനിന്നോ തലനീരിറക്കം കൊണ്ടോ മുലകള്‍ക്ക് ഉണ്ടാകുന്ന വീക്കത്തിന് ( നീര് ) ചെറുപയര്‍ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാല്‍ ഫലം കിട്ടും.

പുട്ടും ചെറുപയര്‍കറിയും, വെള്ളപ്പവും ചെറുപയര്‍കറിയും അധ്വാനശീലരുടെ ഭക്ഷണക്രമമാണ്. ചെറുപയറും സമം ഉണക്കലരിയും (പച്ചരിയും ) ചേര്‍ത്ത് കഞ്ഞിവെച്ച് പശുവിന്‍നെയ്യ് ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് നാഡീസംബന്ധമായ രോഗങ്ങളില്‍ പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപയറ്റ് ശീലമാക്കുന്നവര്‍ക്ക് കര്‍ക്കടകമാസത്തില്‍ ഈ കഞ്ഞി വളരെ ഗുണകരമാണ്. സാധാരണക്കാര്‍ക്ക് ശരീരപുഷ്ടിയും ബലവും നല്‍കും. പക്ഷേ ശരീരം തടിച്ചവര്‍ക്ക് അത്ര നല്ലതല്ല.

ചെറുപയര്‍ രണ്ടുദിവസം വെള്ളം നനച്ചു വെച്ചാല്‍ മൂന്നാം ദിവസം ചെറിയ മുള പൊട്ടുന്നതായി കാണാം. മുളച്ച ചെറുപയര്‍ സാധാരണപോലെ വറുത്ത് ഒറ്റക്കോ മറ്റ് ആഹാരത്തോടു കൂടിയോ പ്രഭാതത്തില്‍ കഴിക്കുക. ഇത് കൊണ്ടു തന്നെ കഞ്ഞി ഉണ്ടാക്കി തേങ്ങയും സ്വല്‍പ്പം മധുരവും ചേര്‍ത്ത് കഴിക്കാം. വിറ്റാമിന്‍ -ഇ ധാരാളം ഈ കഞ്ഞിയില്‍ ഉണ്ടാകും ഹൃദ്രോഗികള്‍ക്ക് ഏറ്റവും ഫലം ചെയ്യുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമാണ് ഈ കഞ്ഞി. കളരിയഭ്യാസം, ഭാരോദ്വഹനം മുതലായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും ഈ കഞ്ഞി അമൃതിന് സമം ഫലം ചെയ്യും.

കണ്ണിന്‍റെ ഉഷ്ണം തീര്‍ക്കാന്‍ ചെറുപയര്‍ പൊടിച്ച് റോസ് വെള്ളത്തില്‍ അരച്ച് പശപോലെയാക്കി കണ്ണടച്ച് കണ്ണിനുമുകളില്‍ വെക്കുക. നല്ല കുളിര്‍മ കിട്ടും. ചെറുപയര്‍ കഷായം തേള്‍ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്.ചെറുപയറിന്‍റെ പൊടിയില്‍ ചുണ്ണാമ്പ് കൂട്ടിച്ചേര്‍ത്ത് കടിവായില്‍ പുരട്ടുകയും ചെയ്യാറുണ്ട്.