കുടവയര്‍ കുറയ്ക്കാന്‍ ജീരക വെള്ളം കുടിക്കേണ്ട വിധം

ഒരു നെഞ്ചുവേദന വന്നാല്‍ നമ്മള്‍ ആദ്യം തിരയുന്നത് ജീരകം ആയിരിക്കും …ഇതുപോലെ nithya ജീവിതത്തില്‍ ജീരകത്തിന് പലതും ചെയ്യാന്‍ ആകും…അറിയാം നമുക്ക് ജീരകതിന്റെ ഗുണങ്ങള്‍

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് നന്നായി തിളപ്പിക്കുക. തുടര്‍ന്ന് ഇത് തണുപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും പ്രാതലിന് മുമ്പ് കഴിച്ചാല്‍ കുടവയറും അമിതവണ്ണവും കുറയ്ക്കാനാകും.

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ജീരകം നല്ലതാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീര ഭാരംകുറയ്ക്കാനും എല്ലാം ജീരകം അത്യുത്തമമാണെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ജീരകത്തില്‍ അടങ്ങിയ വിറ്റാമിന്‍ ഇ, എ എന്നിവ ചര്‍മകാന്തി കൂട്ടാന്‍ സഹായിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ കരുവാളിപ്പ് എന്നിവ ഒഴിവാക്കി മുഖകാന്തി നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും.

ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്.

പൊണ്ണത്തടി കുറയ്ക്കുന്നതിന്‌ ജീരക വെള്ളം കുടിച്ച ശേഷം ഉപവാസം അനുഷ്ഠിക്കാന്‍ പ്രകൃതി ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നു. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. പ്രസവ ശേഷം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വ്വ സ്ഥിതി പ്രാപിക്കാനും ഗര്‍ഭപാത്രത്തെ ശുദ്ധീകരിക്കനും ജീരകാരിഷ്‌ടം നല്‍കാറുണ്ട്‌. കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന്‌ കരുതുന്നു.

ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം പശുവിന്‍ നെയ്യില്‍ വറുത്തരച്ച് പുരട്ടിയാല്‍ കുരു പഴുത്തുപൊട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും. ജീരകം പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് പുകവലിച്ചാല്‍ കൊക്കക്കുര മാറും.

വിളര്‍ച്ച, ചെന്നിക്കുത്ത്‌, ദഹനക്കേട്‌, ഗ്യാസ്‌ മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക്‌ ജീരകത്തിന്‌ ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക, മുലപ്പാലൂറാന്‍ സഹായിക്കുക, ശരീരത്തിന്‌ പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും സഹായിക്കുന്ന ജീരകം ഒരു ലൈംഗികോത്തേജകാരിയുമാണ്‌.

ജീരകവെള്ളം ദിനം പ്രതി കുടിക്കാവുന്നതാണ് …പണ്ടൊക്കെ സദ്യകളിലും മറ്റും ജീരക വെള്ളമാണ് കൊടുത്തിരുന്നത് ഇന്ന് അതൊക്കെ മാറി ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളമാണ് ഇവിടെയും കൊടുക്കുന്നത് …ഇവിടെയാണ്‌ ജീരകവേല്ലതിന്റെ ഗുണങ്ങള്‍ നാം മനസ്സിലാക്കേണ്ടത്

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക…പുതിയ അറിവുകള്‍ ലഭിക്കാനായി ഈ പേജ് ലൈക് ചെയ്യുക

ക്യാരറ്റ് കഴിച്ചാല്‍ പലതുണ്ട് കാര്യം