കുട്ടികളുടെ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ പനിക്കൂര്‍ക്ക ഉപയോഗിക്കേണ്ടത് എങ്ങിനെ ?

പനിക്കൂര്‍ക്ക അറിയാത്തവരായി ആരം തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല …ഇതിന്റെ ഒരു ഇല അടര്തിയാല്‍ തന്നെ പരിസരമാകെ സുഗന്ധം പരക്കും

ശാസ്ത്രനാമം : കോളിയസ് അംബോയിനിക്കസ് കോളിയസ് ആരോമാറ്റിക്കസ്
കുടുംബം: ലാമിയേസി
അത്യത്ഭുത ഫലം തരുന്ന ഈ മരുന്ന് കൊച്ചുകുട്ടികളുള്ള മിക്കവീടുകളിലും കാണാം. വലിയ ശ്രദ്ധ. ചെലുത്തിയില്ലെങ്കില്‍പോലും പടര്‍ന്ന് വളര്‍ന്നുകൊളളും. കാഴ്ചക്കു ഭംഗിയുളള ഇലയും തണ്ടും സുഗന്ധഭരിതമാണ്

പനിക്കൂര്‍ക്ക അനേക വര്‍ഷങ്ങളായി നമ്മുടെ പൂര്‍വികര്‍ ആത്മവിശ്വാസത്തോടെ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന വിശേഷപ്പെട്ട ഔഷധസസ്യമാണിത് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്ക, നവര, കര്‍പ്പൂരവളളി, കഞ്ഞിക്കൂര്‍ക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യം കേരളത്തില്‍ ഉടനീളം കാണപ്പെടുന്നു.

പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. ചെറിയ കുട്ടികളുടെ രോഗങ്ങള്‍ക്കെല്ലാം മികച്ച പ്രതിവിധിയായ പനിക്കൂര്‍ക്കയുടെ ഔഷധഗുണങ്ങള്‍ പരിചയപ്പെടാം…
കുട്ടികളെ കുളപ്പിയ്ക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം.

ചൂടിനെ ഒരു പരിധിവരെ അതിജീവിയ്ക്കുവാനുളള ശേഷിയള്ള സസ്യത്തിന്റെ ഇലയും തണ്ടുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍

ഇല ഉഴുന്നുമാവില്‍ അരച്ച് വടയുണ്ടാക്കികഴിച്ചാല്‍ ഗ്രഹണിയുളളവര്‍ക്ക് രോഗശമനത്തിന് നല്ലതാണ്.
ഒരു പ്രാവശ്യം നട്ടു പിടിപ്പിച്ചാല്‍ പരിചരണങ്ങള്‍ ഒന്നുമില്ലെങ്കിലും നന്നായി പടര്‍ന്നു വളരുകയും അനേക വര്‍ഷങ്ങള്‍ നശിക്കാതെ പുതുമയോടും കരുത്തോടും നില്‍ക്കുകയും ചെയ്യും.

ഔഷധമായും, പലഹാരമായും, കറികളില്‍ ചേര്‍ക്കുവാനും ഇല ഉപയോഗിക്കാം. മോരുകാച്ചുമ്പോള്‍ രണ്ടോമൂന്നോ ഇലയിട്ടാല്‍ രുചിയും, മണവും വര്‍ദ്ധിക്കുമെന്നു മാത്രമല്ല ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

പനി കൂര്‍ക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടി കൈവള്ളയില്‍ തിരുമ്മി നീര് നെറുകയില്‍ ഒഴിക്കുന്നത് കുട്ടികളുടെ പനിക്ക് പരിഹാരമാണ്.

പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീര്‍വീഴ്ച എന്നിവ മാറും.

പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.

കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.

പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും.

ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂര്‍ക്കയിലനീര് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കാം.

പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.

പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.

പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

പ്രമേഹ രോഗികള്‍ ശരീരത്തില്‍ മുറിവ് ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍