അലര്‍ജിക്ക് ഒറ്റമൂലി ഉപയോഗിക്കേണ്ട വിധം

ഈ അലർജിക്കു ഏറ്റവും അനുയോജ്യമായ കൂടെ ലളിതവുമായ ചില മരുന്നുകളെ നമുക്ക് പരിജയപ്പെടാം.

1 ) ഒരു ടീസ്പൂൺ ഹാരിഭൂഖണ്ട ചൂർണ്ണം പാലിൽ ചേർത്തു രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറ്റവും ഉത്തമം ആയിരിക്കും.

2 ) ഒരു ടീസ്പൂൺ madhusnuhi രസായനം രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുക.

3 ) ക്യാരറ്റ് കൂടുതൽ കഴിക്കുന്നത്‌ സോറിയാസിസിനെ തടയാൻ ഏറെ ഗുണം ചെയ്യും.

4 ) തുളസിയിലയും , കരിംജീരകവുമിട്ട് മുറുക്കിയ വെളിച്ചെണ്ണ ദേഹമാസകലം നന്നായി പുരട്ടി പിടിപ്പിച്ചു തേച്ചു കുളിക്കുന്നത് വളരെ നല്ലതാണ്‌.

( ഇത് സോറിയാസിസ് ഇല്ലാത്തവർക്ക് വരാതിരിക്കാൻ ഉള്ള പ്രതിരോധ മരുന്ന് ആയും ഉപയോഗിക്കാം. കൂടുതലും ബംഗ്ലൂർ പോലെ ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക്. )

5 ) ചക്രത്താരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നതും ഉത്തമം.

6 ) വെട്ടുപാലയുടെ ഇല 1 Kg പറിച്ച് എടുക്കുക. അതിനു ശേഷം കത്തി ഉപയോഗിക്കാതെ കൈ കൊണ്ട് തന്നെ പിച്ചിക്കീറി അത് 1 Kg വെളിച്ചെണ്ണയിൽ ഇട്ട് 15 ദിവസം വെയിലത്ത്‌ വെക്കുക , അതിനുശേഷം വെളിച്ചെണ്ണയിൽ നിന്നും ഇലകൾ മൊത്തം എടുത്തു കളയുക. അപ്പോൾ ആ എണ്ണക്ക് വൈലറ്റു നിറം ആയിരിക്കും ഉണ്ടാവുക. ഈ എണ്ണ ഉള്ളിൽ കഴിക്കുന്നതിനും , പുറമെ തേക്കുന്നതിനും വളരെ ഉത്തമം ആണ്.

7 ) തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരിൽ അതിന്റെ നാലിൽ ഒന്ന് നല്ല എണ്ണയൊ , വെളിച്ചെണ്ണയൊ ചേർത്തു തൊട്ടാവാടി തന്നെ കൽക്കമായി കാച്ചിയ എണ്ണ പുരട്ടുന്നത് വളരെ കൂടുതൽ സോറിയാസിസിനെ അകറ്റി നിർത്തുന്നു. ( NB :- വെളിച്ചെണ്ണക്കു പകരം നല്ല എണ്ണ ആണ് കൂടുതൽ ഗുണം ചെയ്യുക. )

8 ) അടക്കാമണിന്റെ ഇല തണലിൽ ഉണക്കിയ ശേഷം പൊടിച്ചു ഓരോ സ്പൂൺ വീതം മഹാതിക്തകഖതത്തിൽ ചേർത്തു കടുത്ത പഥ്യാനുഷ്ടാനങ്ങളോടെ ഒന്നര മാസം കഴിക്കുകയാണ് എങ്കിൽ പരിപുർണ്ണ സുഖം ലഭിക്കും.

9 ) നീലയമരിച്ചാറിൽ ഏലാദിഗണത്തിൽ പറഞ്ഞിട്ടുള്ളമരുന്നുകൾ കൽക്കമായി അരച്ച് കലക്കിയ ശേഷം വെളിച്ചെണ്ണ ചേർത്തു കാച്ചി അരിച്ചു എടുക്കുക. ( അരിക്കുന്നതിനു മുൻപ് അല്പം നാരങ്ങാ നീരും കൂടി ചേർത്താൽ നന്ന് , പക്ഷെ ചിലർക്ക് അപ്പോൾ ഉള്ള മണം പിടിക്കാതെ വരും ) ഈ കാച്ചി അരിച്ചു എടുത്ത എണ്ണ ശരീരത്തിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകി കളയുമ്പോൾ സോപ്പിനു പകരം താളിയൊ , പയറു പൊടിയോ അല്ലെങ്കിൽ കഞ്ഞിവെള്ളമോ ഉപയോഗിക്കുന്നതാണ് ഉത്തമം.

ശ്രെദ്ധിക്കേണ്ട കാര്യം

മേലെ പറഞ്ഞിരിക്കുന്ന ഓരോ മരുന്നിന്റെ കൂട്ടും പറഞ്ഞിരിക്കുന്ന രീതിയിൽ അതേ പോലെ തന്നെ ശരിയായ അളവിൽ തയ്യാറാക്കണം. എന്നാൽ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

നിത്യ ജീവിതത്തില്‍ ചെയ്യാവുന്ന ഫലപ്രദമായ ഒറ്റമൂലികള്‍