കാലില്‍ നീര് വരുന്നതിന്‍റെ കാരണങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉള്ളിലൊരു പേടി സൂക്ഷിച്ച് മാത്രമേ പല കാര്യങ്ങളും കൈകാര്യം ചെയ്യുകയുള്ളൂ. പലപ്പോഴും ഭക്ഷണ കാര്യത്തിലും വ്യായാമ കാര്യത്തിലും എന്നു വേണ്ട സാധാരണ ജീവിതത്തില്‍ പോലും ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കും. ഇന്നത്തെ കാലത്താണ് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉള്ളത്. ഭക്ഷണത്തിലും ജീവിത ശൈലിയിലും വരുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇതിന്റെയെല്ലാം പ്രധാന കാരണവും.

ഹൃദയത്തിന്റെ സ്പന്ദന നിരക്കില്‍ പോലും ചെറിയ ചില മാറ്റങ്ങള്‍ കണ്ടാല്‍ അത് ജീവിതത്തെ വളരെ ദോഷകകരമായി ബാധിക്കും. ഹൃദയം പണിമുടക്കുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെ അവഗണിച്ച് വിടുന്നതാണ് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഉദ്ദാരണതകരാറുകള്‍ സ്ഥിരമാണെങ്കില്‍ ഉറപ്പിക്കം നിങ്ങളുടെ ഹൃദയത്തിന് ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന്. ഇത് ധമനികളില്‍ കൂടി പുരുഷ ലൈംഗികാവയവത്തിന് രക്തമെത്തിക്കുന്ന കാര്യത്തില്‍ താമസം വരുന്നു. ഹൃദയം പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ സംഭവിക്കുകയില്ല. എന്നാല്‍ ഹൃദയത്തിന് തകരാറുണ്ടെങ്കില്‍ ഉദ്ദാരണ പ്രശ്‌നങ്ങള്‍ ശരീരം കാണിക്കുന്നു.

കൂര്‍ക്കം വലി സാധാരണമാണ്. എന്നാല്‍ ഇതിന് നിങ്ങളുടെ ഹൃദയവുമായുള്ള ബന്ധം ഒരിക്കലും അവഗണിക്കരുത്. കൂര്‍ക്കം വലി പലപ്പോവും സ്ലീപ് അപിനീയ എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ടാണ് വരാറുള്ളത്. ശ്വാസകോശത്തിലേക്ക് വായു കടക്കാതെ വഴിയില്‍ തടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാണ് എന്നാണ് പറയുന്നത്.

മോണകളില്‍ വീക്കം അനുഭവപ്പെടുകയോ രക്തം വരുകയോ ചെയ്യുന്നത് ദന്ത പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്ന് കരുതി ഒഴിവാക്കരുത്. ഒരിക്കലും ചിലപ്പോള്‍ നമ്മള്‍ നിനച്ചിരിക്കാത്ത രീതിയില്‍ അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് കാരണമാകാം.കൃത്യമായ രക്തയോട്ടം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്താത്തതാണ് ഇതിന് കാരണം.

കാലിലും മറ്റ് ശരീര ഭാഗങ്ങളിലും നീര് കാണപ്പെടുകയാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ ആവശ്യത്തിന് ദ്രാവകം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയുണ്ടെങ്കിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് പിന്നീട് ഹൃദയ പ്രശ്‌നങ്ങളിലേക്ക് നീങ്ങാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.

ഹൃദയസ്പന്ദന നിരക്ക് കൃത്യമല്ലാത്ത അവസ്ഥയിലാണെങ്കില്‍ അതും ശ്രദ്ധിക്കണം.അനിയന്ത്രിതമായ ഹൃദയസ്പന്ദന നിരക്ക് എന്ന് പറയുന്നത് കൊറോണറി ആര്‍തറി ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഹൃദയം കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

തോളിലും നെഞ്ചിലും വേദന പലപ്പോവും പല കാരണങ്ങള്‍ കൊണ്ടും അനുഭവപ്പെടാം. ഇതിന്റെയെല്ലാം അര്‍ത്ഥം ഒരിക്കലും ഹൃദയം തകരാറിലാണ് എന്നതല്ല. എന്നാല്‍ കൂടുതല്‍ ശക്തിയേറിയ വേദന നെഞ്ചിലും ഇടതു തോളിലുമായി അനുഭവപ്പെടുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം ഹൃദയം തകരാറിലാണ് എന്നത് തന്നെയാണ്. ഉടന്‍ തന്നെ വൈദ്യസഹായം തേടുകയാണ് ചെയ്യേണ്ടത്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ശ്വാസതടസ്സം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാമെങ്കിലും ഹൃദയാഘാത സാധ്യത ഉള്ളവരില്‍ ശ്വാസ തടസ്സം വളരെ ഭീകരമായ അവസ്ഥയിലായിരിക്കും.

ചുമ അത്ര കാര്യമായി എടുക്കേണ്ട ഒന്നല്ല. എന്നാല്‍ പരുക്കനാ ചുമ അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ശ്വാസകോശത്തില്‍ ഇതിന്റെ ഫലമായി ദ്രാവകം നിറയാനും കാരണമാകും. ഇത്തരത്തില്‍ ശ്വാസകോശത്തില്‍ ദ്രാവകം ശേഖരിക്കപ്പെടുന്നത് തന്നെയാണ് ഹൃദയാഘാതത്തിലേക്ക് പിന്നീട് നയിക്കുന്നത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

ശ്വാസം മുട്ടിനു തൊട്ടാവാടി ഒറ്റമൂലി