കഷണ്ടിയോട് ഇനി വിട പറയാം; മുടി വളരാനുള്ള എളുപ്പമാര്‍ഗങ്ങള്‍

പലപ്പോഴും മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തത് മുടി കൊഴിച്ചിലിനു കാരണമാകും. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മത്സ്യം, മാസം തുടങ്ങിയവയ്ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിച്ച് നിര്‍ത്താന്‍ പാടില്ലാത്ത ഒന്നാണ് മുട്ട. മുട്ടയുടെ വെള്ള ഉപയോഗിച്ച് കഷണ്ടിയേയും പ്രതിരോധിയ്ക്കാം. ആര്യവേപ്പില പേസ്റ്റാക്കി അതു തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുകയും കഷണ്ടിയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

ഉള്ളി നീര് തലയില്‍ പുരട്ടുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കും. ഒരു ദിവസം രാത്രി മുഴുവന്‍ ഉള്ളി നീര് തലയില്‍ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളയുക. എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ അടങ്ങിയ ഷാമ്പൂ ഇട്ട് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ കാരണമാകും.

കഷണ്ടിക്ക് വിനാഗിരിയോ എന്ന് അത്ഭുതപ്പെടാം. എന്നാല്‍ വിനാഗിരി ഉപയോഗിച്ച് കഷണ്ടിയെ പ്രതിരോധിയ്ക്കാവുന്നതാണ്. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് എന്‍സൈമുകളും താരനേയും പ്രതിരോധിയ്ക്കുന്നു.പുരുഷന്‍മാരെല്ലാം തന്നെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലാണ്. ഇത് മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുക.

കഷണ്ടിയെ പ്രതിരോധിക്കാന്‍ തേങ്ങാപ്പാലും സ്ഥിരമാക്കാം. കഷണ്ടിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമാണ് തേങ്ങാപ്പാല്‍. ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഗ്രീന്‍ ടീ തണുത്ത വെള്ളത്തില്‍ മുക്കി വെച്ച് അതുപയോഗിച്ച് തല കഴുകുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.