മൂലക്കുരു മാറാന്‍ ‘ നാഗ വെറ്റില ‘ ഒറ്റമൂലി കഴിക്കേണ്ട വിധം

പെരികിന്റെ [പെരുക് വട്ടപ്പെരുക് പെരുവലം ] തളിരില അരച്ചു രാവിലെ വെറും വയറ്റില്‍ മൂന്ന് ദിവസം കഴിക്കുക. മീതെ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ നെയ്യ് ഒഴിച്ചു കഞ്ഞി കുടിക്കുക. ഒരാഴ്ച മല്‍സ്യാ മാംസാദി ഗുരുവായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വളരെ ഗുരുതരമായ അവസ്ഥ ആണെങ്കില്‍ ഒരാഴ്ചക്ക് ശേഷം ഒന്നു കൂടി ആവര്‍ത്തിക്കുക.സ്ഥിരമായി കഴിക്കാന്‍ [മെയിന്ടനന്സിന്] കാങ്കായനഗൂളികാ ഒന്നു വീതം രാത്രി കറിവേപ്പില ഇട്ട്‌ കാച്ചിയ മോരീല്‍ അരച്ചു കലക്കി ചേര്‍ത്ത്‌ കഴിക്കുക.അതിരാണി സമൂലം ഇട്ടു തിളപ്പിച്ച വെള്ളം സ്ഥിരമാക്കുക.

പൈൽസ് അഥവാ മൂലക്കുരു ഇന്ന് പുരുഷൻമാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാൽ, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തി സ്ത്രീകൾ പറയാൻ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്.

സാഹചര്യങ്ങൾപ്രസവനാന്തരം ഈ രോഗം സാധാരണമാണ്. ഓരോ ഗർഭാവസ്ഥയോടൊപ്പവും അടിഭാഗത്തെ പേശികളും അവയവങ്ങളും അസാധാരണമായ വിധം അയഞ്ഞ് വികസിച്ച് കൊടുത്താൽ മാത്രമെ പ്രസവം സാധ്യമാവുകയുള്ളു. ഒപ്പം ഗർഭസ്ഥശിശുവിന്റെ ഭാരം മലാശയത്തിലെ രക്തക്കുഴലുകളിലേൽപ്പിക്കുന്ന മർദ്ദവും പൈൽസിന് കാരണമാകുന്നു.ചിലരിൽ പ്രസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രമേഹം, പ്രഷർ എന്നിവ പോലെ മൂലക്കുരുവും തനിയെ മാറാം. എന്നാൽ, പിന്നീടുള്ള ഓരോ പ്രവസവവും രോഗസ്ഥിതി വഷളാക്കുന്നു. ഇതോടൊപ്പം ചിലരിൽ വെരിക്കോസ് വെയ്ൻ എന്ന കാലിലെ സിരാവീക്കവും വരാം.

പൈൽസ് രണ്ടുതരംപൈൽസ് പ്രധാനമായി രണ്ടുതരമുണ്ട്. ബാഹ്യവും ആന്തരികവും. ബാഹ്യമായത് പുറത്തേക്ക് തള്ളിയിരിക്കും. അവ കുരുമുളകിന്റെ വലിപ്പം മുതൽ മുന്തിരിക്കുലയോളം വരെയുണ്ടാകാം. മലാശയത്തിൽ പ്രധാനമായും മൂന്ന് സിരകളാണുള്ളത്. അതിനാൽ ഒന്ന് മുതൽ മൂന്നുവരെ മുഴകളുണ്ടാകാം. ആദ്യഘട്ടത്തിൽ വിസർജ്ജന ശേഷം മൂലക്കുരു ഉൾവലിയുകയും കാലക്രമേണ ഉൾവലിയാതിരിക്കുകയും, വിരലുകൊണ്ട് അകത്തേക്ക് അമർത്തിവയ്ക്കേണ്ടതായും വരുന്നു. പിന്നീട് അതും സാധ്യമാകാതെ വരും. ഈ രണ്ട് തരത്തിലുള്ളതിനെയും രക്തസ്രാവമുള്ളതെന്നും രക്തസ്രാവമില്ലാത്തതെന്നും രണ്ടായി തരംതിരിക്കാം.

ആന്തരികമായവ അകത്ത് തടസ്സമുണ്ടാക്കി വിസർജ്ജന വൈഷമ്യമുണ്ടാക്കും. അവിടെ വേദന ഗ്രന്ഥികൾ ഇല്ലാത്തതിനാൽ വേദനയില്ലാത്ത രക്തസ്രാവമുണ്ടാകും. എന്നാൽ, സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടായാൽ ഇതും വേദനയുണ്ടാക്കും.

കാരണങ്ങൾപാരന്പര്യം, തുടർച്ചയായ പ്രസവം, അമിതവണ്ണം, ദീർഘനേരം ഇരുന്നുള്ള ജോലികൾ, വിസർജ്ജന ശീലം, മലബന്ധം, പഴകിയ ചുമ, പ്രായാധിക്യം, ആധുനിക ജീവിതരീതി, നാരുകൾ കുറഞ്ഞ ആധുനിക ഭക്ഷണരീതി എന്നിങ്ങനെയുള്ള പലവിധ കാരണങ്ങളാൽ മലാശയ സിരകളിലെ വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുന്പോഴാണ് രോഗമുണ്ടാകുന്നത്.

ശരീരത്തിലെ സിരകളുടെ പ്രകൃതം ഒന്നാകയാൽ ചിലരിൽ പൈൽസിനൊപ്പം കാലിലെ സിരാവീക്കം, അന്നനാളത്തിലെ സിരാവീക്കം എന്നിവയും കാണാം. ഇക്കാരണത്താൽ ശരീരപ്രകൃതവും ജീവിത ശൈലിയും മാറ്റാതെയുള്ള ശസ്ത്രക്രിയ ചികിത്സകൾ ശാശ്വത ആശ്വാസം നൽകണമെന്നില്ല.

കോഴിമുട്ട, കോഴിയിറച്ചി എന്നിവയുടെ ഉപയോഗം കാരണം രോഗം വർദ്ധിക്കും. ചിലപ്പോൾ കുട്ടികളിൽ മേൽപ്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാതെയും പൈൽസ് കാണപ്പെടാറുണ്ട്. ജന്മനാ സിരകളിൽ വാൽവുകൾ ഇല്ലാതെ വരുന്നതോ തകരാറുകളുണ്ടാവുന്നതോ ആണ് ഇതിന് കാരണം.

രോഗനിർണ്ണയംപ്രോക്ടോ സ്കോപ്പി എന്ന മലദ്വാര പരിശോധനയാണ് രോഗനിർണ്ണയത്തിന് സഹായകം. രോഗികൾ പറയുന്ന ലക്ഷണം മാത്രം അടിസ്ഥാനമാക്കുന്പോൾ രോഗനിർണ്ണയം തെറ്റിപ്പോകാറുണ്ട്. ആ ഭാഗത്തെ അരിന്പാറകളിൽ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിനടുത്തുള്ള പഴുപ്പുനാളികൾ എന്നിങ്ങനെ മലാശയ കാൻസർ വരെയുള്ള രോഗങ്ങൾ ചിലപ്പോൾ ഇതേലക്ഷണങ്ങൾ കാണിച്ചേക്കാം.

ചികിത്സഎല്ലാ വൈദ്യശാസ്ത്ര ശാഖകളിലും മരുന്നും ശസ്ത്രക്രിയ പോലുള്ള ചികിത്സകളും ലഭ്യമാണ്. എന്നാൽ, ജീവിത ശൈലിയും പ്രകൃതവും മാറ്റാത്തതിനാൽ മിക്കവരിലും കുറച്ചുവർഷങ്ങൾക്കുള്ളിൽ രോഗം തിരികെയെത്താറുണ്ട്. ഔഷേധതര ചികിത്സയിൽ പ്രധാനം റബർ ബാൻഡ് ലിഗേഷൻ, സ്ക്ളീറോ തെറാപ്പി, വിവിധതരം കരിക്കൽ എന്നിവയാണ്.

ബംഗാളി പേരുകളിൽ ‘ മൂലക്കുരു, അർശസ്, ഭഗന്ദര’ ചികിത്സകരുടെ നോട്ടീസുകൾ നാടുനീളെ കാണാറുണ്ട്. അവയൊന്നും സുരക്ഷിതമല്ല. പലപ്പോഴും പ്രാകൃതവും വേദനാജനകവുമാണ്. വൈദ്യ വിദ്യാഭ്യാസ യോഗ്യതകളില്ലാതെ, യാതൊരു സുരക്ഷാനടപടികളും സ്വീകരിക്കാതെ, കയ്യുറ പോലും ഉപയോഗിക്കാതെ ചെയ്യുന്ന ഇത്തരം ക്രിയകൾ പലരുടെയും പണവും ആരോഗ്യവും അപഹരിച്ചിട്ടുണ്ട്.

മൂലക്കുരുവിന് വളരെ ഫലപ്രദമായ ഒറ്റമൂലി
=============================================

നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള്‍ എടുത്തു ഒരു കഷണം പച്ച മഞ്ഞള്‍ ചേര്ത്തു അരച്ച് വെറും വയറ്റില്‍ കഴിക്കുക കൂടെ ഉരിയ പശുവിന്‍ പാല്‍ കുടിക്കുക. ചെറിയ കുരുവാണെങ്കില്‍ ഏഴു ദിവസം കൊണ്ടും കടുത്തത്‌ ആണെങ്കില്‍ 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല്‍ ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല്‍ തന്നെ ആയിരിക്കണം.പല പശുവിന്റെ പാല്‍ ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില്‍ അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്‍.മിക്സിയില്‍ അടിച്ചു എടുക്കരുത് .

കുറിപ്പ്:

ഈ മരുന്ന് കഴിക്കുന്നവര്‍ നേന്ത്രപ്പഴം ഒരു വര്‍ഷം കഴിക്കരുത് .കോഴി ഇറച്ചി കഴിക്കരുത് ,അഥവാ കഴിച്ചേ ഒക്കൂ എങ്കില്‍ നാടന്‍ കോഴിയുടെ മാംസം അതിന്റെ തൊലി ഉരിഞ്ഞു കളഞ്ഞതിന് ശേഷമാകണം കറി വെച്ച് കഴിക്കാന്‍

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ശ്വാസം മുട്ടിനു തൊട്ടാവാടി ഒറ്റമൂലി