ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ നെല്ലിക്ക കഴിക്കുന്നത്‌ ഒഴിവാക്കുക

നെല്ലിക്ക കഴിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നെല്ലിക്കക്ക് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്നത് സത്യമാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണ് എന്ന അവസ്ഥയാണ് നെല്ലിക്കക്കുള്ളത്. കാരണം നെല്ലിക്ക അമിതമായി കഴിച്ചാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. പലപ്പോഴും നമുക്കറിയാത്ത നമ്മള്‍ പ്രതീക്ഷിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ നെല്ലിക്കക്ക് ഉള്ളത്.

എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉള്ളതെന്ന കാര്യം പലര്‍ക്കും അറിയില്ല. പലപ്പോഴും ആരോഗ്യത്തിന് നെല്ലിക്കയുടെ അമിതോപയോഗം ഉണ്ടാക്കുന്ന ദോഷം ചില്ലറയല്ല. എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് നെല്ലിക്ക അധികം കഴിച്ചാല്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

നെല്ലിക്കയുടെ അസിഡിക് സ്വഭാവം തന്നെയാണ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന്. വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുമ്പോള്‍ അത് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നു. എപ്പോഴും ദഹനസംബന്ധമായ പ്രശ്‌നം ഉള്ളവര്‍ നെല്ലിക്ക ഒഴിവാക്കുന്നതാണ് നല്ലത്.

പ്രമേഹത്തിന് നെല്ലിക്ക നല്ലതാണെങ്കിലും പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകള്‍ക്കൊപ്പെ ഒരിക്കലും നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

ചുരുക്കം ചിലരിലെങ്കിലും നെല്ലിക്ക അലര്‍ജി ഉണ്ടാക്കാറുണ്ട്. നെല്ലിക്ക അലര്‍ജിയുള്ളവര്‍ നെല്ലിക്ക ഉപയോഗിച്ചാല്‍ അതിസാരം, വയറ് വേദന, അടിവയറ്റിലെ വേദന, മനംപിരട്ടല്‍, ഛര്‍ദ്ദി, വായ്ക്ക് ചുറ്റുമുള്ള വീക്കവും ചുവപ്പ് നിറവും, മുഖത്ത് ചുവപ്പ് നിറവും ചൊറിച്ചിലും വീക്കവും, ശ്വാസതടസ്സം, തലവേദന, മന്ദത എന്നിവയുണ്ടാകാനിടയുണ്ട്.

വിറ്റാമിന്‍ സിയുടെ വര്‍ദ്ധിച്ച സാന്നിധ്യമാണ് ഇവിടെ പ്രശ്‌നകാരണമാകുന്നത്. അസിഡിക് സ്വഭാവമുള്ള നെല്ലിക്ക അമിതമായി കഴിക്കുമ്പോള്‍ അമിതമായ മൂത്രവും, മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും എരിച്ചിലും അനുഭവപ്പെടും. മൂത്രത്തിന് ദുര്‍ഗന്ധവും അനുഭവപ്പെടും.

നെല്ലിക്ക കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദോഷകരമായി ബാധിക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും നെല്ലിക്ക ദോഷകരമാകും

രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റമുണ്ടാക്കാന്‍ നെല്ലിക്കയുടെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം.

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് അമിതമായ നെല്ലിക്ക തീറ്റ കാരണമാകുന്നു. ഇത് ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു.

തലയോട്ടി വരണ്ടതാവാന്‍ നെല്ലിക്കയുടെ ഉപയോഗം കാരണമാകുന്നു. മുടിയുടെ വളര്‍ച്ചക്ക് നല്ലതാണെങ്കിലും സ്ഥിരമായുള്ള ഉപയോഗം അല്‍പം ശ്രദ്ധിച്ച് മതി എന്നതാണ്.

നെല്ലിക്ക നല്ലത് തന്നെ അതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല പക്ഷെ ഈ പറഞ്ഞ പ്രശ്നങ്ങള്‍ ഉള്ളവര്‍ നെല്ലിക്ക ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്

ആരോഗ്യഗുണം ലഭിക്കാന്‍ പാല്‍ ഉപയോഗിക്കേണ്ട വിധം