കണിക്കൊന്ന പ്രകൃതിയുടെ ഇന്‍സുലിന്‍

ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് കണിക്കൊന്ന.അലങ്കാര വൃക്ഷമായും തണല്‍ മരമായും വളരുന്ന ഈ വൃക്ഷം ഏതാണ്ട് പത്തു മുതല്‍ പതിനഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ വളരും .ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഈ മരത്തിന്റെ ഇലകള്‍ കൊഴിയുകയും മാര്‍ച്ച് മാസത്തോടെ നയനമനോഹരമായ സ്വര്‍ണ്ണ പൂങ്കുലകള്‍ ഉണ്ടാകുകയും ചെയുന്നു .ആയുര്‍വ്വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ഒരു ഉത്തമ ഔഷധമാണ് .

സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും.ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കുവാനും . മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.

കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വഗ്രോഗങ്ങള്‍ ശമിക്കും.

കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും.

വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.

വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.

ഇലകളുടെ ലേപനം പുഴുക്കടിക്ക് വളരെ ഉത്തമമാണ്. ഇലകളരച്ച് കണ്ണിന്റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും.

5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വഗ്രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവപ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും.

പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം.

കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തില്‍ ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില്‍ കാച്ചി നല്‍കാവുന്നതാണ്.

ഫലമജ്ജ പുറമെ ലേപനം ചെയ്യുന്നത് വാതസംബന്ധമായ നീര്‍ക്കെട്ട്, വേദന തുടങ്ങിയവയില്‍ അത്യന്തം പ്രയോജനപ്രദമാണ്