വാസ്‌ലിൻ പെട്രോളിയം ജല്ലിയുടെ നിങ്ങൾക്കറിയാത്ത 10 ഉപയോഗങ്ങൾ

vaseline

തണുപ്പ് കാലത്ത് മറ്റ് എല്ലാ മോയിശ്ചറൈസറുകളും ലിപ് ബാമുകളും മാറ്റിവയ്ക്കുക, ആ സ്ഥാനത്ത് വാസ്ലീന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വിശ്വാസം ആയില്ല അല്ലേ? വാസ്ലീന്റെ ഒന്നിലധികം ഉപയോഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾ വിശ്വസിക്കും തീർച്ച.

1. നിങ്ങളുടെ സ്വന്തം ലിപ് ഗ്ലോസ് ഉണ്ടാക്കുക

അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്ലിനും. ലിപ്സ്റ്റിക്ക് മുറിച്ച് വസ്ലിനൊപ്പം ചേർത്ത് നന്നയി മിക്സ് ചെയ്യുക, ഇതാ തയ്യാറായി ഹോം മെയ്ഡ് ലിപ് ഗ്ലോസ്.

2. നല്ല കട്ടിയുള്ള കൺപീലികളും, പുരികവും

ഉപയോഗിച്ചിട്ടില്ലാത്ത മസ്കാര ഇടുന്നതിനുള്ള കോല് വാസ്ലിൻ ജാറിൽ മുക്കുക, എന്നിട്ട് ഒരു കോട്ട് കൺപീലികളിലും പുരികങ്ങളിലും പുരട്ടുക. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇത് ചെയ്യുക, സ്ഥിരമായി കുറച്ച് ദിവസം ഇത് തുടർന്നാൽ നിങ്ങൾക്ക് താമസിയാതെ കട്ടിയുള്ള പുരികവും കൺപീലികളും സ്വന്തമാക്കാം.

3. സെക്സിയായ കാലുകൾ

നിങ്ങളുടെ കാലുകൾ മോഡലുകളുടേതു പോലെ തിളക്കമുള്ളതായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ ഇത് വളരെ എളുപ്പമാണ് എന്നറിയുക. കാലുകളിൽ സ്ഥിരമായി പെട്രോളിയം ജെല്ലി പുരട്ടുക. കൂടുതൽ തിളക്കം ലഭിക്കാൻ പെട്രോളിയം ജെല്ലിയിൽ അല്പം വെങ്കലം പൊടിച്ച് ചേർത്ത് പുരട്ടിയാൽ മതിയാകും.

4. പെർഫ്യൂമുകളുടെ സുഗന്ധം ദീർഘനേരം നിലനിർത്താൻ

പെർഫ്യൂം അടിക്കുന്നതിന് മുൻപ് ആ ഭാഗത്ത് കുറച്ച് ജെല്ലി പുരട്ടുക. ഇത് തീർച്ചയായും സുഗന്ധം ദീഘനേരം നിലനിൽക്കാൻ സഹായിക്കും

5. ഒരു ഹൈലൈറ്റർ

നിങ്ങളുടെ മുഖത്തെ കവിൾ എല്ലുകളുടെ പുറത്ത് വാസ്ലീൻ പുരട്ടിയാൽ മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കും.

6. തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ

പലർക്കും സാധാരണയായി ഉണ്ടാകുന്ന ഈ പ്രശ്നം വാസ്ലിൻ ഉപയോഗിച്ച് എളുപ്പത്തിൽ മറയ്ക്കാം. എങ്ങനെ? വളരെ ലളിതം, നിങ്ങളുടെ വിരൽ തുമ്പുകൾ വാസ്ലിനിൽ മുക്കുക, ശേഷം അത് നിങ്ങളുടെ തലമുടിയുടെ അറ്റത്ത് പുരട്ടുക. ഇത് കൂടുതൽ ആകാതെ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ തലമുടികൾ തമ്മിൽ ഒട്ടിപ്പിടിച്ച് കട്ടിയില്ലാത്തതും എണ്ണമയമുള്ളതായും തോന്നിക്കും.

7. ഹെയർ കളറിൽ നിന്നും സംരക്ഷണം

നിങ്ങളുടെ തലമുടി കളർ ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, അല്പം ജെല്ലി നെറ്റിയുടെ വശങ്ങളിൽ പുരട്ടുക, എന്നാൽ തലമുടിയിൽ ഉപയോഗിക്കുന്ന കളർ നെറ്റിയിലേക്ക് ഒലിച്ചിറങ്ങി കറപറ്റുന്നത് തടയാം.

8. ബോഡി സ്ക്രബ്

അയോഡിൻ ചേരാത്ത തരി ഉപ്പ് വസ്ലിനൊപ്പം ചേർത്ത് ശരീരത്തിൽ തേച്ച് പിടിപ്പിക്കുക, മൃത ചർമ്മം എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയും.

9. തലയോട്ടിയിലെ തൊലിയിലെ വരൾച്ച ഇല്ലാതാക്കാൻ

തലയോട്ടി വരണ്ട് പൊട്ടുന്നത് ഒഴിവാക്കാൻ എളുപ്പമാർഗ്ഗമാണ് അല്പം വാസ്ലിൻ തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുന്നത്, നമ്മൾ തലയിൽ എണ്ണ തേയ്ക്കുന്നത് പോലെ ഇത് തേച്ച് പിടിപ്പിച്ചാൽ മതിയാകും.

10. ബോഡി ലോഷൻ കുറച്ച് ദിവസം കൂടി

നിങ്ങളുടെ ബോഡി ലോഷൻ തീരാറായോ? അത് കുറച്ച് ദിവസം കൂടി നീട്ടിപിടിക്കാൻ ഇതാ ഒരു ചെറിയ വിദ്യ. കുറച്ച് പെട്രോളിയം ജെല്ലി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, അല്പം ബേബി ക്രീമും കൂടി ചേർത്താൽ ചർമ്മത്തിന്റെ മൃദുലത പതിവിലും വർദ്ധിപ്പിക്കാം.

താഴെ ഉള്ള വീഡിയോ കാണൂ. ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ പ്രൊഫൈലിലും ഷെയര്‍ ചെയ്യൂ.