സൈനസൈറ്റിസ് തലവേദനയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കേണ്ട വിധം

മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലുപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ജനനസമയത്ത് സൈനസുകള്‍ പൂര്‍ണമായും രൂപപ്പെടുകയില്ല.

നാലുജോഡി സൈനസുകളാണ് ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്‍െറ മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ് സൈനസുകളുടെ സ്ഥാനം.

പ്രാണവായുവിനെ ചൂടാക്കുക, വേണ്ടത്ര ഈര്‍പ്പം നല്‍കുക, ശബ്ദത്തിന്‍െറ തീവ്രത നിയന്ത്രിക്കുക, തലയോട്ടിയുടെ ഭാരം കുറക്കുക തുടങ്ങിയവയാണ് സൈനസുകളുടെ പ്രധാന ധര്‍മങ്ങള്‍. സൈനസുകളെ ആവരണം ചെയ്ത് ഒരു ശ്ളേഷ്മസ്തരമുണ്ട്.

ഇവ പുറപ്പെടുവിക്കുന്ന ശ്ളേഷ്മം സൈനസുകളിലെ ചെറുചാലുകളിലൂടെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കും. ഉള്ളിലേക്കെടുക്കുന്ന വായുവിലെ മാലിന്യങ്ങളെയും അണുക്കളെയും നീക്കംചെയ്യുന്നത് ഈ ഒഴുക്കാണ്.

സൈനുസ്  അണുബാധ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സൈനസൈറ്റിസ് എ്ന്നും ഇത് അറിയപ്പെടുന്നുണ്ട്.

സൈനസ് പ്രശ്‌നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പല തരത്തിലും ഈ പ്രശ്‌നത്തിനായി ഉപയോഗിയ്ക്കാം.

ഏതെല്ലാം വിധത്തിലാണ് സൈനസ് പ്രശ്‌നങ്ങള്‍ക്കായി വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതെന്നറിയൂ,

ഗാര്‍ലിക് സ്റ്റീം ഒരു വഴിയാണ്. വെളുത്തുള്ളി രണ്ടു മൂന്നല്ലി ചതച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ആവി പിടിയ്ക്കുക. ഇത് ദിവസവും രണ്ടു തവണയെങ്കിലും ചെയ്യാം.

വെളുത്തുള്ളിയും മഞ്ഞളുമാണ് ഒരു പരിഹാരം. ഒരു കപ്പു വെള്ളത്തില്‍ നാലല്ലി വെളുത്തുള്ള ചതച്ചിടുക. ഇത് തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇതില്‍ കലക്കുക. എന്നിട്ട് ഇളക്കിക്കഴിഞ്ഞു വാങ്ങി വയ്ക്കുക. ഇത് കുടിയ്ക്കാം.

ഒരു കപ്പു തക്കാളി ജ്യൂസ് തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് വാങ്ങി വച്ചു ചെറുചൂടോടെ കുടിയ്ക്കാം.

3-5 വെളുത്തുള്ളി അല്ലി ചതയ്ക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ കലക്കുക. ഇതു ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കാം.

2 അല്ലി വെളുത്തുള്ളി അരയ്ക്കുക. ഇതില്‍ ഏതാനും തുള്ളി ഒലീവ് ഓയില്‍ ചേര്‍ക്കാം. ഒരു നുള്ളു കല്ലുപ്പും ചേര്‍ക്കുക. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു നല്ലതാണ്.

ദിവസവും ഒന്നു രണ്ടല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുന്നത് സൈനസ് അണുബാധയില്‍ നിന്നും മോചനം നല്‍കും. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയുമാകാം.

വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കവിള്‍കൊള്ളുന്നതും ഗുണം ചെയ്യും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കുട്ടികളുടെ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ പനിക്കൂര്‍ക്ക ഉപയോഗിക്കേണ്ടത് എങ്ങിനെ ?