ഫാറ്റി ലിവര്‍, വെറും മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം

കരള്‍ ശരീരത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കെല്ലാം അറിയാം. ശരീരത്തിലെ മാലിന്യങ്ങളേയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളേയും പുറന്തള്ളാന്‍ സഹായിക്കുന്നത് കരളാണ്. ഇത് ശരീരം വൃത്തിയായി സൂക്ഷിക്കുന്നു.അതുകൊണ്ട് തന്നെ കരളിന് ഏതെങ്കിലും തരത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വളരെ വലിയ തോതില്‍ ആണ് ശരീരത്തെ ബാധിയ്ക്കുന്നത്.

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിയ്ക്കാനുള്ള കരളിന്റെ കഴിവ് കുറയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് പലപ്പോഴും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്കും കരളിനെ പൂര്‍ണമായും നശിപ്പിക്കുന്ന അവസ്ഥയിലേക്കും ഫാറ്റി ലിവര്‍ എത്തുന്നു.

സാധാരണയായി ഫാറ്റി ലിവറിന് പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണപ്പെടാറില്ല എങ്കിലും, ക്രമാതീതമായ ക്ഷീണം, വയറിനുമുകളില്‍ വലതുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുതലായവയെ ഇതിന്റെ ലക്ഷണങ്ങളായി കാണാം.
പക്ഷേ, രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരളിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നു. കണ്ണില്‍ മഞ്ഞനിറം, കാലില്‍ നീര്, രക്തം ഛര്‍ദ്ദിക്കുക എന്നീ ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
അമിതവണ്ണമുള്ളവരില്‍ 75 ശതമാനം ആളുകളിലും കരളില്‍ കൊഴുപ്പുരോഗം കാണാറുണ്ട്. എന്നാല്‍, ഇവരില്‍ത്തന്നെ 25 ശതമാനം പേര്‍ക്ക് മാത്രമേ ഗുരുതരമായ കരള്‍ രോഗം പിടിപെടാറുള്ളു. ചിലപ്പോല്‍ അനേകവര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളു.

എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അതും വെറും മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലി ഉണ്ട്. എന്താണെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
കാല്‍ക്കപ്പ് ഓറഞ്ച് ജ്യൂസ്, കാല്‍ക്കപ്പ് ഒലീവ് ഓയില്‍, അര ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി നീര്, അര ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

ഒലീവ് ഓയിലും വെളുത്തുള്ളി നീരും ഓറഞ്ച് ജ്യൂസില്‍ മിക്‌സ് ചെയ്യാം. ഇവയെല്ലാം കൂടി ചേര്‍ത്ത് നല്ലതു പോലെ മിക്‌സിയില്‍ അരച്ചെടുക്കാം.അടുത്ത ദിവസം രാവിലെ ഒരു സ്പൂണ്‍ മുഴുവന്‍ ചതച്ച ഇഞ്ചി നീര് ചേര്‍ക്കാവുന്നതാണ്. ഫാറ്റി ലിവറിനെ പ്രതിരോധിയ്ക്കുന്ന മിശ്രിതം റെഡി.

ശ്രദ്ധിക്കേണ്ടത്

ഈ പാനീയം തയ്യാറാക്കുമ്പോള്‍ അത് വെറും മൂന്ന് ദിവസത്തേയ്ക്ക് മാത്രമേ തയ്യാറാക്കാന്‍ പാടുകയുള്ളൂ. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ ഫലപ്രദമായ റിസള്‍ട്ടാണ് ഉണ്ടാവുന്നത്.കൂടുതല്‍ ഗുണം ലഭിയ്ക്കാന്‍ ഇതില്‍ കാരറ്റും, ബീറ്റ്‌റൂട്ടും, മുന്തിരിയും, ആപ്പിളും, ഗ്രീന്‍ ടീയും എന്നു വേണ്ടതെല്ലാം ചേര്‍ക്കാവുന്നതാണ്. ഓറഞ്ചിന് പകരം ഈ സ്വാദിലും നിങ്ങള്‍ക്ക് ഫലം ലഭിയ്ക്കും.
ഫാറ്റി ലിവര്‍ മാത്രമല്ല കരളിന് ഏതെങ്കിലും തരത്തില്‍ ചെറുതായി പ്രശ്‌നം വന്നാല്‍ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഈ കണ്ടീഷന്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രകൃതിദത്തമായ ഈ ഒറ്റമൂലി.കരളിന്റെ ആരോഗ്യം മാത്രമല്ല തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഈ പ്രകൃതിദത്ത കൂട്ട്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ആരോഗ്യം നല്‍കാനും ഈ മിശ്രിതം സഹായിക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

കുറവ് മുടിയുള്ളവര്‍ വിഷക്കണ്ട ..കൂടുതല്‍ ഉണ്ടെന്നു തോന്നിക്കാന്‍ ഇതാ ചില വിദ്യകള്‍