പത്തു കറിവേപ്പില ദിവസം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ

കറിവേപ്പില ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് കറിവേപ്പില നമ്മള്‍ പാചകത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പലരും കറിയില്‍ നിന്നും മറ്റും കറിവേപ്പില എടുത്ത് കളയുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഇനി മുതല്‍ അത് ചെയ്യാതെ കറിവേപ്പില സ്ഥിരമാക്കിക്കോളൂ. ഇത് ആരോഗ്യത്തിന് ഒരു ദോഷവും നല്‍കില്ല. എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഹൃദയം, കരള്‍ എന്നിവയെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് കറിവേപ്പില. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് രണ്ട് തണ്ട് കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം.

കറിവേപ്പിലയില്‍ ഉള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യം ഡയറിയക്കെതിരെ പൊരുതുന്നു. കറികളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഫലപ്രദമായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരമാണ് കറിവേപ്പില. ആയുര്‍വ്വേദത്തില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില എന്നത്. കറിവേപ്പില ജ്യൂസ് ആക്കി അതില്‍ ഒരു നാരങ്ങയുടെ നീര് ഒഴിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കറിവേപ്പില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറക്കുകയും ചെയ്യുന്നു. കറികളിലും പച്ചക്കറികള്‍ സാലഡ് ആക്കുമ്പോള്‍ അതിനോടൊപ്പവും കറിവേപ്പില സ്ഥിരമാക്കുന്നത് നല്ലതാണ്.

പ്രമേഹം പോലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് എറ്റവും ഫലപ്രദമായി പ്രമേഹത്തെ തടയുന്നത്

ക്യാന്‍സറിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, രക്താര്‍ബുദം, കൊളാക്ടറല്‍ ക്യാന്‍സര്‍ എന്നീ ഗുരുതര ക്യാന്‍സറുകള്‍ക്ക് പരിഹാരം കാണാനും വരാതിരിക്കാനും കറിവേപ്പില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലുള്ള ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. ദിവസവും എട്ടോ പത്തോ കറിവേപ്പില പച്ചക്ക് തിന്നു നോക്കൂ. ഇത് കൊളസ്‌ട്രോള്‍ കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പലരിലും കാഴ്ച ശക്തി പല വിധത്തിലാണ്. കറിവേപ്പിലയില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ ഉണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

കരളിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുള്ളവര്‍ക്ക് കറിവേപ്പില ഭക്ഷണത്തില്‍ സ്ഥിരമാക്കാം. ഇത് കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. മാത്രമല്ല കരളിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യൂ

ഭക്ഷണ വിഭവങ്ങളും അതില്‍ അടങ്ങിയിരിക്കുന്ന കലോറിയും. കഴിക്കും മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കുക