തൈറോയ്ഡിന് മരുന്ന് കഴിച്ചു തുടങ്ങും മുന്‍പ് …..

തൈറോയ്ഡ് രോഗങ്ങളും ലക്ഷണങ്ങളും
മനുഷ്യ ശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ കര്‍മ്മം ഹോര്‍മോണുകള്‍ ഉല്‍പ്പാദിക്കുന്നതിലൂടെ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കലാണ്.
കഴുത്തിന് മുകള്‍ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടുതാഴെയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ സ്ഥാനം.
തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്.
ശരീരത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഈ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗങ്ങള്‍ക്ക് കാരണം.
തൈറോയ്ഡ് രോഗങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. ഹൈപ്പര്‍ തൈറോയ്ഡിസം ഹൈപ്പോ തൈറോയ്ഡിസം എന്നിവയാണവ.

ഹൈപ്പര്‍ തൈറോയ്ഡിസം:
തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയഅളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം.
പ്രധാനമായും ഇരുപതിനും അമ്പതിനും ഇടക്കുള്ള സ്ത്രീകളിലാണ് ഹൈപ്പര്‍ തൈറോയ്ഡിസം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യ രോഗമായും ഇതുവരാം.
തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും അവ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയുമാണ് ഇവിടെ.

ലക്ഷണങ്ങള്‍:
ശരീരം മെലിയുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, നെഞ്ചിടിപ്പ് വര്‍ധിക്കുക, നെഞ്ചെരിച്ചില്‍ ദഹനക്കേട്, അമിത ക്ഷീണം, അമിത മാനസിക സമ്മര്‍ദ്ദം, കൈകാല്‍ വിറയല്‍ ഉറക്കക്കുറവ്, വയറിളക്കം, ക്രമരഹിതമായ മാസമുറ, കണ്ണ് പുറത്തേക്ക് തള്ളിവരല്‍ തുടങ്ങിയവയാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍.
രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണ്‍ അളക്കുന്നതുവഴിയും ഐസോടോപ്പ് സ്‌കാനിംഗിലൂടെയും രോഗനിര്‍ണ്ണയം നടത്താവുന്നതാണ്.
കാര്‍മിബസോള്‍, മേതിമാസോള്‍, ബീറ്റാബ്ലോക്കര്‍ എന്നിവയാണ് പ്രധാന മരുന്നുകള്‍. കൂടിയ രോഗാവസ്ഥയില്‍ ഇതിനുപുറമെ ശസ്ത്രക്രിയ വഴി തൈറോയ്ഡ് കോശങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡിസം:
തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്ന അവസ്ഥയാണിത്.
തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിന് അത്യാവശ്യമായ അയഡിന്‍ കുറയുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകുന്നത്. കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം വന്നിട്ടുള്ള രോഗികള്‍ റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിക്കുന്നതും ഹൈപ്പോ തൈറോയ്ഡിസത്തിന് കാരണമാകും.
പ്രധാനമായും നാല്‍പ്പത് വയസിന് മുകളിലുള്ള സ്ത്രീകളിലാണ് ഹൈപ്പോ തൈറോയ്ഡിസം കണ്ടുവരുന്നത്.

ലക്ഷണങ്ങള്‍:
അമിതക്ഷീണം, അമിത വണ്ണം, മുഖത്തും കൈകാലുകളിലും നീര്‍വീക്കം, ശരീരം തണുക്കുക, ക്രമരഹിതമായ ആര്‍ത്തവം, മാനസിക സമ്മര്‍ദ്ദം, വിഷാദം, വയര്‍ സ്തംഭിക്കുക തുടങ്ങിയവയാണ് ഹൈപ്പോ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍.
രക്തപരിശോധനയിലൂടെയും തൈറോയ്ഡ് സ്‌കാനിംഗിലൂടെയും രോഗനിര്‍ണ്ണയം നടത്തി ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടതായി വരും.

കൂടാതെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളാല്‍ ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് ഗോയിറ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വീങ്ങി കഴുത്തില്‍ മുഴവരുന്ന രോഗമാണിത്.
അയഡിന്റെ കുറവ് മൂലവും ആധിക്യം മൂലവും ഗോയിറ്റര്‍ ഉണ്ടാകാം. ചില തൈറോയ്ഡ് രോഗങ്ങള്‍ വന്ധ്യതക്കും കാരണമാകും.

തൈറോയ്ഡ് മുഴകളിലേറെയും പ്രശ്‌നം സൃഷ്ടിക്കാത്തവയാണ്. എന്നാല്‍ മറ്റുചിലപ്പോള്‍ തൈറോയ്ഡ് മുഴകള്‍ ക്യാന്‍സരായി മാറാനും സാധ്യതയുണ്ട്.

തൈറോയ്ഡിന് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കഴിയ്‌ക്കേണ്ടിയും വരും. ഇതുകൊണ്ടുതന്നെ ഇതിന് പരിഹാരമായി വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്.
തൈറോയ്ഡിന് പരിഹാരമായി ചെയ്യാവുന്ന വളരെ ലളിതമായ ഒരു വീട്ടുവൈദ്യമുണ്ട്. ഇതെക്കുറിച്ചറിയൂ,

10 ദിവസത്തില്‍ തൈറോയ്ഡ് കുറയ്ക്കും നാട്ടുവൈദ്യം
വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവയാണ് ഇതിനു വേണ്ടത്.
മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റ് എന്‍ഡോക്രൈന്‍ ഗ്ലാന്റായ തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സഹായിക്കുന്ന ഒന്നാണ്.
വെളിച്ചെണ്ണയില്‍ സാച്വറേറ്റഡ് ഫാറ്റ്, ലോറിക് ആസിഡ്, മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകള്‍ എന്നിവ തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ സ്വാഭാവിക കൊഴുപ്പു നല്‍കുന്നു.

കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവും തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്ന ഒന്നാണ്.
ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍, അരടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഉത്തമമാണ്

ഇത് അടുപ്പിച്ച് 10 ദിവസത്തോളം ചെയ്താല്‍ തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

അലര്‍ജിക്ക് ഒറ്റമൂലി ഉപയോഗിക്കേണ്ട വിധം