ഈ പത്തു ആഹാര സാധനങ്ങള്‍ ക്യാന്‍സറിനെ തടുക്കും

ഇന്നത്തെ ജീവിത രീതി അനുസരിച്ച് നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഇന്നത്തെ തലമുറ ഭക്ഷണത്തില്‍ നിന്നും ഏറ്റവും ഭയക്കുന്നത് ക്യാന്‍സറിനെയാണ്. ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങള്‍ പരിചയപ്പെടാം.

വെളുത്തുള്ളി
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത് തടയും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വെളുത്തുള്ളി ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാക്കുക.

ബീട്ട്റൂട്ട്
ഡാര്‍ക്ക് റെഡ് നിറത്തിലുള്ള ഈ ആഹാരസാധനം, ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന anthocyanins ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പോലും കഴിയുന്നതാണെന്ന് പറയപ്പെടുന്നു. ഒപ്പം ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന resveratrol ബ്ലഡ്, ബ്രെയിന്‍ ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധം തീര്‍ക്കും എന്നാണ് പറയപ്പെടുന്നത്.

മഞ്ഞള്‍
മഞ്ഞളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് curcumin, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ ഇതിന് കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു.

ഗ്രീന്‍ ടീ
നിങ്ങളുടെ ശരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി, ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും

സോയാബീന്‍
സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു.

ക്യാരറ്റ്
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും
വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള ക്യാരറ്റ് ജ്യൂസ് ഉദര ആരോഗ്യത്തിന് ഉത്തമമാണ്. ആള്‍സര്‍, ഗ്യാസ്ട്രിക്സ്, ഡയേറിയ തുടങ്ങിയ വിവധ ഉദര രോഗങ്ങള്‍ക്ക് ക്യാരറ്റ് ഗുണം ചെയ്യുന്നതായും ആരോഗ്യ വിദഗ്ധന്‍ ഡോ.മിയാന്‍ ഇഫ്തിക്കര്‍ വ്യക്തമാക്കുന്നു. ചീരയും അല്‍പം നാരങ്ങാ നീരും ചേര്‍ത്തുള്ള കാരറ്റ് ജ്യൂസ് മലബന്ധത്തിന് നല്ലൊരു പരിഹാരമാണ്.

ക്യാബേജ്
ക്യാബേജിലെ indole-3-carbinol എന്ന ഘടകം സ്തനാര്‍ബുദത്തിന് എതിരെ ശക്തമായ ഒരു പ്രതിരോധമാണ്.
ട്യൂമറിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കാന്‍ കാബേജിനുള്ള കഴിവ് വളരെ വലുത് തന്നെയാണ്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറില്‍ നിന്നും പുരുഷന്മാരെ രക്ഷിക്കാനും കാബേജിന് കഴിയുന്നു.

കോളിഫ്ലവര്‍
കോളിഫ്ലവര്‍ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് പൊതുവില്‍ പല ക്യാന്‍സറുകള്‍ക്കെതിരെ ഉപകാരപ്രഥമാണ്.

കൂണ്‍ വിഭവങ്ങള്‍
വിറ്റാമിന്‍ ബി, അയേണ്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. അതിനാല്‍ തന്നെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുവാന്‍ നല്ലതാണ്.
ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണ്‍ അഥവ കുമിളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

തൈറോയ്ഡിന് മരുന്ന് കഴിച്ചു തുടങ്ങും മുന്‍പ്