ബിപി കൂടുന്നതിന്റെ ലക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം എന്ന വാക്ക് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചിതമാണ്. ഒന്നു കൂടി പറഞ്ഞാല്‍ ബിപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാം. എന്നാല്‍ ബിപിക്ക് പൊതുവായ ചില ലക്ഷണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. അതുകൂടാതെ മറ്റ് ചില കാരണങ്ങളും ലക്ഷണങ്ങളും ബിപിക്ക് ഉണ്ടാവാം. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം നല്‍കാത്തതാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് മരണത്തിലേക്ക് വാതില്‍ തുറക്കുന്നത്.

എന്നാല്‍ പലപ്പോഴും ചില ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ രസമ്മര്‍ദ്ദം അധികമാണ് എന്ന് കാണിക്കുന്നതെന്ന് നോക്കാം. ചില ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും എന്ന് നോക്കാം.

തലവേദനയെല്ലാം രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാകണമെന്നില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ അവഗണിക്കുന്ന തലവേദന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവില്‍ കുറവ് സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ തലവേദനയുണ്ടാകുന്നതും. വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

മൂക്കില്‍ നിന്നും രക്തം വരുന്നതും രക്തസമ്മര്‍ദ്ദത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. പലപ്പോഴും നമ്മള്‍ അത്ര പ്രാധാന്യം നല്‍കാതെ അവഗണിക്കുന്ന ലക്ഷണങ്ങളില്‍ വലുതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണം കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്.

കാഴ്ച സംബന്ധമായ തകരാറുകള്‍ കൊണ്ട് പലപ്പോഴും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ സൂചനയാവാം.

നിര്‍ത്താതെയുള്ള ചുമയാണ് മറ്റൊന്ന്, നിരന്തരമുള്ള ചുമ ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് ഉയരുന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ടു തന്നെ ഉടന്‍ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.

നെഞ്ച് വേദന പല രോഗത്തിന്റേയും ലക്ഷണമാകാം. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെ ഗണത്തിലാണ് നമ്മള്‍ പെടുത്താറ്. എന്നാല്‍ പല നെഞ്ചു വേദനകളും രക്തസമ്മര്‍ദ്ദത്തിന്റെ കൂടി ലക്ഷണമാകാം.

ശാരീരികവും മാനസികവുമായ ക്ഷീണം എപ്പോഴും ഉണ്ടാവുന്നത് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാണ് എന്നതിന്റെ ലക്ഷണമാണ്. ഇതിന്റെ പേരില്‍ ശരിയായ ചികിത്സ എടുക്കുകയാണ് ചെയ്യേണ്ടത്.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചെക്കപ്പ് നടത്തുക ബി പി കൂടുന്നത് ഒരിക്കലും നിസാര കാര്യമായി തള്ളരുത് …ബി പി നിയന്ത്രിച്ചില്ലെങ്കില്‍ അത് സ്ട്രോക്ക് ഉണ്ടാകാന്‍ കാരണമാകും …ബിപി കൂടിയാല്‍ ഉപ്പു മസാല മുതലായവ ഭക്ഷണത്തില്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ഉപ്പിട്ട വെള്ളത്തില്‍ കുളിച്ചാല്‍ ഉള്ള ഗുണങ്ങള്‍

Tagged: