പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ചില വഴികള്‍

കാന്‍സറിനും സ്ട്രോക്കിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായി മാറുന്ന ഈ ഹാബിറ്റ്‌ നിര്‍ത്താന്‍ അത്ര എളുപ്പമൊന്നും കഴിയില്ല എന്നതാണ് സത്യം. എന്നാലത് നിര്‍ത്തിയാലോ, നിങ്ങളുടെ നിങ്ങളുടെ ആരോഗ്യം പതിയെ തിരികെ വരികയും ചെയ്യും. എന്തിനേറെ പുകവലി നിറുത്തി ആദ്യത്തെ 24 മണിക്കൂര്‍ കഴിയും മുന്‍പേ നമ്മളില്‍ ഉള്ള ഹൃദ്രോഗ സാധ്യത കുറയുന്നു എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.

അത് കൊണ്ട് തന്നെ നമ്മുടെയും നമ്മുടെ ഇണകളുടെയും മക്കളുടെയും നന്മക്ക് വേണ്ടി നമുക്കാ ദുശീലം അവസാനിപ്പിക്കാം. അതിനായി 17 മാര്‍ഗങ്ങള്‍ ആണ് നമ്മള്‍ നല്‍കുന്നത്. അത് പാലിക്കുവാന്‍ ശ്രമിക്കൂ.

1. ശ്രദ്ധയോടെയുള്ള ധ്യാനം

വിദഗ്ദ പഠനം തെളിയിക്കുന്നത് ശ്രദ്ധയോടെയുള്ള ധ്യാനം നമ്മളെ പുകവലിയില്‍ നിന്നും അകറ്റുമെന്നാണ്, നമ്മളതിന് ശ്രമിച്ചില്ലെങ്കില്‍ കൂടിയും.

2. തിങ്കളാഴ്ച മുതല്‍ വലി നിര്‍ത്താന്‍ തീരുമാനം എടുക്കുക

2013 ല്‍ ഗൂഗിള്‍ സേര്‍ച്ച്‌ നടത്തിയ പഠനത്തില്‍ പുകവലി നിര്‍ത്തുന്നതിനെ സംബന്ധിച്ചുള്ള സേര്‍ച്ച്‌ ഏറ്റവുമധികം വരുന്നത് തിങ്കളാഴ്ച അല്ലെങ്കില്‍ വാരം തുടങ്ങുന്ന ദിവസം ആണെന്നാണ്. അതിനര്‍ത്ഥം അന്ന് ആളുകള്‍ വലി നിര്‍ത്തുവാന്‍ തീരുമാനം കൈകൊള്ളുന്നു എന്നാണ്. എങ്കില്‍ എന്ത് കൊണ്ട് നിങ്ങള്‍ക്കും അങ്ങിനെ ആയിക്കൂടാ ?

3. ജിമ്മിലേക്ക് പോകൂ

എക്സര്‍സൈസ് കൊണ്ട് നിങ്ങളുടെ നിക്കോട്ടിനോടുള്ള ആഗ്രഹം കുറയുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. എക്സര്‍സൈസ് ചെയ്യുമ്പോള്‍ നമ്മുടെ ബ്രെയിന്‍ റിലീസ് ചെയ്യുന്ന സെറോടോണിനും ഡോപമിനും ആണ് അതിന് കാരണക്കാര്‍. അത് കൊണ്ട് തന്നെ വേഗം ജിമ്മിലേക്ക് ഓടൂ.

4. പുകവലിയുടെ മണത്തെ നിങ്ങള്‍ക്ക് വൃത്തികേടായി തോന്നുന്ന മണവുമായി ബന്ധിപ്പിക്കൂ

പുകവലിക്കുമ്പോള്‍ വരുന്ന ആ മണം ചത്ത മീനിന്റെ മണമായി ഒന്ന് ചിന്തിച്ചാല്‍ എങ്ങിനെ ഉണ്ടാകും ? അല്ലെങ്കില്‍ ചീമുട്ട ആയാലോ ? അത് നിങ്ങളില്‍ പുകവലിയെ അകറ്റി നിര്‍ത്തുവാന്‍ കാരണമായി തീരുന്നു എന്നാണ് ഏറ്റവും പുതിയ പഠനം തെളിയിക്കുന്നത്.

5. മുന്‍ പുകവലിക്കാരെ വെച്ചുള്ള ഈ പരസ്യം കാണൂ

6. യോഗ ചെയ്യൂ അല്ലെങ്കില്‍ പിരിമുറക്കം ഇല്ലാതാക്കുന്ന മാര്‍ഗങ്ങള്‍ തേടൂ

മാനസിക പിരിമുറക്കം ഇല്ലാതാക്കുവാന്‍ നമ്മളില്‍ പലരും പുകവലിയെ ആണ് അഭയം തേടാറുള്ളത്. എന്നാല്‍ അതിനു വേണ്ടി മറ്റു പല മാര്‍ഗങ്ങളും അവലംബിക്കാം നമുക്ക്. യോഗ അതിനൊരു മാര്‍ഗമാണ്. യോഗ എന്ന പേരിട്ടു വിളിച്ചില്ലെങ്കിലും അത്തരം ഏതു മാര്‍ഗവും സ്വീകരിക്കുന്നത് നല്ലതാണ്.

7. പുകവലി നിര്‍ത്തുവാന്‍ ടെക്സ്റ്റ് മെസേജുകളും

txt2stop എന്ന പേരില്‍ പുകവലി നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെക്സ്റ്റ് മെസേജിലൂടെ ബോധവല്കരണം ലഭിക്കുന്നതിനായി ഒരു സംഗതി ആവിഷ്കരിച്ചത് വന്‍ ഹിറ്റായിരുന്നു. അവര്‍ക്ക് ലഭിക്കുന്ന ബോധവല്കരണം കാരണം ഒട്ടേറെ പേര്‍ പുകവലിയില്‍ നിന്നും പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്‌.

8. കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷിക്കൂ, പുകവലി അവസാനിപ്പിക്കൂ

ബഫല്ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കൂടുതല്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷിക്കുന്നത് പുകവലി നിര്‍ത്തുവാന്‍ കാരണമായി തീരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

9. ഭാരമെടുക്കൂ, പുകവലി നിര്‍ത്തൂ

ട്രെഡ്മില്ലില്‍ ഓടുന്നത് മാത്രമല്ല പുകവലി നിര്‍ത്തുവാന്‍ നിങ്ങളെ സഹായിക്കുന്നത്. 12 ആഴ്ചക്കാലത്തെ വെയിറ്റ് ലിഫ്റ്റിംഗും കൂടെ ഉപദേശവും പുകവലിയില്‍ നിന്നും ആളുകളെ അകറ്റുന്നു എന്നാണ് ഷേപ്പ് മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

10. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി

ച്യൂയിംഗം ചവക്കുന്നതും ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതും ഈ തെറാപ്പിയില്‍ പെടും.

11. നിങ്ങളുടെ മക്കളെയും ഭാര്യയെയും വളര്‍ത്തു മൃഗങ്ങളെയും കുറിച്ച് ചിന്തിക്കുക

നിങ്ങളുടെ മക്കളെ നിങ്ങളുടെ നിര്‍ത്താതെയുള്ള പുകവലി കാരണം നിങ്ങള്‍ നേരത്തെ മരണത്തിലേക്ക് തള്ളി വിടുകയാണെന്ന് ചിന്തിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അത് പോലെ നിങ്ങളുടെ സ്നേഹനിധിയായ ഭാര്യയെ നിങ്ങള്‍ തന്നെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്താലോ ? നിങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു നായ കാന്‍സര്‍ പിടിച്ചു നേരത്തെ മരണത്തിലേക്ക് പോകുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ ? ഇതൊക്കെ ഓരോ തവണ സിഗരറ്റ് വാങ്ങുമ്പോഴും നിങ്ങള്‍ ചിന്തിക്കുക.

12. കൌണ്‍സിലിംഗ് ചെയ്യൂ

ഗ്രൂപ്പായോ നേരിട്ടോ അല്ലെങ്കില്‍ ഫോണ്‍ വഴിയോ കൌണ്സിലിംഗ് ചെയ്യുന്നത് വലി നിര്‍ത്താനുള്ള സാധ്യത 11% വര്‍ധിപ്പിക്കുന്നു എന്നാണ് അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കുന്നത്.

13. പുതിയ ഹോബികള്‍ കണ്ടെത്തൂ

നിങ്ങള്‍ക്ക് താല്പര്യമുള്ള പുതിയ ഹോബികള്‍ ചെയ്യുന്നത് പുകവലി കുറയാന്‍ കാരണമായിത്തീരുന്നു. എന്നാല്‍ നിങ്ങളില്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ജോലികള്‍ പുകവലി കൂടുവാനും ഇടയാക്കുന്നുഅത് കൊണ്ട് തന്നെ താല്പര്യമുള്ള ജോലികള്‍ കൂടുതല്‍ ചെയ്യുക.

14. എന്ത് കൊണ്ട് വലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് എഴുതൂ

പുകവലി നിര്‍ത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിന് പിന്നിലുള്ള കാരണത്തെ കുറിച്ച് ഒരു പേപ്പറില്‍ എഴുതുക. അത് ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യം ഭയന്നാകാം, അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിനു വേണ്ടിയാകാം, അല്ലെങ്കില്‍ ചിലവു കൂടിയത് കൊണ്ടുമാകാം. ഈ കാരണം എഴുതി വെക്കുന്നത് കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിനെ വഞ്ചിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലേക്ക് എത്തിക്കും.

15. സിഗരറ്റിനെ മറക്കാന്‍ ശ്രമിക്കാതിരിക്കുക

സിഗരറ്റിനെ മറക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നത് കാണാം. അത് വിപരീത ഫലം ആണ് ഉണ്ടാക്കുക. അത് സിഗരറ്റിലേക്ക് ആര്‍ത്തിയോടെ പോകുവാന്‍ നിങ്ങളെ പ്രേരിപ്പിക്കും. അത് കൊണ്ട് തന്നെ പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ട് പുകവലിയെ ഓര്‍ക്കുക.